എംഎൽഎക്കെതിരെ കൊലവിളി നടത്തിയിട്ടില്ല, കാല് വെട്ടും എന്ന് പറഞ്ഞിട്ടില്ല; പ്രശാന്ത് ശിവൻ
പാലക്കാട്: വിവാദ പരാമർശത്തിൽ വിശദീകരണവുമാഇ ബി ജെ പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. പരാമർശത്തിന് പിന്നാലെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പ്രശാന്ത് വിശദീകരണവുമായി എത്തിയത്. ആലങ്കാരിക പ്രയോഗമാണ് നടത്തിയത് എന്നും കാല് കുത്താൻ അനുവദിക്കില്ല എന്നാണ് പറഞ്ഞത് അതിനർത്ഥം കാല് വെട്ടുമെന്നസ്സ എന്നും പ്രശാന്ത് പറഞ്ഞു.
പാലക്കാട് നൈപുണ്യ വികസ കേന്ദ്രം തറക്കലിടൽ ചടങ്ങ് കോൺഗ്രസ് അലങ്കോലപ്പെടുത്തിയെന്നും പൊതുമുതൽ നശിപ്പിച്ചിട്ടും കോൺഗ്രസിനെതിരെ കേസെടുത്തിട്ടില്ലെന്നും അതിക്രമം നടത്തിയ രാഹുലിനെതിരെ കേസെടുത്തിട്ടില്ലെന്നും പോലീസിന്റെ തല തല്ലിപ്പൊളിച്ചയാളെ എം എൽ എ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ലെന്നും പ്രശാന്ത് പറയുന്നു.

എം എൽ എയ്ക്ക് എതിരെ കൊലവിളി നടത്തിയിട്ടില്ല, പാലക്കാട് വന്നാൽ കാല് വെട്ടും എന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു വീഡിയോ നൽകാമോ. എം എൽ എ ഇരവാദം നത്തുകയാണ്. ഇല്ലാത്ത കാര്യം പറഞ്ഞ എം എൽ എ മാപ്പ് പറയണം, പ്രശാന്ത് പറഞ്ഞു. കൊലക്കേസ് പ്രതിയെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. പിണറായി വിജയൻ കൊലക്കേസ് പ്രതിയായിരുന്നു. ആരോപണം ഉന്നയിച്ച സന്ദീപിന് എതിരെ കൂടുതൽ പറയുന്നില്ല.
സന്ദീപ് പാർട്ടി വിട്ടില്ലെങ്കിൽ മറ്റ് ചില കാര്യങ്ങൾക്ക് പുറത്താകുമായിരുന്നു. തശൂർ ടൗണിൽ കൂടി ഓടിയത് എന്തിനെന്ന് ഒന്ന് അന്വേഷിക്കാവുന്നതാണ്. ബി ജെ പിയെ പോലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഞങ്ങൾ പോകുന്നുണ്ട്. ഇവിടുത്തെ സമാധാന അന്തരീക്ഷം തകർത്തത് കോൺഗ്രസുകാരാണ്, പ്രശാന്ത് പറഞ്ഞു.
അതേ സമയം. കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറഞ്ഞ ബി ജെ പിക്കാരുമായി ചർച്ച നടത്തി തീരുമാനിക്കാൻ ഒന്നുമില്ലെന്നും കേസെടുക്കുകയാണ് വേണ്ടതെന്നും രാരുൽ മാങ്കുത്തിൽ പറഞ്ഞുയ പാലക്കാട്ടെ കൊലവിളി പ്രസംഗവും അക്രമവും തടയാൻ കോൺഗ്രിസനെയും ബി ജെ പിയേയും ചർച്ചയ്ക്ക് ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാലെടുക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയതും തലയെടുക്കും എന്ന് പറഞ്ഞതും കോൺഗ്രസ് ഓഫീസിലേക്കും എം എൽ എ ഓഫീസിലേക്കും അക്രമം നിറഞ്ഞ മാർച്ച് നടത്തിയതും ചർച്ച ചെയ്ച് തീരുമാനിക്കണോയെന്ന് രാഹുൽ ചോദിച്ചു. ' എന്ന് തൊട്ടാണ് കേരള പോലീസ് ചായയും ബിസിക്കറ്റും നൽകി നാട്ടുകൂട്ടം മധ്യസ്ഥപ്പണി തുടങ്ങിയത്? നമുക്കവരുടെ മധ്യസ്ഥതയൊന്നും വേണ്ട. ക്രമസമാധാന പ്രശ്നം പരിഹരിക്കാനാണ് പോലീസ്. അതല്ലാതെ ബി ജെ പിയുമായി അടച്ചിട്ട മുറിയിൽ ചായയും ബിസ്ക്കറ്റും കഴിക്കാൻ കോൺഗ്രസിനെ തത്ക്കാലം കിട്ടില്ല. അതിന് സൗകര്യമില്ല. അവരുമായി ചായ കുടിക്കാനില്ല.
പോലീസ് ലോ ആൻഡ് ഓർഡർ നിയമപരമായി പരിഹരിച്ചാൽ മതി. അല്ലാത്ത പണി പോലീസ് ചെയ്യേണ്ട. കോൺഗ്രസിനെയും ബി ജെ പിയേയും ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിക്കാമെന്നാണ് പോലീസ് പറയുന്നത്. അങ്ങനെ തീർക്കണ്ട. രാജ്യത്ത് നിയമ വ്യവസ്ഥ ഉണ്ടല്ലോ. അതനുസരിച്ച് തീർക്കട്ടെ.
ഞങ്ങൾ ഭീഷണി മുഴക്കിയാൽ ഞങ്ങൾക്കെതിരെ കേസെടുത്തോളൂ. എത്രയോ പ്രകോപനകരമായ സാഹചര്യങ്ങൾ മുൻപും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എപ്പോഴെങ്കിലും ജനപ്രതിനിധിയുടെ കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഖബറൊരുക്കുമെന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇവരുമായാണോ ഞങ്ങൾ ചർച്ച് നടത്തേണ്ടത്? ഇതിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടും' രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ബി ജെ പി ക്കാരുടെ മുദ്രവാക്യത്തിൽ നിങ്ങൾ എനിക്കായി ഖബറിടം പണിയും എന്ന് കേട്ടു. നിങ്ങൾ എനിക്കായി ഖബറിടം
ഒരുക്കിവെച്ചാൽ, ആ ഖബറിടത്തിൽ കയറുന്നത് വരെ നിങ്ങൾക്കെതിരെ പോരാടുമെന്നും രാഹുൽ നേരത്തെ പറഞ്ഞിരുന്നു,












Click it and Unblock the Notifications