കിഴക്കമ്പലത്ത് തോറ്റ് തുന്നം പാടി ബിജെപി, ഒരു വാര്‍ഡിലും 100 വോട്ട് ഇല്ല, ആകെ വോട്ടിലും നാണക്കേട്!!
കൊച്ചി: ട്വന്റി ട്വന്റിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിന് സാക്ഷ്യം വഹിച്ച ഇടമാണ് കിഴക്കമ്പലം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി കുതിപ്പ് നടത്തിയപ്പോള്‍ ഏറ്റവും ദയനീയ പ്രകടനം നടത്തിയത് ബിജെപിയാണ്. ഇവിടെ അവര്‍ തകര്‍ന്ന് തരിപ്പണമായി. പഞ്ചായത്തില്‍ ആകെ നേടിയത് അഞ്ഞൂറ് വോട്ടില്‍ താഴെ മാത്രമാണ്. ഇത്തവണ കേരളം മുഴുവന്‍ നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന ബിജെപി ഇവിടെ വേറെയും നാണക്കേടുകള്‍ കാത്തിരിക്കുന്നുണ്ട്. ഓരോ വാര്‍ഡിലും ബിജെപിയുടെ വോട്ട് നൂറ് പോലും കടന്നിട്ടില്ല. രണ്ട് വാര്‍ഡുകളില്‍ ഓരോ വോട്ടുകളാണ് ലഭിച്ചത്. ഇത് നാണക്കേടിന്റെ റെക്കോര്‍ഡാവുകയും ചെയ്തു.
ബിജെപിക്ക് പല വാര്‍ഡിലും സ്ഥാനാര്‍ത്ഥി പോലും ഉണ്ടായിരുന്നില്ല. കുന്നത്ത്‌നാട്ടില്‍ വന്‍ വോട്ട് ചോര്‍ച്ച തന്നെ ബിജെപി നേരിട്ടു. പുതൃക്കയിലെ ഒരംഗത്തെ ലഭിച്ചിരുന്നെങ്കിലും 14 വാര്‍ഡുകളില്‍ നിന്ന് ലഭിച്ചത് വെറും 1300 വോട്ടുകളില്‍ താഴെയാണ്. വലിയ പഞ്ചായത്തുകളില്‍ ഒന്നായ പുത്തന്‍കുരിശില്‍ പല വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല ബിജെപിക്ക്. 18 വാര്‍ഡുള്ള ഇവിടെ ആകെ ലഭിച്ചത് 450 വോട്ടാണ്. കുന്നത്തുനാട്ടിലെ പല പഞ്ചായത്തിലും ബിജെപി നാണക്കേടിന്റെ റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇവിടെ വോട്ട് കുറഞ്ഞിരിക്കുകയാണ്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16459 വോട്ടുകള്‍ നേടിയ സ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിന്റെ അടുത്തൊന്നും എത്താന്‍ ബിജെപിക്ക് സാധിച്ചു. മണ്ഡലാടിസ്ഥാനത്തില്‍ ഏഴായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. ഇത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായേക്കാം. എവിടെയാണ് പാര്‍ട്ടിയുടെ വോട്ടുകള്‍ ചോര്‍ന്നതെന്നും വ്യക്തമല്ല. ട്വന്റി ട്വന്റിയുടെ കരുത്താര്‍ജിക്കല്‍ ബിജെപിയുടെ ദയനീയ പ്രകടനത്തിലേക്ക് വഴിമാറി എന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വാഴക്കുളം പഞ്ചായത്തില്‍ ബിജെപിക്ക് രണ്ടംഗങ്ങളെ ലഭിച്ചിരുന്നു. ഇത്തവണ പുതൃക്കയിലെ ഒരംഗത്തിലേക്ക് അത് ഒതുങ്ങി.
അതേസമയം ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തില്‍ അടക്കമുള്ള ചില വാര്‍ഡുകളില്‍ 2015ല്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇടത്തെല്ലാം ഇക്കുറം ബിജെപി പിന്നോക്കം പോയി. എന്നാല്‍ സംസ്ഥാന തലത്തിലും ബിജെപി പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ 13 പഞ്ചായത്തുകളില്‍ എന്‍ഡിഎ ഭരിച്ചിരുന്നു. ഇത്തവണ അത് നാലായി ചുരുങ്ങി. തിരുവനന്തപുരം ജില്ലയിലെ കരവാരം, കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, കാസര്‍കോട് ജില്ലയിലെ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഇത്തവണ ആകെ ഭരണം ലഭിച്ചത്. 13 പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.