Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിക്ക് നഷ്ടമില്ല, പക്ഷെ എനിക്ക് ലാഭം'; സിപിഎമ്മിലേക്ക് പോകുമോ? രാമസിംഹന്‍ നിലപാട് പറയുന്നു

രാജസേനന്‍, ഭീമന്‍ രഘു, രാമസിംഹന്‍ അബൂബക്കർ (അലി അക്ബർ).. ബിജെപിയോട് വിടപറയുന്ന കലാകാരന്‍മാരുടെ പട്ടിക നീളുകയാണ്. പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്ന രാജസേന്‍ ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയപ്പോള്‍ ഭീമന്‍ രഘുവും അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ പര്യടനം കഴിഞ്ഞെത്തുന്നതോടെ തന്റെ സിപിഎം പ്രവേശനമുണ്ടാവുമെന്നാണ് ഭീമന്‍ രഘു വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് രാമസിംഹന്‍ അബൂബക്കറും ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായി ഉപേക്ഷിക്കുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നുവെന്ന കാര്യം പ്രമുഖ സംവിധായകന്‍ കൂടിയായ രാമസിംഹന്‍ അബൂബക്കർ അറിയിക്കുന്നത്. നേതൃത്വവുമായി ചേർന്ന് പോവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നതെന്നും വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

 aliakbar

തീരുമാനം നേരത്തേയെടുത്തു

ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം 2021 ല്‍ തന്നെ രാജിവെച്ചിരുന്നെങ്കിലും പാർട്ടിയുമായുള്ള സഹകരണം തുടരുന്നുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ അത്തരത്തിലുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്. യഥാർത്ഥത്തില്‍ ഇന്ന് ഒരു സുപ്രഭാതത്തിലെടുത്ത തീരുമാനമല്ല ഇത്. ഒരാഴ്ച മുമ്പ് തന്നെ എന്റെ തീരുമാനം പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറിയിച്ചിരുന്നു.

സിപിഎമ്മിലേക്ക് പോവുമോ

തീരുമാനം ഇങ്ങനെ പരസ്യമായി പറയണമെന്ന് ഉദ്ധേശിച്ചിരുന്നില്ല. എന്നാല്‍ ചിലർ ചില അഭ്യൂഹങ്ങള്‍ പരത്തിവിടാന്‍ തുടങ്ങിയപ്പോഴാണ് പരസ്യമായി പ്രഖ്യാപിച്ചത്. ഞാന്‍ സിപിഎമ്മിലേക്ക് പോകുമെന്ന തരത്തിലുള്ള പ്രചരണമൊക്കെ ചില കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായി. എന്നാല്‍ അത്തരം യാതൊരു നീക്കവുമില്ല. ഒരു രഷ്ട്രീയ കക്ഷിയുമായും സഹകരണമുണ്ടാവില്ല. പൂർണ്ണമായ അർത്ഥത്തില്‍ സ്വതന്ത്രനായി തന്നെ തുടരും. സനാതന ധർമ്മം പിന്തുടർന്ന് ആ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാനാണ് തീരുമാനം.

കലാകാരന്മാരെ അംഗീകരിക്കാത്ത ബിജെപി

കലാകാരന്മാർക്ക് ബിജെപിയില്‍ അർഹമായ അംഗീകാരമോ പ്രാതിനിധ്യമോ ലഭിക്കുന്നില്ല. മികച്ച എത്രയോ കലാകാരന്മാർ പാർട്ടിയിലേക്ക് വന്നു. എന്നാല്‍ അവരുടെയൊക്കെ നിലവിലെ അവസ്ഥയെന്താണ്. നല്ല വ്യക്തികളെ പാർട്ടിക്ക് മുതല്‍ക്കൂട്ടാക്കി മാറ്റുകയാണ് വേണ്ടത്. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും അത്തരം ഒരു ശ്രമം ഉണ്ടാവുന്നില്ല. ടിപി സെന്‍കുമാറിനെപ്പോലെയുള്ളവരെയൊക്കെ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത് വലിയ നഷ്ടമാണ്.

വന്ന കലാകാരന്മാരൊക്കെ പാർട്ടിയില്‍ നിന്നും തിരിച്ചുപോയി. ഞാന്‍ എവിടേയും പോവുന്നില്ല. വേണ്ടെന്ന് വേക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കൊണ്ടുപോയി പ്രസംഗിപ്പിക്കാനും പ്രദർശിപ്പിക്കാനുമുള്ള വസ്തുക്കള്‍ മാത്രമല്ല കലകാരന്മാർ എന്ന ബോധം ആദ്യം വേണം. കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ദേശീയ നേതൃത്വത്തിനും എല്ലാവർക്കും അറിയാം.

ബിജെപിക്ക് നഷ്ടമില്ല, എനിക്ക് ലാഭം

ഒരു കലാകാരന്‍ എന്ന നിലയില്‍ പലകാര്യങ്ങളും തുറന്ന് പറയേണ്ടി വരും. യാതൊരു വിധ മറച്ചുവെക്കലും ഉണ്ടാവില്ല. ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് പറയുമ്പോള്‍ അവർക്കും എനിക്കും അത് പ്രശ്നം സൃഷ്ടിക്കും. 2024 ലെ പൊതു തിരഞ്ഞെടുപ്പൊക്കെ വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കമാണ് നല്ലതെന്ന് എനിക്ക് തോന്നി. അല്ലെങ്കില്‍ പാർട്ടിക്ക് അകത്ത് ശ്വാസം മുട്ടി നില്‍ക്കേണ്ടി വരും. ഞാന്‍ പാർട്ടി വിടുന്നതുകൊണ്ട് ബിജെപിക്ക് യാതൊരു നഷ്ടവുമില്ല. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ സ്വതന്ത്രനാവുന്നുവെന്നുവെന്ന നേട്ടമുണ്ട്.

പുഴ മുതല്‍ പുഴ വരെ ഹിന്ദിയിലേക്കും

പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചു. ഇപ്പോള്‍ ചിത്രം ഹിന്ദി ഉള്‍പ്പടേയുള്ള മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. യഥാർത്ഥ ചരിത്രം പറയുന്ന ഈ ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തേണ്ടതുണ്ട്. മലയാളത്തില്‍ ഒടിടി റിലീസും ഉടനുണ്ടാവും. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ ചിത്രം എടുക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ സ്വന്തം നിലക്ക് ഒരു ഒടിടി പ്ലാറ്റ് ഫോം സജ്ജീകരിച്ച് ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+