Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനം കേരളത്തിലും ആഘോഷമാക്കി ബിജെപി

തിരുവനന്തപുരം: കാശി നഗരത്തിൻ്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത് ആഘോഷമാക്കി മാറ്റി കേരളത്തിലെ ബിജെപി പ്രവർത്തകരും. ദിവ്യ കാശി - ഭവ്യ കാശി എന്ന പേരിലുള്ള പ്രധാനമന്ത്രിയുടെ കാശി പരിപാടി സംസ്ഥാനത്ത് 280 കേന്ദ്രങ്ങളിൽ തത്സമയം വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. നരേന്ദ്ര മോദി സർക്കാർ സാക്ഷാത്കരിക്കുന്ന കാശിയുടെ സമഗ്രവികസന പദ്ധതി കാണുവാൻ നൂറുകണക്കിനാളുകളാണ് ഓരോ വേദിയിലും തടിച്ചു കൂടിയത്. തിരുവനന്തപുരം അഭേദാശ്രമത്തിൽ നടന്ന ചടങ്ങ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, മുതിർന്ന നേതാവ് ഒ.രാജഗോപാൽ എന്നിവർ സംബന്ധിച്ചു. കാട്ടാക്കടയിൽ നടന്ന ചടങ്ങിൽ ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് പങ്കെടുത്തു. 2019 മാർച്ച് 8 നാണ് പുനർനിർമാണ ഉദ്ഘാടനം നടന്നത്. കൊറോണയുടെ കാലഘട്ടത്തിലും വികസന പ്രവർത്തനങ്ങൾക്ക് തടസം വരാതെ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്നത് ചരിത്ര നേട്ടമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

vt

കാശിയുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന മ്യൂസിയം, വിപുലമായ ലൈബ്രറി, ഗസ്റ്റ് ഹൗസുകൾ, തീർത്ഥാടകരുടെ സൗകര്യത്തിനായുള്ള വിവിധ പദ്ധതികൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധർമ്മാചാര്യന്മാർ, സന്യാസിവര്യന്മാർ, സാംസ്കാരിക നായകന്മാർ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തത്. അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ക്ഷേത്രപരിസരത്തെ ഗംഗാ നദിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. തിരഞ്ഞെടുപ്പ് പ്രചരണ ഘടത്തില്‍ തന്നെ നരേന്ദ്ര മോദി ഉറപ്പ് നല്‍കിയ വാഗ്ദാനമായിരുന്നു നഗരത്തിന്റെ തിരക്കുകളില്‍ പെടാതെ ഭക്തർക്ക് ഗംഗാ നദിയില്‍ എത്തിച്ചേരുന്നതിനുള്ള പ്രത്യേക ഇടനാഴി.

കെട്ടിപിടിച്ച് മഞ്ജു വാര്യർ, മുത്തമേറ്റ് വാങ്ങി നിമിഷ: പൂർണ്ണിമ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍

വിശ്വനാഥ് ധാമിന്റെ ഈ പുതിയ സമുച്ചയം വെറുമൊരു വലിയ കെട്ടിടമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നമ്മുടെ ഭാരതത്തിന്റെ സനാതന സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഇത് നമ്മുടെ ആത്മീയ ആത്മാവിന്റെ പ്രതീകമാണ്. ഇത് ഇന്ത്യയുടെ പൗരാണികതയുടെയും പാരമ്പര്യത്തിന്റെയും ഇന്ത്യയുടെ ഊര്‍ജ്ജത്തിന്റെയും ചലനാത്മകതയുടെയും പ്രതീകമാണ്. പ്രധാനമന്ത്രി പറഞ്ഞു, 'ഒരാള്‍ ഇവിടെ വരുമ്പോള്‍, അവര്‍ക്ക് വിശ്വാസം മാത്രമല്ല, ഭൂതകാലത്തിന്റെ മഹത്വം ഇവിടെ അനുഭവപ്പെടും. പൗരാണികതയും പുതുമയും എങ്ങനെ ഒരുമിച്ചു ജീവിക്കുന്നു. പുരാതന കാലത്തെ പ്രചോദനങ്ങള്‍ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നല്‍കുന്നു, വിശ്വനാഥ് ധാം സമുച്ചയത്തില്‍ നാം ഇത് വളരെ വ്യക്തമായി കാണുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+