കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ 18ാമത്തെ അടവും പാളി?കണക്കിൽ അന്തംവിട്ട് ബിജെപി? ഇനി ഏത് മോഡൽ?

Google Oneindia Malayalam News

തിരുവനന്തപുരം; 'കേരളത്തിൽ 35 സീറ്റ് നേടിയാല‍് ബിജെപി അധികാരം പിടിക്കും',തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവർത്തിച്ച് പറഞ്ഞ വാക്കുകളാണിത്. എന്നാൽ ഫലം വന്നപ്പോൾ കൈയ്യിലുണ്ടായിരുന്ന ഒരു സീറ്റ് പോലും ബിജെപിക്ക് നഷ്ടമായി, കേരളത്തിൽ അങ്ങോളമിങ്ങോളം 'താമരയുടെ തണ്ടൊടിഞ്ഞു'.

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

പാർട്ടി അധ്യക്ഷന് പോലും രക്ഷയില്ലാത്ത ഈ തിരഞ്ഞെടുപ്പിൽ ആകെ മിന്നിച്ചത് ജനപ്രിയ താരപരിവേഷ സ്ഥാനാർത്ഥികളാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. എന്നാൽ ഈ ജനപ്രിയ താരങ്ങളെ കൊണ്ടും കേരളത്തിൽ വലിയ നേട്ടം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

തകർന്നടിഞ്ഞ് ബിജെപി

തകർന്നടിഞ്ഞ് ബിജെപി

വളരെ പ്രതീക്ഷയോടെയായിരുന്നു കേരളത്തിൽ ബിജെപി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏകദേശം 10 ഓളം മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴച വെയ്ക്കാനാകുമെന്നായിരുന്നുവിലയിരുത്തൽ. കുറഞ്ഞത് 30 മണ്ഡലങ്ങളിൽ ശക്തമായ പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നും പ്രതീക്ഷിച്ചു. കൂടുതൽ സീറ്റുകൾ ലക്ഷ്യം വെച്ച് പഴുതടച്ചുള്ള സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി.

 ബിജെപിക്ക് രക്ഷയില്ല

ബിജെപിക്ക് രക്ഷയില്ല

പതിവിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പൊതുസ്വതന്ത്രരെയാണ് അങ്കത്തട്ടിലേക്ക് ഇറക്കിയത്. ബിജെപി ഇതര വോട്ടുകൾ കൂടി ലക്ഷ്യം വെച്ചായിരുന്നു ഇത്. നടനും എംപിയുമായ സുരേഷ് ഗോപി, മെട്രോമാൻ ശ്രീധരൻ , നടൻ കൃഷണ കുമാർ , ജേക്കബ് തോമസ് തുടങ്ങി നിരവധി പ്രമുഖരാണ് മത്സരത്തിനിറങ്ങിയത്. എന്നാൽ ജനപ്രിയ താരങ്ങൾ ഇറങ്ങിയാൽ പോലും കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്നാണ് വോട്ട് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലംതൊടാൻ കഴിഞ്ഞില്ല

നിലംതൊടാൻ കഴിഞ്ഞില്ല

ഈ സ്ഥാനാർത്ഥികൾക്കൊന്നും ബിജെപി ഇതര വോട്ടുകൾ അധികമായി നേടാനായില്ലെന്നാണ് ബൂത്തുതല കണക്കുകൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ. എൻഡിഎ സ്ഥാനാർത്ഥിയായെത്തി പാലക്കാട് മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്ച വെച്ച മെട്രോ മാൻ ഇ ശ്രീധരന് പോലും ചില മേഖലകളിൽ നിലംതൊടാൻ സാധിച്ചില്ല.

10 ൽ താഴെ വോട്ട്

10 ൽ താഴെ വോട്ട്

പത്തിലധികം ബൂത്തുകളിൽ 10 ൽ താഴെ മാത്രം വോട്ടുകളാണ് ലഭിച്ചത്. പാലക്കാട് നഗരമധ്യത്തിലെ മോഡൽ സ്കൂൾ, സംഗീത കോളേജ്, പാറക്കുന്നം, നൂറണിയിലെ ഒരു ഭാഗം, ഒലവക്കോട് സൗത്ത്, യാക്കര, നെയ്ത്തുകാര തെരുവ്, മേപ്പറമ്പ്, കല്ലേക്കാട് എന്നീ മേഖലകളിലെ ബൂത്തുകളിലാണ് ശ്രീധരന് വോട്ട് കിട്ടാതെ പോയതെന്ന് മനോര റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ പൊളിച്ചെഴുത്ത് തുടങ്ങി കോൺഗ്രസ്;രമേശ് ചെന്നിത്തല ദേശീയ തലത്തിലേക്ക്? പുതിയ സാധ്യതകൾ ഇങ്ങനെകേരളത്തിൽ പൊളിച്ചെഴുത്ത് തുടങ്ങി കോൺഗ്രസ്;രമേശ് ചെന്നിത്തല ദേശീയ തലത്തിലേക്ക്? പുതിയ സാധ്യതകൾ ഇങ്ങനെ

കൃഷ്ണകുമാറിനും

കൃഷ്ണകുമാറിനും


പാറക്കുന്നത്തെ 35ാം നമ്പർ ബത്തൂൽ ലഭിച്ചത് വെറും മൂന്ന് വോട്ടാണ്. കല്ലേക്കാട് ബൂത്ത് 114 ൽ നാലു വോട്ടും നെയ്ത്തുകാരത്തെരുവിൽ 102 എ ബൂത്തിൽ അഞ്ച് വോട്ടുമാണ് കിട്ടിയത്. തിരുവനന്തപുരത്ത് നിന്നും മത്സരിച്ച നടൻ കൃഷ്ണകുമാറിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മണ്ഡലത്തിലെ തീരദേശ മേഖലയിലെ 49 ബൂത്തിൽ പത്തിൽ താഴെ വോട്ടുകൾ മാത്രമാണ് കൃഷ്ണകുമാറിന് നേടാൻ കഴിഞ്ഞത്.

വോട്ടേ ലഭിച്ചില്ല

വോട്ടേ ലഭിച്ചില്ല

വെട്ടുകാട് ,ശംഖുമുഖം, വലിയതുറ,ബീമപള്ളി മേഖലകളിലാണ് വോട്ട് കുറഞ്ഞത്. മേഖലയിൽ എട്ടോളം ബൂത്തിൽ വോട്ടേ ലഭിച്ചിരുന്നില്ല. അതേസമയം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്ത് മൊഗ്രാലിലെ രണ്ട് ബൂത്തിൽ ഒരു വോട്ടും ലഭിച്ചിട്ടില്ല. പത്തോളം ബൂത്തിലാകട്ടെ ലഭിച്ചത് നാമമാത്രമായ വോട്ടുകളും. സുരേന്ദ്രൻ മത്സരിച്ച രണ്ടാം മണ്ഡലമായ കോന്നിയിൽ രണ്ട് ബൂത്തിൽ സംപൂജ്യനായി.

മുന്നേറി എൽഡിഎഫ്

മുന്നേറി എൽഡിഎഫ്

അതേസമയം ചില ബുത്തുകളിൽ മികച്ച പ്രകടനം നടത്താൻ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്, ഒട്ടേറ ബൂത്തുകളിൽ ബിജെപിക്ക് ഒന്നാം സ്ഥാനം നേടാനും സാധിച്ചിട്ടുണ്ട്. 2016 ൽ ബിജെപിക്ക് ലഭിച്ച നേമം സീറ്റിൽ പത്തോളം ബൂത്തിലും നാമമാത്രമായ വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് കുമ്മനത്തിന് ലഭിച്ച സീറ്റുകളേക്കാൾ വലിയ കുറവാണ് ഇത്തവണ പല ബൂത്തുകളിലും കിട്ടിയത്. ഇവിടങ്ങളിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ എൽഡിഎഫിനാണ് സാധിച്ചത്.

 വെറും 50 ഓളം വോട്ട്

വെറും 50 ഓളം വോട്ട്

ഇത്തവണ ഏറെ പ്രതീക്ഷ പുലർത്തിയ കഴക്കൂട്ടത്തും ശോഭാ സുരേന്ദ്രന് ദയനീയ പരാജയം നേടിരണ്ടി വന്നു. വേളി, പള്ളിത്തുറ, മണ്ണന്തല, കേശവദാസപുരം തുടങ്ങി പലയിടത്തും തിളങ്ങാൻ ശോഭയ്കക് സാധിച്ചില്ല. മുപ്പതോളം ബൂത്തുകളിൽ ശോഭയ്ക്ക് അൻപതോളം വോട്ടേ നേടാനായുള്ളൂ.

'സൂര്യ എന്തിന് അത് ചെയ്തുവെന്നതിന്റെ ഉത്തരം കിട്ടി.. അളമുട്ടിയാൽ ചേരയും കടിക്കും';വൈറൽ കുറിപ്പ്'സൂര്യ എന്തിന് അത് ചെയ്തുവെന്നതിന്റെ ഉത്തരം കിട്ടി.. അളമുട്ടിയാൽ ചേരയും കടിക്കും';വൈറൽ കുറിപ്പ്

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വോട്ട് ചെയ്യാത്തവരോട് കൃഷ്ണ കുമാർ പറയുന്നു | Oneindia Malayalam

English summary
BJP's most popular candidates even failed to win minority votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X