കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ഇറങ്ങുന്നു; സുരന്ദ്രേന് മുന്നറിയിപ്പ്... ലക്ഷ്യം ബംഗാള്‍ മോഡല്‍, വിഭാഗീയതയ പരിഹരിച്ചേ പറ്റൂ

Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: കേരളത്തിലെ ബിജെപിയിലെ അതീവ രൂക്ഷമായ വിഭാഗീയതയെ കേന്ദ്ര നേതൃത്വം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ചേ പറ്റൂ എന്ന് കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വം നല്‍കിയ ശാസന.

കേരള ബിജെപിയ്ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം? കെ സുരേന്ദ്രന്‍ ദില്ലിയില്‍... വിളിച്ചുവരുത്തി?കേരള ബിജെപിയ്ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം? കെ സുരേന്ദ്രന്‍ ദില്ലിയില്‍... വിളിച്ചുവരുത്തി?

ചോദ്യം ചെയ്താല്‍ പല രഹസ്യങ്ങളും പുറത്താകും; സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് കെ.സുരേന്ദ്രന്‍ചോദ്യം ചെയ്താല്‍ പല രഹസ്യങ്ങളും പുറത്താകും; സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് കെ.സുരേന്ദ്രന്‍

ദില്ലിയിലേക്ക് വിളിപ്പിച്ച സുരേന്ദ്രനെ രണ്ട് തവണയാണ് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കണ്ടത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയില്‍ ഐക്യം ഉണ്ടാക്കണം എന്നാണ് കര്‍ശന നിര്‍ദ്ദേശം. അല്ലാത്ത പക്ഷം, സുരേന്ദ്രന്റെ നിലനില്‍പ് പോലും അനിശ്ചിതാവസ്ഥയില്‍ ആയേക്കുമെന്നാണ് ഇതുവഴി നല്‍കുന്ന സന്ദേശം. വിശദാംശങ്ങള്‍...

അതീവ ഗുരുതരം

അതീവ ഗുരുതരം

മുമ്പും കേരളത്തിലെ ബിജെപിയില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അമിത് ഷാ ദേശീയ അധ്യക്ഷനായിരിക്കെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ശന ഇടപെടലുകള്‍ നടത്തിയിരുന്നു. എന്നിട്ടും കേരള ഘടകം ഒന്നിച്ചുനിന്നില്ല എന്ന ആക്ഷേപമുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര ലളിതമാവില്ല.

സുരേന്ദ്രനെ വിളിപ്പിച്ചത്

സുരേന്ദ്രനെ വിളിപ്പിച്ചത്

ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ 24 നേതാക്കള്‍ നല്‍കിയ കത്ത് മാത്രമല്ല, കെ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിച്ചുവരുത്താനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം നല്‍കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേന്ദ്ര നീക്കങ്ങള്‍. രണ്ട് തവണ സുരേന്ദ്രനെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി എന്നത് സംഭവങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നു.

അമിത് ഷാ ഇറങ്ങുന്നു?

അമിത് ഷാ ഇറങ്ങുന്നു?

കേരള ബിജെപിയെ നിലയ്ക്ക് നിര്‍ത്താന്‍ അമിത് ഷാ തന്നെ രംഗത്തിറങ്ങുന്നു എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ബംഗാള്‍ മോഡലില്‍ കേരളത്തിലെ ബിജെപിയേയും അടിമുടി മാറ്റാനുള്ള നീക്കത്തിന് അമിത് ഷാ തയ്യാറായിരിക്കുകയാണ് എന്ന കാര്യം കെ സുരേന്ദ്രനെ ജെപി നദ്ദ ഓര്‍മിപ്പിച്ചു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

സുരേന്ദ്രന്റെ മുന്നില്‍

സുരേന്ദ്രന്റെ മുന്നില്‍

സുരേന്ദ്രന് മുന്നില്‍ ഇനി ഒരു വഴി മാത്രമേ ശേഷിക്കുന്നുള്ളു. കലഹിച്ചുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തുക എന്നത് മാത്രമാണത്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തില്‍ ബിജെപിയ്ക്ക് ഐക്യമുഖം ഉണ്ടാകണം എന്ന് ജെപി നദ്ദ സുരേന്ദ്രന് അന്ത്യശാസനവും നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

എല്ലാവരേയും കാണുമോ?

എല്ലാവരേയും കാണുമോ?

നിലവിലെ സാഹചര്യത്തില്‍ ബിജെപിയിലെ എതിര്‍ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ ആശയവിനിമയം പോലും സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎം വേലായുധന്റെ വെളിപ്പെടുത്തലുകള്‍ തന്നെ ഇതിന് ഉദാഹരണം. അങ്ങനെ വരുമ്പോള്‍, കലഹിച്ചുനില്‍ക്കുന്ന ശോഭ സുരേന്ദ്രനെ പോലുള്ളവരെ നേരിട്ട് കണ്ട് പ്രശ്‌നപരിഹാരത്തിന് മുതിരാന്‍ കെ സുരേന്ദ്രന് സാധിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് നിര്‍ണായകം

തദ്ദേശ തിരഞ്ഞെടുപ്പ് നിര്‍ണായകം

കെ സുരേന്ദ്രന്റെ നേതൃത്വത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആയിട്ടാണ് കേന്ദ്ര നേതൃത്വം തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുക എന്നാണ് വിവരം. ബിജെപിയ്ക്കുള്ളിലെ അന്ത:ഛിദ്രങ്ങള്‍ കാരണം, പലയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലും പ്രശ്‌നങ്ങള്‍ നിരവധിയാണ്.

ശോഭയുടെ പരാതിയും

ശോഭയുടെ പരാതിയും

ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചത് സംബന്ധിച്ച പരാതികളെ കുറിച്ചും ജെപി നദ്ദ കെ സുരേന്ദ്രനോട് ആരാഞ്ഞു എന്നാണ് വിവരം. എന്നാല്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ അനുമതിയോടെയാണ് പട്ടിക പുറത്ത് വിട്ടത് എന്നായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

സന്തോഷും കൈയ്യൊഴിഞ്ഞു

സന്തോഷും കൈയ്യൊഴിഞ്ഞു

എന്നാല്‍ ഈ വിഷയത്തില്‍ ബിഎല്‍ സന്തോഷും സുരേന്ദ്രന്‍ പക്ഷത്തെ കൈവിട്ടിരിക്കുകയാണ്. പട്ടികയിലെ അവസാനവട്ട തിരുത്തലുകളെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് കേന്ദ്ര നേതൃത്വത്തെ ബിഎല്‍ സന്തോഷ് അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, കേരളത്തിലെ പുന:സംഘടനാ പ്രശ്‌നങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും സുരേന്ദ്രന്റെ തലയില്‍ ആയിരിക്കുകയാണ്.

വി മുരളീധരന്‍ പക്ഷം

വി മുരളീധരന്‍ പക്ഷം

കേന്ദ്ര മന്ത്രിയും മുന്‍ സംസ്ഥാന അധ്യക്ഷനും ആയ വി മുരളീധര പക്ഷത്തെ കരുത്തനാണ് കെ സുരേന്ദ്രന്‍. ബിഎല്‍ സന്തോഷിന്റെ പിന്തുണയായിരുന്നു ഇത്രനാളും മുരളീധരപക്ഷത്തിന്റെ കരുത്ത്. അത്തരമൊരു പിന്തുണ ഇപ്പോള്‍ ഇല്ലാതാവുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പോര് മൂര്‍ച്ചിക്കുമ്പോള്‍

പോര് മൂര്‍ച്ചിക്കുമ്പോള്‍

ബിജെപിയ്ക്കുള്ളിലെ പോര് മൂര്‍ച്ചിച്ചപ്പോള്‍ അതിന്റെ ചൂട് ഏറ്റവും അധികം അറിഞ്ഞതും വി മുരളീധരന്‍ ആയിരുന്നു. പ്രോട്ടോകള്‍ ലംഘനവും സ്മിത മേനോന്റെ മഹിള മോര്‍ച്ചയിലെ നിയമനവും എല്ലാം മുരളീധനര് നേര്‍ക്കുയര്‍ന്ന ആരോപണങ്ങളായിരുന്നു. ഇതിന് പിന്നില്‍ എതിര്‍വിഭാഗമാണെന്നാണ് മുരളീധരപക്ഷം വിശ്വസിക്കുന്നത്.

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

English summary
BJP Factionalism: Central leadership warns K Surendran, Amit Shah to try Bengal Model revival in Kerala BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X