കൊല്ലത്തെ ബിജെപി വനിത കൗണ്‍സിലര്‍ വാഹനാപകടത്തില്‍ മരിച്ചു
കൊല്ലം: കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. കോകില എസ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. 23 വയസ്സായിരുന്നു. അവിവാഹിതയാണ് കോകില എസ് കുമാര്‍. ബിജെപിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് ഇവര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. കോകില എസ് കുമാര്‍ അടക്കം രണ്ട് കൗണ്‍സിലര്‍മാരാണ് കൊല്ലം കോര്‍പറേഷനില്‍ ബിജെപിക്ക് ഉള്ളത്.
കൊല്ലം ശക്തികുളങ്ങരയ്ക്ക് സമീപം ആല്‍ത്തറമൂട്ടില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഉത്രാടദിവസമായ ചൊവ്വാഴ്ച അച്ഛന്‍ എസ് സുനില്‍കുമാറിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു കോകില. രാത്രി പത്തരയോടെയായിരുന്നു അപകടം. കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഒരു കാര്‍ വന്നിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഈ കാര്‍ കണ്ടെത്താനായിട്ടില്ല.

കോകില അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോകിലയുടെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹവും പിന്നീട് മരിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടി കഴിഞ്ഞു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം തേവള്ളി ഡിവിഷന്‍ കൗണ്‍സിലറാണ് കോകില എസ് കുമാര്‍. എബിവിപിയിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച ഇത്തവണ ആദ്യമായിട്ടാണ് കോകില തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അച്ഛന്‍ എസ് സുനില്‍ കുമാര്‍, അമ്മ വി ഷൈലജ.












Click it and Unblock the Notifications