Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ്സുമായി ചര്‍ച്ച; ഗോവ ബിജെപിയില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തി മുന്‍ മുഖ്യമന്ത്രി പര്‍സേക്കർ

പനാജി: മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ ചികിത്സക്കായി അമേരിക്കയില്‍ പോയതോടെയായിരുന്ന ഗോവയിലെ ബിജെപി ഭരണം പ്രതിസന്ധിയിലായത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ത്ങ്ങളെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണ്ണറെ കണ്ടതാണ് പ്രതിസന്ധരൂക്ഷമാക്കിയത്.

ഒടുവില്‍ കോണ്‍ഗ്രസ്സിലെ രണ്ടു എംഎല്‍എമാരെ രാജിവെപ്പിച്ച് പാര്‍ട്ടിയിലെത്തിച്ച് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെങ്കിലും ഇപ്പോള്‍ വീണ്ടും ഗോവ ബിജെപിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളുടെ വിമത നീക്കങ്ങളാണ് ഇത്തവണത്തെ പ്രധാന വെല്ലുവിളി.

ബിജെപിയെ വലയ്ക്കുന്നത്

ബിജെപിയെ വലയ്ക്കുന്നത്

മനോഹര്‍ പരീക്കറുടെ ആരോഗ്യ നില ഇതുവരെ പൂര്‍വ്വസ്ഥിതി കൈവരിച്ചിട്ടില്ലെങ്കിലും അദ്ദേഹം തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രിയായി തുടരുന്നത്. പരീക്കറെ പോലെ സര്‍വ്വസമ്മതനായ മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്തതാണ് ബിജെപിയെ വലയ്ക്കുന്നത്.

പാര്‍ട്ടിയില്‍ കലാപക്കൊടി

പാര്‍ട്ടിയില്‍ കലാപക്കൊടി

ഇതിനിടെയാണ് ബിജെപിക്ക് തലവേദനയായിക്കൊണ്ട് പാര്‍ട്ടിയില്‍ വീണ്ടും കലാപക്കൊടി ഉയരുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ലക്ഷികാന്ത് പര്‍സേക്കര്‍ പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്.

പര്‍സേക്കര്‍ ആവശ്യപ്പെടുന്നു

പര്‍സേക്കര്‍ ആവശ്യപ്പെടുന്നു

സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടരാന്‍ യോഗ്യനല്ല. കാര്യപ്രാപ്തിയില്ലാത്ത അദ്ദേഹം ഉടന്‍ സ്ഥാനം രാജിവ്വെക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ നീക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും പര്‍സേക്കര്‍ ആവശ്യപ്പെടുന്നു.

ഒരു പാവ മാത്രമാണ്

ഒരു പാവ മാത്രമാണ്

പാര്‍ട്ടിയുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഞാന്‍ സംസാരിക്കുന്നത്. വിനയ് തെണ്ടുല്‍ക്കറോട് വ്യക്തിപരമായി വിരോധം ഇല്ല. അദ്ദേഹം ഒരു പാവ മാത്രമാണ്. അദ്ദേഹത്തിന്റെ കീഴിലുള്ള പാര്‍ട്ടി സംവിധാനം ഓന്നാകെ അഴിച്ചു പണിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പര്‍സേക്കരുടെ പ്രതികരണം

പര്‍സേക്കരുടെ പ്രതികരണം

അനാരോഗ്യം പറഞ്ഞ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയുടെ വസതിയില്‍ ചേര്‍ന്ന ഒരു വിഭാഗം പാര്‍ട്ടി നേതാക്കാളുടെ യോഗത്തിന് ശേഷമായിരുന്നു പര്‍സേക്കരുടെ പ്രതികരണം.

കൂടുതല്‍ പരിഗണന

കൂടുതല്‍ പരിഗണന

തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഫ്രാന്‍സിസ് ഡിസൂസക്ക് കടുത്ത അതൃപ്തിയുണ്ട്. ഗോവയിലെ ബിജെപിയുടെ ന്യൂനപക്ഷ മുഖമാണ് ഡിസൂസ. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന രണ്ട് എംഎല്‍എമാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതില്‍ ഇദ്ദേഹമുള്‍പ്പടേയുള്ള നേതാക്കള്‍ക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു.

വിമത സ്വരം

വിമത സ്വരം

സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്സ് നീങ്ങുന്നതിനിടെയായിരുന്നു രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ വിശ്വജിത് റാണയുടെ നേതൃത്വത്തില്‍ രാജിവെപ്പിച്ച് ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഇവരില്‍ ദയാനന്ദ സോപ്റ്റയെ മാണ്ഡരീം മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള നീക്കമാണ് പാര്‍ട്ടിയില്‍ വീണ്ടും വിമത സ്വരം ഉയര്‍ത്തിയത്.

പിസിസി പ്രസിഡന്റുമായി

പിസിസി പ്രസിഡന്റുമായി

പര്‍സേക്കറുടെ നേതൃത്വത്തിലാണ് ദയാനന്ദ സോപ്റ്റക്കെതിരെ വിമതനീക്കം ശക്തമാക്കുന്നത്. ഇതിനിടെ കഴിഞ്ഞാഴ്ച്ച ഗോവ പിസിസി പ്രസിഡന്റുമായി പര്‍സേക്കര്‍ കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

സഹായം തേടി

സഹായം തേടി

അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ മാണ്ഡരി മണ്ഡലത്തില്‍ പര്‍സേക്കറെ സ്ഥാനര്‍ത്ഥിയാക്കാമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചതെന്നാണ് സൂചന. മത്സരിക്കാന്‍ തയ്യാറല്ലെങ്കില്‍ സോപ്റ്റയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്.

പര്‍സേക്കര്‍ പരാജയപ്പെട്ടത്

പര്‍സേക്കര്‍ പരാജയപ്പെട്ടത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡരിം മണ്ഡലത്തില്‍ ദയാനന്ദ് സോപ്റ്റയോടായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായ പര്‍സേക്കര്‍ പരാജയപ്പെട്ടത്. സ്ഥാനാര്‍ത്ഥി തീരുമാനവുമായി ബിജെപി മുന്നോട്ടു പോവുകയാണെങ്കില്‍ പര്‍സേക്കര്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്താനുള്ള സാധ്യതയും ചിലര്‍ മുന്‍കൂട്ടി കാണുന്നുണ്ട്.

മുതിര്‍ന്ന ബിജെപി നേതാവ്

മുതിര്‍ന്ന ബിജെപി നേതാവ്

2014-17 കാലത്ത് മുഖ്യമന്ത്രിയായ പര്‍സേക്കര്‍ ഗോവയിലെ മുതിര്‍ന്ന ബിജെപി നേതാക്കളില്‍ ഒരാളാണ്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ താന്‍ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പര്‍സേക്കര്‍ പറയുന്നത്. ബിജെപി വിരുദ്ധ ശക്തികളെ ഒരുമിപ്പിച്ച് സോപ്റ്റയെ നേരിടാനാണ് തങ്ങളുടെ നീക്കമെന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+