കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി സാറേ, അന്തംകമ്മി കാപ്‌സൂള്‍ ന്യായീകരണമല്ലാതെ മറ്റെന്ത് മറുപടിയാണ് ഉള്ളത്, ഐസക്കിന് മറുപടി!!

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ മുഖ്യമന്ത്രിക്ക് അപരന്‍ ഉണ്ടെന്ന ആരോപണത്തിനെതിരെ നേരത്തെ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ആദ്യമായിട്ടൊന്നുമല്ലെനനും അതുകൊണ്ട് അദ്ഭുതപ്പെടാനില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇ ഫയലില്‍ മുഖ്യമന്ത്രിയുടെ ഒപ്പ് ഡിജിറ്റല്‍ സിഗ്നേച്ചറാണെന്നും ഐസക്ക് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. സ്ഥിരമായി ഇങ്ങനെയാണ് ഒപ്പിടുന്നതെങ്കില്‍ അത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ് വാര്യര്‍ പറയുന്നു. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

1

മന്ത്രി സാറേ, നിങ്ങളൊക്കെ ഇങ്ങനെയാണ് സ്ഥിരമായി ചെയ്യുന്നത് എങ്കില്‍ അത് ഒന്നാന്തരം നിയമവിരുദ്ധ പ്രവര്‍ത്തനമാണ് എന്ന് പറയാതെ വയ്യ.ഇന്ത്യന്‍ ഐടി ആക്ട് പ്രകാരം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിന് നിയമപ്രാബല്യം ഉണ്ട്. ഡിജിറ്റല്‍ ഒപ്പ് എന്ന് പറയുന്നത് പകുതിപേര്‍ ഒപ്പിട്ട കടലാസ് സ്‌കാന്‍ ചെയ്ത് മറ്റൊരിടത്ത് അയച്ച് കൊടുത്ത്, അത് പ്രിന്റ് എടുത്തിട്ട് അതിന്മേല്‍ ഒപ്പിടുന്നതല്ല. അങ്ങനെ ചെയ്യുന്നത് പല തരത്തിലും സുരക്ഷാഭീഷണി എന്ന് മാത്രമല്ല അപകടവും ഉണ്ട്. നിയമപരമായി ചോദ്യചെയ്യപ്പെട്ട് റദ്ദ് ആക്കുകയും ചെയ്യാം.

ഈ കുറവ് പരിഹരിക്കാനാണ് ഐടി ആക്ട് ഭേദഗതിയില്‍ ഡിജിറ്റല്‍ ഒപ്പ് കൊണ്ട് വന്നതും നിയമപ്രാബല്യം നല്‍കിയത്. അതായത് ഡിജിറ്റല്‍ ഒപ്പിന് Certification Agencies Isf Controller of Certification Agencies (CCA) under the provisions of IT Act, 2000 പ്രകാരം നിയോഗിക്കും അവരാണ് ഇത് സാധ്യമാക്കുന്നത്. അല്ലാതെ ഒപ്പിട്ടത് സ്‌കാന്‍ ചെയ്ത് അയച്ച് അത് വീണ്ടും കളര്‍ പ്രിന്റ് എടുത്ത് അതിന്മേല്‍ ഒപ്പിടുന്നത് അല്ല. അങ്ങനെ കഴിയുമായിരുന്നെങ്കില്‍ വില്ലേജ് ഓഫീസര്‍ വരെയുള്ളവര്‍ എന്തിനാണ് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ആശ്രയിക്കുന്നത് ?

മുഖ്യമന്ത്രി ആറാം തീയതി 39 ഫയല്‍ ഒപ്പിട്ടത്രെ . അതില്‍ ഫിസിക്കല്‍ എത്ര എണ്ണം ഉണ്ട് എന്നതാണ് ചോദ്യം ?ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലാക്കി അയക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു നേരത്തെ കെ.സി.ജോസഫിന് കൊടുത്ത മറുപടിയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത് . അത് ഇന്ന് തോമസ് ഐസക് പറയുന്നതിന് കടകവിരുദ്ധവുമാണ്. ഞാന്‍ ഉയര്‍ത്തി കാണിച്ച ഫിസിക്കല്‍ ഫയല്‍ ഇലക്ട്രോണിക് ഫയല്‍ ആക്കിയിട്ടേ ഇല്ല.

ബിജെപിക്കാര്‍ പറയുന്നത് വിവരക്കേടാണ് എന്ന അന്തംകമ്മി കാപ്‌സൂള്‍ ന്യായീകരണമല്ലാതെ മറ്റെന്ത് മറുപടിയാണ് ഉള്ളത് ?ആപ്പിള്‍ ഐ പാഡില്‍ പേന കൊണ്ട് മുഖ്യന്‍ ഒപ്പിട്ടോ? ഇത്ര വിവരമില്ലാത്ത ആളുകളാണോ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത്?

English summary
bjp leader sandeep warrier replies to thomas isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X