ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ ബിജെപി? ഇനി രക്ഷയില്ലെന്ന് തീര്‍ത്തുപറഞ്ഞു!! പ്രമുഖ നടിയുടെ നീക്കം..

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് വേഗത്തിലാക്കിയത് ബിജെപിയുടെ ഇടപെടലാണെന്ന് സൂചന. അന്വേഷണം കേരളാ പോലീസ് വഴി തെറ്റിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞതും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെയും നടപടികള്‍ വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ അറസ്റ്റ് വൈകിപ്പിക്കാന്‍ ചില ഉന്നത കേന്ദ്രങ്ങള്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.പ്രമുഖ നടനും ഒരു മാധ്യമ പ്രവര്‍ത്തകനുമെതിരേയാണ് സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇവരുടെ സമ്മര്‍ദ്ദങ്ങളെല്ലാം തള്ളി ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് രാഷ്ട്രീയ തിരിച്ചടി കിട്ടുമെന്ന സൂചന ലഭിച്ചതോടെയാണ്.

കാര്യങ്ങള്‍ തകിടം മറിഞ്ഞു

കാര്യങ്ങള്‍ തകിടം മറിഞ്ഞു

തിങ്കളാഴ്ച ഉച്ചയോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. അറസ്റ്റ് തടയാനുള്ള എല്ലാ നീക്കങ്ങളും തള്ളിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടെന്നും ഉടന്‍ അസ്റ്റ് വേണമെന്നും തീരുമാനിച്ചത് അങ്ങനെയാണ്.

നടിയുടെ കുടുംബം ചെയ്തത്

നടിയുടെ കുടുംബം ചെയ്തത്

നടിയുടെ കുടുംബം സംസ്ഥാന പോലീസിനെതിരേ ഇതുവരെ പരസ്യമായി രംഗത്തുവന്നിട്ടില്ല. എന്നാല്‍ അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു അവര്‍. പോലീസ് അന്വേഷണം യഥാര്‍ഥ വഴിയില്‍ പോകുന്നില്ലെന്ന് സംശയം തോന്നിയാല്‍ കോടതിയെ സമീപിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു.

സഹായ ഹസ്തവുമായി ഇവര്‍

സഹായ ഹസ്തവുമായി ഇവര്‍

നടിയുടെ കുടുംബം പ്രമുഖ അഭിഭാഷകയെ ആണ് കോടതിയില്‍ ഹാജരാക്കുക. ഇതിന് വേണ്ടി വനിതാ താരങ്ങളും നടന്‍ സുരേഷ് ഗോപിയും നടിയുടെ കുടുംബത്തിന് സഹായം ചെയ്തിരുന്നു. നടിയോടൊപ്പം അവസാനം വരെ ഉണ്ടാകുമെന്ന് ഇവര്‍ വ്യക്തമാക്കുകയും ചെയ്തു.

സുനിയില്‍ മാത്രം ഒതുക്കാന്‍ നീക്കം

സുനിയില്‍ മാത്രം ഒതുക്കാന്‍ നീക്കം

അതിനിടെയാണ് അന്വേഷണം സുനിയില്‍ മാത്രം ഒതുക്കി അവസാനിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ നീക്കം നടന്നത്. പിന്നീടാണ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുനി വെളിപ്പെടുത്തിയത്. ശേഷം ഫോണ്‍ വിളികളും കത്തും പുറത്തായി.

സുനി പറഞ്ഞതില്‍ കഴമ്പുണ്ട്

സുനി പറഞ്ഞതില്‍ കഴമ്പുണ്ട്

ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും ആഴത്തിലുള്ള പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് ഗൂഢാലോചനയുണ്ടെന്ന് സുനി പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് ബോധ്യമായത്. പിന്നീട് ഈ വഴിക്കായി അന്വേഷണം.

ചെന്നെത്തിയത് ദിലീപിലേക്ക്

ചെന്നെത്തിയത് ദിലീപിലേക്ക്

അന്വേഷണം സംഘം ഒടുവില്‍ ചെന്നെത്തിയത് ദിലീപിലേക്കാണ്. തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വ്യക്തമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചു. അന്ന് തന്നെ അറസ്റ്റുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. പക്ഷേ രാത്രി ഒരുമണിയോടെ വിട്ടയച്ചു.

കേസില്‍ സിബിഐ അന്വേഷണം

കേസില്‍ സിബിഐ അന്വേഷണം

എന്നാല്‍ ഈ സാഹചര്യത്തില്‍ നടിയുടെ കുടുംബം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചു. സിബിഐ അന്വേഷണത്തിനായി ബിജെപി നേതാക്കള്‍ വഴി കേന്ദ്രസര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സര്‍ക്കാരിന് രഹസ്യവിവരം ലഭിച്ചു.

ഇനി അറസ്റ്റ് വൈകരുത്

ഇനി അറസ്റ്റ് വൈകരുത്

ഈ പശ്ചാത്തലത്തിലാണ് ഇനി അറസ്റ്റ് വൈകരുതെന്ന് ആഭ്യന്തര വകുപ്പ് പോലീസിന് കര്‍ശന നിര്‍ദേശം ലഭിച്ചത്. ഇതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോലീസ് കടക്കുകയായിരുന്നു. ഇതിനായി ഞായറാഴ്ച തെളിവുകള്‍ കോര്‍ത്തിണക്കി. തുടര്‍ന്ന് ദിലീപിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തി.

കുമ്മനം പറയുന്നത്

കുമ്മനം പറയുന്നത്

അറസ്റ്റ് മാധ്യമങ്ങളുടെയും ഒരു കൂട്ടം ചലചിത്ര പ്രവര്‍ത്തകരുടെയും വിജയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. നേരത്തേ ഗൂഢാലോചന കേസ് തെളിയിക്കാന്‍ പോലീസിന് സാധിക്കുമായിരുന്നു. എന്നാല്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അറസ്റ്റ് വൈകിച്ചതെന്നും കുമ്മനം കുറ്റപ്പെടുത്തി.

പോലീസിന്റെ സംശയം

പോലീസിന്റെ സംശയം

സുനിയെ അറിയില്ലെന്ന് ദിലീപ് മൊഴി നല്‍കിയതാണ് പോലീസിന് സംശയം ഉണര്‍ത്തിയത്. ഈ വഴി അന്വേഷണം നീങ്ങിയപ്പോള്‍ മൊഴി തെറ്റാണെന്ന് ബോധ്യപ്പെട്ടു. ദിലീപിന്റെ സിനിമാ ലൊക്കേഷനുകളില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് പുറത്തുവന്നു.

English summary
Actress Attack Case: BJP pressure behind Dileep Arrest
Please Wait while comments are loading...