മമ്മൂട്ടി ബിജെപിയില്‍ ചേര്‍ന്നോ...
തിരുവനന്തപുരം: സുരേഷ് ഗോപിക്കും മോഹന്‍ലാലിനും പിറകേ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മോദി ഭക്തനായോ... മമ്മൂട്ടി ബിജെപിയുടെ ചിറകിലേറി ദില്ലിയിലെ രാജ്യസഭാമമ്ദിരത്തില്‍ ഇറങ്ങുമോ... കേരളത്തില്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്.
പക്ഷേ മമ്മൂട്ടി മാത്രം ഈ ചോദ്യങ്ങളൊന്നും അറിഞ്ഞില്ലെന്ന് തോന്നു. അദ്ദേഹം ഇതുവരെ ഇത്തരം പ്രചാരണങ്ങള്‍ക്ക് മറുപടിയും നല്‍കിയിട്ടില്ല.

കോളേജ് പഠനകാലം മുതലേ ഇടത് ആഭിമുഖ്യമുള്ള ആളാണ് മമ്മൂട്ടി. സിപിഎം നേതൃത്വം നല്‍കുന്ന കൈരളി ചാനലിന്റെ ചെയര്‍മാനാണ്. ഡിവൈഎഫ്‌ഐയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തിട്ടുള്ള ആളാണ്. തിരഞ്ഞെടുപ്പ് കാലത്ത് പല ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും പ്രചാരണത്തിനിറങ്ങിയിട്ടും ഉണ്ട്. എന്നിട്ടും എങ്ങനെയാണ് മമ്മൂട്ടിയെ ബിജെപി ഹൈജാക്ക് ചെയ്യുന്നതെന്നാണ് ചോദ്യം.
അടുത്തിടെയായി മമ്മൂട്ടിയും പൊതു മണ്ഡലത്തില്‍ സജീവമാണ്. ലഹരി വിരുദ്ധ കാമ്പനിയിലും ഫ്‌ലക്‌സ് വിരുദ്ധ കാമ്പയിനുകളിലും മമ്മൂട്ടിയെ കാണാം. പ്രകൃതി സംരക്ഷണത്തിനായി മൈ ട്രീ ചലഞ്ച് തൊടുത്തുവിട്ട ആളാണ്. ഒടുവില്‍ നരേന്ദ്ര മോദിയുടെ സ്വച്ഛ ഭാരത് പദ്ധതിക്കും പിന്തുണ പ്രഖ്യാപിച്ചു.

ഇതു തന്നെയാണ് ഇപ്പോള്‍ ബിജെപിയുടേയും പ്രതീക്ഷ. മമ്മൂട്ടിയെ പോലുള്ള ഇടത് ആഭിമുഖ്യമുള്ള, മുസ്ലീം നാമധാരിയായ ഒരു പൊതു സമ്മതനെ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്താല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ദ്ധിക്കും. പണ്ട് എപിജെ അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കിയ അതേ രാഷ്ട്രീയ തന്ത്രം.
രാജ്യസഭ എംപിയാകുക എന്നത് മമ്മൂട്ടിയെ സംബന്ധിച്ചും താത്പര്യമുള്ള കാര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം മമ്മൂട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ താത്പര്യപ്പെട്ടിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇന്നസെന്റിനെ ആണ് സ്ഥാനാര്‍ത്ഥിയാക്കിയത്. രാജ്യസഭ എംപി സ്ഥാനമാണ് മമ്മൂട്ടി ആഗ്രഹിക്കുന്നതെന്ന് അന്നേ വാര്‍ത്തകളുണ്ടായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണ്. മമ്മൂട്ടിയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് വ്യക്തവുമാണ്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും മമ്മൂട്ടിക്ക് രാജ്യസഭ സീറ്റ് നല്‍കിയാല്‍ കൊള്ളാമെന്ന നിലപാടിലാണത്രെ. സര്‍ക്കാരിന്റെ പല പദ്ധതികളുടേയും ബ്രാന്‍ഡ് അംബാസഡറായ മമ്മൂട്ടിയെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരണം എന്ന് കോണ്‍ഗ്രസ്സുകാരം ആഗ്രഹിക്കുന്നുണ്ടത്രെ.












Click it and Unblock the Notifications