ഏറെ അഭിമാനത്തോടുകൂടി പടിയിറങ്ങുന്ന നേതാക്കളില്‍ ഒരാള്‍ ബിന്ദു കൃഷ്ണയാണ്; രമ്യ ഹരിദാസ്
കോട്ടയം: ഒരു വനിത അംഗം പോലും ഇല്ലാതെയായിരുന്നു ഇത്തവണ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചത്. ഇതിനെതിരായി പാര്‍ട്ടിയിലും മഹിളാ കോണ്‍ഗ്രസിനുള്ളിലും വികാരം ശക്തമാണെങ്കിലും ആരും എതിര്‍പ്പ് പരസ്യമായ എതിര്‍പ്പിലേക്ക് എത്തിച്ചിട്ടില്ല. നേതൃത്വത്തിന് പരാതി നല്‍കാനാണ് നീക്കമെന്നാണ് സൂചന. കൊല്ലം ജില്ലയുടെ ചുമതലയുണ്ടായിരുന്ന ബിന്ദു കൃഷ്ണ മാത്രമായിരുന്നു നേരത്തെ ഡിസിസി അധ്യക്ഷമാരുടെ പട്ടികയിലുണ്ടായിരുന്ന വനിത. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സ്ത്രീകള്‍ക്ക് കൂടി പരിഗണന നല്‍കേണ്ടിയിരുന്നെന്നാണ് ബിന്ദു കൃഷ്ണ പ്രതികരിച്ചത്. എന്നാല്‍ നേതൃത്വത്തിന് എതിരായ ഒരു പരസ്യപ്രതികരണമായി അത് മാറിയില്ല.

കോണ്‍ഗ്രസിന്‍റെ ജില്ലാ അധ്യക്ഷന്‍മാരുടെ ഭാരവാഹി പട്ടികയില്‍ സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കേണ്ടതായിരുന്നു.ലോകമെങ്ങും വളര്‍ന്നുവരുന്ന സ്ത്രീപക്ഷ രാഷ്ട്രീയം കാണാതെ പോകരുത്. നിയമപരമല്ലാതെ തന്നെ സ്ത്രീകള്‍ക്ക് പ്രതിനിധ്യം നല്‍കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്ന് വ്യക്തമായി ബിന്ദു കൃഷ്ണ ഇനി പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
പ്രതിസന്ധികള്‍ ഒരുപാട് നേരിട്ടെങ്കിലും ജില്ലയില്‍ പാര്‍ട്ടിയെ മികച്ച രീതിയില്‍ നയിക്കാന്‍ ബിന്ദു കൃഷ്ണയ്ക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വിജയിക്കാന്‍ കഴിഞ്ഞത് ഇത്തവണയാണ്.
കൂടുതല്‍ സീറ്റുകള്‍ ജില്ലയില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ നേട്ടത്തെ കുറച്ച് കാണാന്‍ സാധിക്കില്ല. കൊല്ലത്ത് ബിന്ദു കൃഷ്ണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 2016 ലെ മുകേഷിന്‍റെ ഭൂരിപക്ഷം 2072 വോട്ടായി കുറയ്ക്കാന്‍ അവര്‍ക്ക് സാധിച്ചു. കാലുവാരലുകള്‍ ഇല്ലാതിരുന്നെങ്കില്‍ വിജയിച്ച് കയറാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ അധ്യക്ഷന്‍ വരുമ്പോള്‍ എല്ലാവിധ പിന്തുണയുമായി ബിന്ദു കൃഷ്ണയും രംഗത്തുണ്ട്. പ്രവർത്തകർക്ക് കരുത്തും കരുതലുമായ നേതാവാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ബിന്ദു കൃഷ്ണയെ പ്രശംസിച്ചുകൊണ്ട് രമ്യ ഹരിദാസ് എംപി ഫേസ്ബുക്കില്‍ കുറിക്കുന്നത്. പുതിയ ജില്ലാ അധ്യക്ഷൻ മാർ സ്ഥാനമേൽക്കുമ്പോൾ പടിയിറങ്ങുന്നവരെല്ലാം ആത്മാർത്ഥതയോടെ പ്രവർത്തിച്ചവരാണ്. പാർട്ടിയെ നയിച്ചവരാണ്. ഏറെ അഭിമാനത്തോടുകൂടി പടിയിറങ്ങുന്ന അവരിലൊരാൾ ബിന്ദുചേച്ചി ആയിരിക്കും. അഞ്ചുവർഷക്കാലം കൊല്ലം ജില്ല കോൺഗ്രസ് കമ്മിറ്റിയെ നയിച്ച ബിന്ദുകൃഷ്ണ.
ദീർഘകാല സ്വപ്നമായിരുന്ന കോൺഗ്രസിന്റെ ആസ്ഥാനമന്ദിര പൂർത്തീകരണം. ജനകീയ വിഷയങ്ങളിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് മാത്രം സംസാരിച്ച നേതാവ്. കരുത്തുറ്റ നേതൃത്വത്തിലൂടെ ഉറച്ച തീരുമാനത്തിലൂടെ കൊല്ലം ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ നയിച്ച ബിന്ദു ചേച്ചിക്ക് ഏറെ അഭിമാനത്തോടെ തന്നെ പ്രസിഡണ്ട് പദവി ഒഴിയാമെന്നും രമ്യ ഹരിദാസ് പറയുന്നു.
കാലം കാത്ത് വെക്കുന്ന ഉയർന്ന പദവികൾ കൂടുതൽ ആത്മാർത്ഥതയോടെ നിറവേറ്റാം. എന്നും എന്നെ ഒരു അനുജത്തിയായി ചേർത്തു നിർത്തിയ,എന്നും എന്നെ പിന്തുണച്ച പ്രിയപ്പെട്ട ചേച്ചി.. പാർട്ടി പ്രവർത്തകർക്ക് കരുത്തുറ്റ വാക്കായി,പ്രതിസന്ധികളിൽ താങ്ങാകുന്ന കരുതലായി, കൂടുതൽ ആത്മാർത്ഥതയോടെ ദേശീയ-സംസ്ഥാന തലങ്ങളിൽ ഇനിയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കട്ടെ. എല്ലാവിധ ഭാവുകങ്ങളും - നേരുന്നുവെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
Recommended Video
അതേസമയം, ബിന്ദു കൃഷ്ണയ്ക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ഡിസിസി ഭാരവാഹി പട്ടികയില്‍ നിന്നും വനിതകള്‍ ഒഴിവായപ്പോള്‍ കെപിസിസി പുന;സംഘടനയിൽ കൂടുതല് വനിതകൾക്ക് അവസരം നൽകുമെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ ഉറപ്പ്. ഈ സാഹചര്യത്തിൽ ബിന്ദുവിനെ കൂടാതെ കൂടുതൽ വനിതാ നേതാക്കൾക്ക് കെപിസിസി ഭാരവാഹിത്വം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications