Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപി ഒഴുക്കിയത് സഹസ്ര കോടികള്‍?; കോര്‍പ്പറേറ്റ് പണം?

ദില്ലി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വിശകലനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ ബിജെപി ആധിപത്യം നേടാന്‍ കാരണമായത് എന്താണെന്നാണ് ഇതര കക്ഷികള്‍ പരിശോധിക്കുന്നത്. പ്രത്യേകിച്ചും ത്രിപുരയില്‍ അത്ഭുത വിജയം നേടിയതിന്റെ കാരണം തിരഞ്ഞാല്‍ പ്രധാനമായും ചെന്നെത്തുക പണക്കിലുക്കത്തിലേക്കാണ്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും പിടിച്ചടക്കുകയെന്ന ലക്ഷ്യത്തില്‍ ബിജെപി ഒഴുക്കുന്നത് കോടികളാണെന്നാണ് റിപ്പോര്‍ട്ട്. ഒന്നും രണ്ടുമല്ല സഹസ്ര കോടികളാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപി ചെലവഴിക്കുന്നതെന്ന് അവരുടെ പ്രതിനിധികള്‍ തന്നെ സൂചിപ്പിക്കുന്നു. കേവലം 25 ലക്ഷത്തോളം ജനസംഖ്യയുള്ള ത്രിപുരയില്‍ മാത്രം 40,000 ആളുകളെയാണ് മാസങ്ങളോളം തെരഞ്ഞെടുപ്പ്പ്രചരണത്തിന് നിയോഗിച്ചത്.

 bjp

മാസം ചെലവു കഴിച്ച് ഇരുപതിനായിരം രൂപ വീതം ഇവര്‍ക്ക് ശമ്പളവും നല്‍കി. ഇതുപ്രകാരം തന്നെ 500 കോടിയോളം രൂപ ചെലവായതായാണ് കണക്ക്. മറ്റു തെരഞ്ഞെടുപ്പ് ചെലവുകളും കൂടി വരുമ്പോള്‍ ത്രിപുരയെന്ന കൊച്ചു സംസ്ഥാനത്തിനുവേണ്ടി ബിജെപി ചെലവാക്കിയത് എത്രയാണെന്ന് ഊഹിച്ചെടുക്കാം.

എവിടെനിന്നാണ് ഈ പണമെല്ലാം വരുന്നതെന്നാണ് സിപിഎം ഉള്‍പ്പെടെയുള്ള കക്ഷികളുടെ ചോദ്യം. കോര്‍പറേറ്റുകള്‍ക്ക് അമിതമായ ഇളവുകള്‍ നല്‍കി അവരില്‍നിന്നും ഈടാക്കുന്നതാണ് ഇതെന്ന് അഭ്യൂഹമുണ്ട്. പണം എത്ര ചെലവഴിച്ചാലും അതെല്ലാം എങ്ങിനെ ഈടാകണമെന്ന് അവര്‍ക്കറിയാം. അതായത് ആത്യന്തികമായ നഷ്ടം ജനങ്ങള്‍ക്കുതന്നെ. എന്തായാലും, ബിജെപി തെരഞ്ഞെടുപ്പിനായി പൊടിപൊടിക്കുന്ന പണത്തിന്റെ സ്രോതസ്സ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുഖ്യ ചര്‍ച്ചാവിഷയമാകുമെന്നതില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+