കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് ജനദ്രോഹവും വെല്ലുവിളിയും; കുമ്മനം രാജശേഖരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും നൂറുകണക്കിന് ആള്‍ക്കാരെ പങ്കെടുപ്പിച്ചും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് ജനദ്രോഹവും വെല്ലുവിളിയുമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഭരണഘടനയോടും നിയമവാഴ്ചയോടും പ്രതിബദ്ധത പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ്, നഗ്‌നമായ നിയമലംഘനത്തിന്റെ വിളംബരമായി മാറുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് കുമ്മനത്തിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം.

kummanam

വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ട്രിപ്പിള്‍ ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിക്കുമ്പോള്‍, അതൊന്നും വകവെക്കാതെ പ്രോട്ടോക്കോള്‍ ലംഘിച്ചും നൂറുകണക്കിന് ആള്‍ക്കാരെ പങ്കെടുപ്പിച്ചും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് കടുത്ത ജനദ്രോഹവും വെല്ലുവിളിയുമാണ്.

ഭരണഘടനയോടും നിയമവാഴ്ചയോടും പ്രതിബദ്ധത പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ്, നഗ്‌നമായ നിയമലംഘനത്തിന്റെ വിളംബരമായി മാറുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ലോക്ഡൗണിന്റെ കാര്‍ക്കശ്യവും പിരിമുറുക്കവും മൂലം ജനങ്ങള്‍ വല്ലാതെ വലയുന്ന സന്ദര്‍ഭമാണിത്. സാമ്പത്തിക നഷ്ടവും തൊഴില്‍ നിഷേധവും മൂലമുള്ള പ്രതിസന്ധികളും പ്രയാസങ്ങളും അവര്‍ ക്ഷമയോടെ സഹിക്കുന്നു. ജനങ്ങള്‍ ഒരു വശത്ത് അച്ചടക്കത്തോടെ പ്രോട്ടോക്കോള്‍ പാലിക്കുമ്പോള്‍ അതിനെല്ലാം ആഹ്വാനം ചെയ്തും നിയമങ്ങള്‍ ഉണ്ടാക്കിയും ഭരണസിരാകേന്ദ്രത്തില്‍ അധികാരം കയ്യാളുന്നവര്‍ പരസ്യമായി അത് ലംഘിക്കുകയാണ്. തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. നിയമത്തിന്റെ സംരക്ഷകര്‍ ലംഘകരായിമാറുന്ന കാഴ്ച വേദനാജനകമാണ്.

Recommended Video

cmsvideo
'P A Muhammad Riyas' youngest minister in second Pinarayi cabinet | Oneindia Malayalam

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

രാജ്ഭവനില്‍ ചടങ്ങ് നടത്തുന്നതിനും ഓണ്‍ലൈനിലൂടെ ജനങ്ങള്‍ക്ക് ചടങ്ങ് വീക്ഷിക്കുന്നതിനും വേണ്ട സംവിധാനങ്ങള്‍ ഒരുക്കാവുന്നതേയുള്ളു. ഈ വൈകിയ വേളയിലെങ്കിലും തീരുമാനം പുനഃപരിശോധിക്കണം. ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ എല്ലാവിധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
BJP Leader Kummanam Rajasekharan opposes swearing in ceremony at Central Stadium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X