• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി ലക്ഷ്യം കേരളത്തില്‍ 6000 സീറ്റുകള്‍; തദ്ദേശ തിരഞ്ഞെടുപ്പിന് പദ്ധതിയാവിഷ്കരിച്ച് ഭാരവാഹി യോഗം

കോട്ടയം: മുതിര്‍ന്ന നേതാക്കളെ മറികടന്നു കൊണ്ടുള്ള അബ്ദുള്ള കുട്ടിയുടെ നിയമനം, വി മുരളീധരന്‍റെ പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബിജെപി ഭാരവാഹി യോഗം ഇന്നലെയും ഇന്നുമായി ചേര്‍ന്നത്. തെക്കൻ ജില്ലകളിലുള്ള സംസ്ഥാന ഭാരവാഹികൾ കോട്ടയത്തും വടക്കൻ ജില്ലകളിലുള്ളവർ തൃശൂരിലുമായിരുന്നു പങ്കെടുത്തത്. രണ്ട് യോഗങ്ങളിലും കേന്ദ്ര മന്ത്രി വി മുരളീധരന്‍ പങ്കെടുത്തു. വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മറിച്ച് തദ്ദേശ തിരഞ്ഞെടുപ്പാണ് മുഖ്യ അജണ്ടയായി മാറിയത്.

ലക്ഷ്യം 6000 സീറ്റ്

ലക്ഷ്യം 6000 സീറ്റ്

വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകളും സ്വർ‌ണക്കടത്ത് കേസിലെ തുടര്‍ സമര പരിപാടികളുമാണ് പ്രധാനമായും ചര്‍ച്ചാ വിഷയമായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 6,000 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ ഴിയുംവിധം പ്രവർത്തനം ആവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു.

നാലിരട്ടി വര്‍ധനവ്

നാലിരട്ടി വര്‍ധനവ്

നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള പ്രാതിനിധ്യം നാലിരട്ടിയാക്കി വര്‍ധിപ്പിക്കുയാണ് ലക്ഷ്യം. ഘടകക്ഷിയായ ബിഡിജെഎസിന്‍റെ പ്രവര്‍ത്തനവും കൂടുതല്‍ ശക്തമാക്കാന്‍ ആവശ്യപ്പെട്ടും. എസ്‍എന്‍ഡിപി യോഗവുമായി അടുത്ത് നില്‍ക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ബിഡിജെഎസ് നേതൃത്വത്തോട് ആവശ്യപ്പെടും.

അംഗത്വ വിതരണം

അംഗത്വ വിതരണം

ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ വിഭാഗം ആളുകളെ നേരിൽക്കാണാനും അംഗത്വ വിതരണം വർധിപ്പിക്കാനും തീരുമാനിച്ചു. മതന്യൂന പക്ഷങ്ങളെയടക്കം സ്വാധീനിക്കുന്ന വിതത്തില്‍ പ്രവര്‍ത്തനം നടത്താനും നിര്‍ദേശം ഉണ്ട്. പ്രാദേശിക സമിതികള്‍ ശക്തിപ്പെടുത്തും. വാര്‍ഡ് അടിസ്ഥാനമാക്കി സാമൂഹിക മാധ്യമ ഇടപെടല്‍ സജീവമാക്കാനും നിര്‍ദേശമുണ്ട്.

 സ്വാധീന മേഖലകളില്‍

സ്വാധീന മേഖലകളില്‍

വിജയ സാധ്യതയുള്ളവരെ മാത്രം നോക്കിയാവും സ്ഥാനാര്‍ത്ഥികളാക്കുക. സ്വാധീന മേഖലകളില്‍ വിജയം ഉറപ്പിക്കണം. പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അത് പരഹിച്ച മുന്നോട്ട് പോവാനുള്ള ശ്രമങ്ങള്‍ പ്രാദേശിക നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവണം. തിരഞ്ഞെടുപ്പിനായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തുടങ്ങണം എന്നീ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു.

കോട്ടയത്ത് ചേര്‍ന്നത്

കോട്ടയത്ത് ചേര്‍ന്നത്

വോട്ടർ പട്ടികകളിലെ ക്രമക്കേടുകൾക്കെതിരെ കേസ് നൽകാനും യോഗം തീരുമാനിച്ചു. . എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് കോട്ടയത്ത് ചേര്‍ന്നത്. ന്ദ്രമന്ത്രി വി. മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജി രാമന്‍ നായര്‍, ഡോ.കെ.എസ്.രാധാകൃഷ്ണൻ, ഡോ.ജെ.പ്രമീളാദേവി എന്നിവരും സംസാരിച്ചു.

11 കോടിയോളം രൂപയുടെ തട്ടിപ്പ്

11 കോടിയോളം രൂപയുടെ തട്ടിപ്പ്

കേരള കരകൗശല വികസന കോർപറേഷൻ 11 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വി മുരളീധരന്‍ ആരോപിച്ചു. തട്ടിപ്പ് സംബന്ധിച്ചു തനിക്കു ലഭിച്ച പരാതി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൈമാറിയിട്ടുണ്ട്. കേരളത്തിലെ കരകൗശല വിദഗ്ധരായ 18,000 പേർക്ക് അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയിലാണ് തട്ടിപ്പ് നടന്നത്.

പുറത്തു കൊണ്ടുവരും

പുറത്തു കൊണ്ടുവരും

കേരള കരകൗശല വികസന കോർപറേഷനെയാണ് 18 കോടി രൂപയുടെ പദ്ധതി നടത്തിപ്പിനായി നിയോഗിച്ചത്. എന്നാല്‍ 10000 രൂപ വിലയുള്ള നാലായിരും ടൂള്‍ കിറ്റ് മാത്രമാണ് കോര്‍പ്പറേഷന്‍ വാങ്ങിയത്. 11 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇതുവഴി നടന്നിരിക്കുന്നത്. ഇത് ആരൊക്കെയാണ് വീതിച്ചെടുത്തതെന്ന് ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബീഹാർ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി മൂന്ന് നേതാക്കളുടെ അസാന്നിധ്യം, ലാലുവും പാസ്വാനും ശരത് യാദവും

English summary
BJP aims to win 6,000 seats in Local body elections in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X