കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്ഥാനാര്‍ത്ഥി: പ്രതികരണവുമായി ശികുമാര വര്‍മ്മ! മറ്റൊരു രാജകുടുംബാംഗം?

  • By
Google Oneindia Malayalam News

ശബരിമല വിഷയം ആയുധമാക്കി കേരളം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഇതിനായി സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെകുറേ പൂര്‍ത്തിയാക്കി കഴിഞ്ഞു. സാധ്യതയുള്ള അഞ്ച് മണ്ഡലങ്ങളിലും ശക്തരെ ഇറക്കണമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ഇതിനായി നുിരവധി പേരെ പരിഗണിക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതില്‍ പത്തനംതിട്ടയില്‍ പന്തളം കൊട്ടാരം അംഗം ശശി കുമാര വര്‍മ്മയുടെ പേരാണ് ഉയര്‍ന്ന് കേട്ടത്. നേരത്തേ ആര്‍എസ്എസും ശശികുമാര വര്‍മ്മയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തയില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശശികുമാര വര്‍മ്മ.

 അഞ്ച് മണ്ഡലങ്ങള്‍

അഞ്ച് മണ്ഡലങ്ങള്‍

കഴിഞ്ഞ ദിവസമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത ഉള്ളവരുടെ പട്ടിക സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചത്. വിജയ സാധ്യത കല്‍പ്പിക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പട്ടികയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 ശശികുമാര വര്‍മ്മ

ശശികുമാര വര്‍മ്മ

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയാണ് പട്ടികയില്‍ പ്രതിപാദിച്ച ഒരു മണ്ഡലം. ഇവിടെ പന്തളം രാജകൊട്ടാരം കുടുംബാംഗമായ ശശികുമാര വര്‍മ്മയുടെ പേരാണ് ബിജെപി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 ആര്‍എസ്എസും

ആര്‍എസ്എസും

നേരത്തേ ആര്‍എസ്എസും ശശികുമാര വര്‍മ്മയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. പന്തളം രാജകുടുംബാംഗമെന്ന നിലയില്‍ ശശികുമാര വര്‍മ്മയ്ക്ക് മണ്ഡലത്തില്‍ സ്വാധീനമുണ്ടെന്നാണ് ആര്‍എസ്എസ് കണക്കാക്കുന്നത്.

 പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

എന്നാല്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തയില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശശികുമാര വര്‍മ്മ. പത്തനംതിട്ടയില്‍ മത്സരിക്കുമെന്നകാര്യം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ശശികുമാര വര്‍മ്മ കേരള കൗമുദിയോട് പ്രതികരിച്ചു.

 യോഗം ചേര്‍ന്നിട്ടില്ല

യോഗം ചേര്‍ന്നിട്ടില്ല

നിലവില്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ തിരുമാനം കൈക്കൊണ്ടിട്ടില്ല. കൊട്ടാരം നിര്‍വ്വാഹക സമിതിയും ഇത് സംബന്ധിച്ച് യോഗം ചേര്‍ന്നിട്ടില്ല. മത്സര രംഗത്ത് ഉണ്ടാകണമെന്നാണ് പലരും ആവശ്യപ്പെട്ടത്.

 സ്വതന്ത്രനായി

സ്വതന്ത്രനായി

ഇതില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.സ്വതന്ത്രനായി മത്സരിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതേ കുറിച്ച് ആലോചിച്ചിട്ടില്ല.

 ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

രാഷ്ട്രീയ പാര്‍ട്ടികള്‍ ശബരിമല വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഭക്തരുടെ വികാരം നിയമസഭയിലോ പാര്‍ലമെന്‍റിലോ എത്തിക്കാന്‍ ഒരു രാഷ്ട്രീയ നേതാവും ശ്രമിച്ചിട്ടില്ല.

 കെഎന്‍എ ഖാദര്‍

കെഎന്‍എ ഖാദര്‍

കെഎന്‍എ ഖാദര്‍ എംഎല്‍എ മാത്രമാണ് നിയമസഭയില്‍ കേരള ഹിന്ദു റിലീജിയസ് ആക്ടിനെ കുറിച്ച് പഠിച്ച് സംസാരിച്ചത്. കേരളത്തിന് പുറത്താകട്ടെ മീനാക്ഷി ലേഖി എംപി മാത്രമാണ് വിഷയത്തെ കുറിച്ച് സംസാരിച്ചത്.

 വിശ്വാസികള്‍

വിശ്വാസികള്‍

ശബരിമല വിഷയം ഏറ്റെടുക്കാന്‍ ജനപ്രതിനിധികള്‍ ആരും തയ്യാറായിരുന്നില്ല. വിശ്വാസികള്‍ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്നാണ് ശബരിമല വിഷയത്തില്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.

 നാമജപ പ്രതിഷേധം

നാമജപ പ്രതിഷേധം

ഒക്ടോബര്‍ രണ്ടിന് പന്തളം കൊട്ടാരത്തിന്‍റെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം നടത്തിയപ്പോള്‍ മാത്രമാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ ബജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായതെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

 പിസി ജോര്‍ജ്ജ്

പിസി ജോര്‍ജ്ജ്

അനുഷ്ഠാന സംരക്ഷണത്തിനായി ഒരു സംഘടന രൂപീകരിക്കാന്‍ പിസി ജോര്‍ജ്ജ് എംഎല്‍എ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ശബരിമല വിഷയം കഴിഞ്ഞിട്ടാകാമെന്നായിരുന്നു തന്‍റെ നിലപാട്.

 മറ്റാരെങ്കിലും

മറ്റാരെങ്കിലും

എന്തായാലും ഇപ്പോള്‍ മത്സരിക്കുനന്ന കാര്യം പരിഗണനയില്‍ ഇല്ല. താനോ കൊട്ടാരം നിര്‍ദ്ദേശിക്കുന്ന മറ്റാരെങ്കിലുമോ മത്സരിക്കുന്നതിനെ കുറിച്ച് അടുത്ത ഘട്ടത്തിലെ ആലോചിക്കൂവെന്നും കേരള കൗമുദിയോട് ശശികുമാര വര്‍മ്മ വ്യക്തമാക്കി.

English summary
bjp candidate list sasikumara varmas responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X