കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് മക്കയില്‍ അല്ലേ...? നരേന്ദ്ര മോദി വിളിച്ചത് യുഎഇ ഷെയ്ഖിനെ!! അബ്ദുല്ലക്കുട്ടിക്ക് ട്രോള്‍ പൂരം

Google Oneindia Malayalam News

കോഴിക്കോട്: ബിജെപി ദേശീയ ഉപാധ്യക്ഷന്‍മാരില്‍ ഒരാളാണ് എപി അബ്ദുള്ളക്കുട്ടി. സിപിഎമ്മിലും കോണ്‍ഗ്രസും പ്രവര്‍ത്തിച്ചു പരിചയമുള്ള അബ്ദുള്ളക്കുട്ടി രണ്ട് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. നരേന്ദ്ര മോദിയോട് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. സിപിഎമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കുന്ന കാലത്ത് തന്നെ അബ്ദുള്ളക്കുട്ടി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. ബിജെപിയിലെത്തിയതോടെ ഈ ഇഷ്ടം കൂടിയിട്ടുണ്ട്. അടുത്തിടെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു അബ്ദുള്ളക്കുട്ടിയെ.

ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ വേളയില്‍ അബ്ദുള്ളക്കുട്ടിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം നടത്തിയ പ്രതികരണം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോള്‍ കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ നടത്തിയ പ്രസംഗമാണ് ചര്‍ച്ചയായിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം സോഷ്യല്‍ മീഡിയിയല്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തുകഴിഞ്ഞു....

കണ്‍മണിക്കൊപ്പം പുണ്യകേന്ദ്രത്തില്‍; നയന്‍താരയുടെ പുതിയ ചിത്രവുമായി വിഘ്‌നേഷ് ശിവന്‍

1

നരേന്ദ്ര മോദിയുടെ ഇടപെടലിന്റെ ഫലമായി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സാധിച്ചു എന്ന് അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. നരേന്ദ്ര മോദി മുസ്ലിം സമുദായത്തിന് നല്‍കിയ സംഭാവനകള്‍ സൂചിപ്പിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ മോദി യുഎഇ ഷെയ്ഖിനെ വിളിച്ച് എല്ലാം ശരിയാക്കി എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.

2

മുസ്ലിം സമുദായത്തിന് വേണ്ടി ഹജ്ജ് വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ വ്യക്തിയാണ് മോദി. 2019ലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോയത്. സൗദി സര്‍ക്കാര്‍ അന്ന് 1.90 ലക്ഷം പേര്‍ക്ക് ഹജ്ജ് ചെയ്യാനാണ് അനുമതി നല്‍കിയത്. എന്നാല്‍ മോദി ഇടപെട്ടു. അദ്ദേഹം യുഎഇ ഷെയ്ഖിനെ വിളിച്ച് ഇത്രയും പോര, കൂടുതല്‍ പേര്‍ക്ക് അവസരം വേണമെന്ന് ആവശ്യപ്പെട്ടു...

3

നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടര്‍ന്ന് 10000 പേര്‍ക്ക് കൂടി അവസരം ലഭിച്ചു. അധികമായി കിട്ടിയ സീറ്റുകള്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ ക്വാട്ടയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചു. പക്ഷേ, വിമാനങ്ങള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് ഹാജിമാരെ കൊണ്ടുപോകാന്‍ ഏജന്‍സികളോട് നിര്‍ദേശിച്ചു. അങ്ങനെ സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ സാധാരണക്കാര്‍ക്ക് ഹജ്ജിന് അവസരം ഒരുക്കിയ മഹാനായ നേതാവാണ് മോദി...

4

മഹാനായ മോദി ചെയ്ത കാര്യങ്ങള്‍ നല്ല മുസ്ലിങ്ങള്‍ തിരിച്ചറിയണം. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. മോദി ഇടപെട്ടു. സൗദി സര്‍ക്കാരിനോടും മുസ്ലിം പണ്ഡിതന്‍മാരും വിഷയം ചര്‍ച്ച ചെയ്തു. മെഹ്‌റമില്ലാതെയും സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാമെന്ന് സൗദി തീരുമാനമെടുത്തുവെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. മെഹ്‌റം വിഷയം കണ്ണൂരിലും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

5

കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ അബ്ദുള്ളക്കുട്ടി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സൗദിയില്‍ നടക്കുന്ന ഹജ്ജിന് കൂടുതല്‍ അവസരം ലഭിക്കാന്‍ എന്തിനാണ് യുഎഇ ഷെയ്ഖിനെ വിളിച്ചത് എന്നാണ് ചിലരുടെ ചോദ്യം. ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ഹജ്ജ് എവിടെയാണ് നടക്കുന്നത് എന്നറിയില്ലേ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

6

സൗദിയിലെ മക്കയില്‍ നടക്കുന്ന ഹജ്ജ് കര്‍മത്തിന് യുഎഇ ഷെയ്ഖിനെ വിളിച്ച് എണ്ണം കൂട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നാണ് ടി സിദ്ദീഖ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്. ഹജ്ജ് എവിടെയാണ് നടക്കുന്നത് എന്നെങ്കിലും ഹജ്ജ് കമ്മിറ്റി ചെയര്‍മാന് അറിയണമായിരുന്നു എന്നാണ് മറ്റു ചിലരുടെ പരിഹാസം.

7

ഹജ്ജ് എവിടെയാണ്, മക്ക എവിടെയാണ്, ഷെയ്ഖ് ആരാണ്, സൗദി എവിടെയാണ് എന്നൊക്കെ അറിഞ്ഞിരിക്കണമെന്ന് അബ്ദുള്ളക്കുട്ടിയെ ട്രോളുന്നവര്‍ നിരവധിയാണ്. ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്കൊപ്പം രക്തബന്ധമുള്ള പുരുഷന്‍മാര്‍ (മെഹ്‌റം) വേണമെന്നായിരുന്നു നേരത്തെയുള്ള നിബന്ധന. അടുത്ത കാലത്ത് സൗദി ഇതില്‍ ഇളവ് നല്‍കിയിരുന്നു. ഇത് മോദിയുടെ ഇടപെടല്‍ കാരണമാണ് എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്ന്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ ഈ വാക്കുകളും ട്രോളന്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്.

Recommended Video

cmsvideo
ഇന്ത്യയിലെ യഥാർഥ കോവിഡ് മരണക്കണക്ക് | Oneindia Malayalam

English summary
BJP National Vice President AP Abdullakutty Speech About Hajj Trolled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X