Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയിൽ സി.പി.എമ്മിനെ അധികാരത്തിലെത്തിക്കാനാണ് മമതാ ബാനർജിയുടെ നീക്കമെന്ന് ബിജെപി എംഎല്‍എ

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മിനെ അധികാരത്തില്‍ തിരികെ എത്തിക്കാന്‍ വേണ്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി എംഎല്‍എ സുശാന്ത ചൗധരി. ത്രിപുരയിലേക്ക് ടിഎംസി ആദ്യമായി വന്നത് അന്തരിച്ച മുൻ മുഖ്യമന്ത്രി സുധീർ രഞ്ജൻ മജുംദറിലൂടെയായിരുന്നു, ഇന്ന് ഞങ്ങളുടെ പാർട്ടിയിൽ അന്ന് തൃണമൂൽ പാർട്ടിയിലുണ്ടായിരുന്ന ചില നേതാക്കളുണ്ട്. എന്നാൽ തൃണമൂൽ മേധാവിയിൽ നിന്ന് അന്ന് വലിയ വാഗ്ദനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ത്രിപുരയിൽ നിന്ന് കമ്മ്യൂണിസ്റ്റുകാരെ നീക്കം ചെയ്യാൻ ആവശ്യമായ ഒരു തരത്തിലുള്ള പിന്തുണയും ടിഎംസിയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2016 -ൽ ആറ് കോൺഗ്രസ് എംഎൽഎമാർ ടിഎംസിയിൽ ചേർന്നു. ഒന്നും ചെയ്യാതെ സംസ്ഥാന നിയമസഭയിൽ ഒരു പ്രതിപക്ഷ കക്ഷിയായി അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നിട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചെന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ ശക്തമാക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി നേതാവിന്‍റെ പ്രതികരണം.

 bjpa

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
    You Must Know These Modification Rules In India, Do's and Don'ts | Oneindia Malayalam

    തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങൾ വലിയ ആവേശത്തിലായിരുന്നു, പക്ഷേ അവര്‍ ഒരിക്കലും അവളുടെ വാഗ്ദാനങ്ങൾ പാലിച്ചില്ല. ഒരു ദേശീയ പാർട്ടി എന്ന നിലയിൽ പാർട്ടിക്ക് അംഗീകാരം നൽകാൻ ആവശ്യമായ ആറ് ശതമാനം വോട്ടുകൾ നേടാൻ മാത്രമായിരുന്നു ഇതെല്ലാം. കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ലെങ്കിലും ഇന്ന് ടിഎംസിയുമായി ഒത്തുപോകുന്നതിൽ സിപിഐഎമ്മിന് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    1993 മുതല്‍ 2013 വരെയുള്ള രണ്ട് പതിറ്റാണ്ട് അധികാരത്തില്‍ തുടര്‍ന്ന സിപിഎമ്മിനെ പരാജയപ്പെടുത്തി 2018 ലാണ് ബിജെപി ആദ്യമായി ത്രിപുരയില്‍ ഭരണത്തിലെത്തുന്നത്. എന്നാല്‍ ബിപ്ലബ് കുമാർ ദേബിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെതിരായി വലിയ വികാരം സംസ്ഥാനത്ത് ശക്തമാണ്. ഇത് മുതലെടുത്ത് 2023 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുള്ള നീക്കത്തില്‍ പ്രതിപക്ഷ കക്ഷികള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+