Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെല്‍മെറ്റ് വേട്ടക്ക് വിഎസ്സിന്റെ പഴയ പൂച്ച

തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെയും അമിത വേഗത്തില്‍ വാഹനം ഒടിക്കുന്നവരുടേയും കഴുത്തിന് പിടിക്കാന്‍ വിഎസ് അച്യുതാനന്ദന്റെ പഴയ മൂന്നാര്‍ പൂച്ച. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങാണ് കര്‍ശന പരിശോധനക്കും കടുത്ത നടപടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നവരുടെ ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദ്ദേശം. അലംഭാവം തുടര്‍ന്നാല്‍ ലൈസെന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. ബൈക്കിന്റെ വേഗം 50 കിലോമീറ്റര്‍ കവിയരുത്. അമിത വേഗത്തില്‍ ബൈക്ക് ഓടിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും.

Helmet

ഋഷിരാജ് സിങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതയേറ്റതിന് ശേഷം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. നിയമം ലംഘിച്ചുള്ള വാഹനപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹെല്‍മെറ്റ്, നിയമം മൂലം നിര്‍ബന്ധമാക്കിയെങ്കിലും കേരളത്തില്‍ അതുകൊണ്ട് വലിയ കാര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വാഹനാപകട മരണങ്ങള്‍ കുറഞ്ഞപ്പോഴും കേരളത്തില്‍ അത് കൂടിക്കൊണ്ടിരിക്കുകയാണ്.

പുത്തന്‍ തല മുറ ബൈക്കുകളാണ് ഇപ്പോള്‍ അപകടം വിതക്കുന്നത്. അമിത വേഗവും ഹെല്‍മെറ്റിനോടുള്ള വിമുഖതയും യുവാക്കളെ മരണത്തിലേക്കാണ് ക്ഷിക്കുന്നത്. ഇതുവരെ ഹെല്‍മെറ്റ് ഇല്ലാതെയുള്ള യാത്രക്കും അമിത വേഗത്തിനും പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. പണത്തിന് വലിയ മുട്ടില്ലാത്ത യുവാക്കള്‍ ഫൈന്‍ അടച്ചും ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തു.

പിഴ ശിക്ഷയില്‍ നിന്ന് ലൈസെന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് അധികൃതര്‍ കടക്കുമ്പോള്‍ അതിനെ ലാഘവത്തോടെ എടുക്കാന്‍ വാഹന ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. ലൈസെന്‍സ് റദ്ദാക്കപ്പെട്ടാലുള്ള ബുദ്ധിമുട്ടുകള്‍ വലുതായിരിക്കും എന്നത് തന്നെ കാരണം.

ആദ്യ ഘട്ടത്തില്‍ ലൈസെന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് പോലീസ് കടന്നിട്ടില്ല. ലൈസെന്‍സ് പിടിച്ചെടുത്ത് സസ്‌പെന്‍റ് ചെയ്യുന്നതിന് നോട്ടീസ് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.പിന്നീട് ആര്‍ടിഓയുടേയോ ജോയിന്റ് ആര്‍ടിഒയുടേയോ മുന്നില്‍ ഹാജരായി വാഹനം ഓടിച്ച ആള്‍ മൊഴി നല്‍കണം. പിന്നീട് ഒരു മാസത്തിന് ശേഷം മാത്രമേ ലൈസെന്‍സ് തിരിച്ചു നല്‍കുകയുള്ളു.

ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമേ മറ്റ് വാഹനങ്ങളുടെ പരിധോധനയും കര്‍ശനമാക്കാനാണ് ഉത്തരവ് പറയുന്നത്. ടിപ്പര്‍ ലോറികളിലെ സ്പീഡ് ഗവര്‍ണറുകളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ഇക്കാര്യത്തിലും കര്‍ശന നടപടികളായിരിക്കും എടുക്കുക.

വാഹനം ഓടിക്കുന്ന കാര്യത്തില്‍ മാത്രമല്ല മലയാളികളുടെ അലംഭാവം. നന്പര്‍ പ്ലേറ്റുകളുടെ കാര്യത്തിലും നിയമം ലംഘിക്കാന്‍ നമുക്ക് ഒരു മടിയുമില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ തയ്യാറാക്കിയ നമ്പര്‍ പ്ലേറ്റുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങല്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മാസങ്ങള്‍ മുമ്പ് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അയ്യായിരം രൂപവരെ പിഴ ഈടാക്കാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കിയ ആദ്യ ദിനെ തന്നെ സംസ്ഥാനത്ത് 310 പെരുടെ ലൈസെന്‍സ് സസ്‌പെന്റ് ചെയ്തതായാണ് അറിവ്. എന്ത് രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായാലും ഇക്കാര്യത്തില്‍ ഒരു ഇളവും നല്‍കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+