അന്നേ സുരേന്ദ്രൻ ദിലീപിന്റെ പേര് പറഞ്ഞതാണ്!എല്ലാവരും കളിയാക്കി, ഇപ്പോ എന്തായി! മാപ്പ് തരില്ലെന്ന്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരണവുമായി രംഗത്തെത്തി. നടിയെ ആക്രമിച്ച സംഭവമുണ്ടായപ്പോൾ ദിലീപിന്റെ പേര് പറഞ്ഞ തന്നെ വിമർശിച്ചപ്പോളും എന്നെങ്കിലും സത്യം പുറത്തുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്.

എല്ലാം നഷ്ടപ്പെട്ട് 'കൊച്ചിരാജാവ്'! ഇനി വെറും ഗോപാലകൃഷ്ണൻ! സ്വന്തം സംഘടനയും ദിലീപിനെ പുറത്താക്കി...

നമ്പർ 523, ദിലീപ്! ഗോതമ്പുണ്ടയല്ല, ഉപ്പുമാവും പഴവും;ജനപ്രിയ നടനെ കാണാൻ ജയിലിൽ സഹതടവുകാരുടെ തിരക്ക്

ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കെ സുരേന്ദ്രൻ പ്രതികരണം നടത്തിയത്. ദിലീപ് സിനിമാരംഗത്ത് ഒരു മാഫിയാ സംഘം നയിക്കുന്നുവെന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നു. പുറത്ത് സദാചാരം വിളമ്പുന്ന ഒരു മഹാനടനടക്കം പലരും ഈ സംഘത്തിന്റെ പ്രവർത്തനത്തിന് മൗനാനുവാദം നൽകിയിരുന്നുവെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കൊക്കെയ്ൻ കേസിലും ദിലീപിന് പങ്ക്?ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ,ഞെട്ടിത്തരിച്ച് സിനിമാലോകം

അന്ന് ദിലീപിന്റെ പേര് പറഞ്ഞപ്പോൾ...

അന്ന് ദിലീപിന്റെ പേര് പറഞ്ഞപ്പോൾ...

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2017 ഫെബ്രുവരി 22ന് ഈ ഫേസ്ബുക്ക് പേജിലൂടെ താൻ ദിലീപിന്റെ പേര് പറഞ്ഞപ്പോൾ തന്നെ സ്നേഹിക്കുന്നവരടക്കം കടുത്ത വിമർശനമാണ് ഉയർത്തിയത്.

സത്യം പുറത്തുവരുമെന്ന്...

സത്യം പുറത്തുവരുമെന്ന്...

അന്ന് വിമർശനങ്ങൾ നേരിട്ടെങ്കിലും, സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

മാഫിയാ സംഘം...

മാഫിയാ സംഘം...

ദിലീപ് മലയാള സിനിമാ ലോകത്ത് വലിയൊരു മാഫിയാ സംഘത്തെ നയിക്കുന്നു എന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രൻ തന്റെ പോസ്റ്റിലൂടെ പറയുന്നുണ്ട്.

മഹാനടനടക്കം...

മഹാനടനടക്കം...

വലിയ സദാചാരം വിളമ്പുന്ന ഒരു മഹാനടനടക്കം പലരും പല ഘട്ടത്തിലും ഈ പ്രവർത്തികൾക്കെല്ലാം മൗനാനുവാദം നൽകിയിരുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നുണ്ട്.

പോലീസ് ക്ലബിലെത്തിയത്...

പോലീസ് ക്ലബിലെത്തിയത്...

ആ മഹാനടന്റെ സിൽബന്ധിയായ ഒരു നടനാണ് ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ദിവസം പോലിസ് ക്ലബിൽ ഓടിയെത്തിയതെന്നും അദ്ദേഹം പറയുന്നു.

മാപ്പ് നൽകില്ല...

മാപ്പ് നൽകില്ല...

കൂട്ടത്തിലൊരു പെൺകുട്ടിയെ ഈ രീതിയിൽ ദ്രോഹിച്ച ഒരാളെ ഈ രീതിയിൽ സംരക്ഷിച്ച മഹാനടൻമാർക്ക് കേരളം ഒരിക്കലും മാപ്പു നൽകില്ല.

ലജ്ജിച്ചു തലതാഴ്ത്തുന്നു...

ലജ്ജിച്ചു തലതാഴ്ത്തുന്നു...

നിങ്ങളെയെല്ലാം ഓർത്ത് കേരളത്തിന്റെ മനസാക്ഷി ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് പറഞ്ഞാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

English summary
bjp leader k surendran's facebook post about dileep arrest.
Please Wait while comments are loading...