കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശബ്ദരാകുന്നത് നിസഹായതയല്ല; സന്ദീപിനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്

Google Oneindia Malayalam News

കോഴിക്കോട്: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയ നടപടിയില്‍ ബി ജെ പിയില്‍ അതൃപ്തി പുകയുന്നു. സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തി.

ജയപ്രകാശ് നാരായണിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം ടി രമേശിന്റെ പരോക്ഷ വിമര്‍ശനം. നീതികേടുകള്‍ക്ക് മുന്നില്‍ നിശബ്ദരാകുന്നത് നിസാഹയതയല്ല എന്നും നിശബ്ദത വിപ്ലവത്തിന് വേണ്ടിയുള്ള കാത്തിരിപ്പാകാം എന്നുമാണ് പോസ്റ്റിലെ വാചകം.

1

എം ടി രമേശിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സുരേന്ദ്രനെതിരായ വിമര്‍ശനവും സന്ദീപ് വാര്യര്‍ക്ക് ഐക്യദാര്‍ഢ്യവും അര്‍പ്പിച്ചുള്ള കമന്റുകളാണ് ഏറിയ പങ്കും.

കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...

2

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിന്റെ ചിത്രവും എം ടി രമേശ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിലും സന്ദീപ് വാര്യര്‍ക്ക് പിന്തുണ അര്‍പ്പിച്ചുള്ള കമന്റുകളാണ് നിറയുന്നത്. ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു സന്ദീപ് വാര്യരെ ബി ജെ പി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.

'വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട്..'; പുറത്താക്കിയതിന് പിന്നാലെ നേതാക്കളെ ട്രോളി സന്ദീപ് വാര്യര്‍'വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട്..'; പുറത്താക്കിയതിന് പിന്നാലെ നേതാക്കളെ ട്രോളി സന്ദീപ് വാര്യര്‍

3

സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് നേതാക്കളുടെ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ പേരില്‍ നിരവധി ആള്‍ക്കാരില്‍ നിന്ന് പണം പിരിച്ചു എന്നായിരുന്നു സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്ന പരാതി. ഇതോടെയാണ് ഇന്നലെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

4

ഇതിനെതിരെ സന്ദീപ് വാര്യരും കഴിഞ്ഞ ദിവസം പരോക്ഷമായി പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യര്‍ക്കെതിരായ നടപടിയില്‍ ബി ജെ പിയിലെ ഒരു വിഭാഗം അതൃപ്തരാണ് എന്നാണ് റിപ്പോര്‍ട്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവ് രൂക്ഷമായിരുന്നു. ബി ജെ പിയിലെ വി മുരളീധരന്‍ പക്ഷക്കാരനാണ് കെ സുരേന്ദ്രന്‍.

5

മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനവും സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനവും ലഭിച്ചതോടെ ഈ വിഭാഗം പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ശക്തരായിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു എന്ന പരാതി മറുവിഭാഗങ്ങള്‍ക്കുണ്ടായിരുന്നു. പി കെ കൃഷ്ണദാസ് പക്ഷമാണ് ബി ജെ പിയില്‍ മുരളീധരപക്ഷത്തിന്റെ പ്രധാന എതിരാളി.

6

അതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. മുന്‍ അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പിന്തുണയും ഇതിനുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ മുന്‍ അധ്യക്ഷന്‍ പി പി മുകുന്ദനും കെ സുരേന്ദ്രന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

7

ഈ സാഹചര്യത്തില്‍ സന്ദീപ് വാര്യര്‍ക്കെതിരായ നടപടി എതിര്‍വിഭാഗങ്ങള്‍ അവസരമാക്കാനാണ് സാധ്യത. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പി കെ കൃഷ്ണദാസ് വിഭാഗക്കാരനായ എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒളിയമ്പ് എന്നാണ് സൂചന. സന്ദീപ് വാര്യര്‍ക്കെതിരായ നടപടിയില്‍ ആര്‍ എസ് എസ് നേതൃത്വവും അതൃപ്തരാണ് എന്നാണ് റിപ്പോര്‍ട്ട്.

English summary
BJP general secretary MT Ramesh support Sandeep Varier and indirectly criticized the leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X