കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ മൊഴി വിശ്വാസ്യയോഗ്യമല്ല, സ്ഥാപിത താല്‍പര്യങ്ങളില്‍പ്പെട്ടു, വിധി പകര്‍പ്പ് പുറത്ത്

Google Oneindia Malayalam News

കോട്ടയം: ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. കന്യാസ്ത്രീയെ ബലാത്സഗം ചെയ്ത കേസുമായി ബന്ധപ്പെട്ട നല്‍കിയ കേസ് വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞു. കന്യാസ്ത്രീയുടെ മൊഴി വിശ്വാസ്യയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ ചില സ്ഥാപിത താല്‍പര്യക്കാരുടെ വലയില്‍ വീണുപോയെന്ന് വിധി പകര്‍പ്പില്‍ പറയുന്നു. ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്നും കോടതി പറയുന്നു. അതുകൊണ്ട് തന്നെ പരാതിയും കേസും നിലനില്‍ക്കുന്നതല്ലെന്നും വിധിയില്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ നല്‍കാതെ ദിലീപ്, പോലീസ് നിര്‍ബന്ധിച്ച് പിടിച്ചെടുത്തു, സ്വന്തം പേരില്‍ സിം ഇല്ലമൊബൈല്‍ ഫോണ്‍ നല്‍കാതെ ദിലീപ്, പോലീസ് നിര്‍ബന്ധിച്ച് പിടിച്ചെടുത്തു, സ്വന്തം പേരില്‍ സിം ഇല്ല

1

കേസില്‍ നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പ്രോസിക്യൂഷന്‍ ചുമത്തിയ ഏഴ് കുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിധി ഞെട്ടിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ പ്രതികരിച്ചത്. അപ്പീല്‍ പോകുമെന്നും ഇവര്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അഭാവം, സാഹചര്യത്തെളിവുകളെയും മൊഴികളെയും മാത്രം ആശ്രയിച്ചത്, പരാതിപ്പെടാനുണ്ടായ കാലതാമസം, ബിഷപ്പും കന്യാസ്ത്രീയും തമ്മില്‍ മഠവും ബന്ധപ്പെടുണ്ടായിരുന്ന ചില തര്‍ക്കങ്ങള്‍ എന്നിവയൊക്കെയാവാം തിരിച്ചടിയായതെന്നാണ് പ്രോസിക്യൂഷന്‍ കണക്ക് കൂട്ടുന്നത്.

്അതേസമയം അധികാരത്തിനായി വ്യാജ ആരോപണങ്ങളാണ് കന്യാസ്ത്രീ ഉന്നയിച്ചതെന്നാണ് വിധിയില്‍ പറയുന്നത്. കന്യാസ്ത്രീ മഠത്തില്‍ ബിഷപ്പും പരാതിക്കാരിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നു. അവിടെ രണ്ട് ഗ്രൂപ്പുകളായി അധികാര തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കേസ് വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കന്യാസ്ത്രീയുടെയും അവരുടെ ഒപ്പമുള്ളവരുടെയും മൊഴികള്‍ വിശ്വാസയോഗ്യമല്ല. നെല്ലും പതിരും ചേര്‍ന്ന കേസാണിത്. അതിനാല്‍ ഈ കേസ് സത്യസന്ധമാണെന്ന് പ്രോസിക്യൂഷന്‍ അവതരിപ്പിച്ച തെളിവുകള്‍ വെച്ച് സാധിക്കില്ല. കന്യാസ്ത്രീ പലതും പര്‍വതീകരിച്ച് പറയുകയാണെന്നും കോടതി പറഞ്ഞു.

കന്യാസ്ത്രീയുടെ മൊഴി വിശ്വാസ്യ യോഗ്യമല്ല. പല ഘട്ടത്തിലും പല രീതിയിലാണ് അവര്‍ മൊഴി നല്‍കിയത്. ബിഷപ്പിനെതിരെ പരാതി ഉന്നയിക്കുന്ന അതേ ഘട്ടത്തില്‍ തന്നെ പരാതിക്കാരിയും ഒപ്പമുള്ള കന്യാസ്ത്രീകളും തങ്ങള്‍ക്ക് വേറൊരു മഠം അനുവദിച്ചാല്‍ ഈ പരാതി ഒത്തുതീര്‍പ്പാക്കാം എന്ന് പറയുന്നുണ്ട്. ഇതെല്ലാം അവരുടെ മൊഴിയെ കുറിച്ച് സംശയം ഉണ്ടാക്കുന്നതാണ്. കന്യാസ്ത്രീ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്നതില്‍ സംശയമില്ല. പക്ഷേ ബിഷപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വരും മുമ്പേ ഇവര്‍ക്കെതിരെ പല പരാതികളും വന്നു. പരാതിക്കാരിയുടെ ബന്ധു തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. കന്യാസ്ത്രീക്ക് ബിഷപ്പുമായിട്ടല്ല മറ്റ് പലരുമായിട്ടാണ് ബന്ധം എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദത്തെ ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ലെന്നും വിധിപകര്‍പ്പില്‍ പറയുന്നുണ്ട്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഉന്നതരെ വെള്ളപൂശാന്‍, പലതും അതിലുണ്ടെന്ന് ഭാഗ്യലക്ഷ്മിഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഉന്നതരെ വെള്ളപൂശാന്‍, പലതും അതിലുണ്ടെന്ന് ഭാഗ്യലക്ഷ്മി

English summary
bishop franco case: court says victims statement is not truthful thati is the reason of rejecting case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X