• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവസാന വര്‍ഷം പണമുണ്ടാക്കാനുള്ള അഴിമതി, പിണറായിയെ ലാവലിൻ ഭൂതം വിട്ടു പോയിട്ടില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. പരിസ്ഥിതിക്കും മനുഷ്യന്റേയും ജൈവ വൈവിധ്യത്തിന്റേയും നിലനില്‍പ്പിനും ഭീഷണിയായ അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ പണമുണ്ടാക്കാന്‍ അഴിമതി ലക്ഷ്യമിട്ടാണെന്ന് നിസ്സംശയം പറയാമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

വനാവകാശ നിയമമുള്‍പ്പടെ ലംഘിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നീക്കം. വനവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം.

അതിരപ്പള്ളി വനമേഖല അപൂര്‍വ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ലോകത്ത് മറ്റൊരിടത്തും കാണപ്പെട്ടിട്ടില്ലാത്ത സസ്യങ്ങളും ചെറുജീവികളും ചിത്രശലഭങ്ങളും ഒക്കെ ഇവിടെ നിന്ന് ശാസ്ത്ര സമൂഹം കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. സംരക്ഷിക്കപ്പെടേണ്ട വിവിധ ആദിവാസി ഗോത്ര സമൂഹങ്ങളും അതിരപ്പള്ളി വനമേഖലയിലുണ്ട്. പുഴയെ തടഞ്ഞ് നിര്‍ത്തി ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നതോടെ ഏക്കര്‍ കണക്കിന് വനമേഖല നശിക്കുകയും വെള്ളത്തിനടിയിലാകുകയും ചെയ്യുമെന്നും സുരേന്ദ്രന്ഡ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

 ലാവലിന്‍ ഭൂതം

ലാവലിന്‍ ഭൂതം

പരിസ്ഥിതിക്കും മനുഷ്യന്റേയും ജൈവ വൈവിധ്യത്തിന്റേയും നിലനില്‍പ്പിനും ഭീഷണിയായ അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ പണമുണ്ടാക്കാന്‍ അഴിമതി ലക്ഷ്യമിട്ടാണെന്ന് നിസ്സംശയം പറയാം. മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിന്‍ ഭൂതം വിട്ടു പോയിട്ടില്ല. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍ വാങ്ങിയിരുന്നു. കൊറോണ രോഗവ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്ത് പദ്ധതിക്ക് അനുമതി നല്‍കിയത് അഴിമതി നടത്താനാണ്.

സര്‍ക്കാരിന്റെ നീക്കം

സര്‍ക്കാരിന്റെ നീക്കം

വനാവകാശ നിയമമുള്‍പ്പടെ ലംഘിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നീക്കം. വനവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. അതിരപ്പള്ളി വനമേഖല അപൂര്‍വ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ലോകത്ത് മറ്റൊരിടത്തും കാണപ്പെട്ടിട്ടില്ലാത്ത സസ്യങ്ങളും ചെറുജീവികളും ചിത്രശലഭങ്ങളും ഒക്കെ ഇവിടെ നിന്ന് ശാസ്ത്ര സമൂഹം കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. സംരക്ഷിക്കപ്പെടേണ്ട വിവിധ ആദിവാസി ഗോത്ര സമൂഹങ്ങളും അതിരപ്പള്ളി വനമേഖലയിലുണ്ട്.

ജൈവ വൈവിധ്യവും നശിക്കും

ജൈവ വൈവിധ്യവും നശിക്കും

പുഴയെ തടഞ്ഞ് നിര്‍ത്തി ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നതോടെ ഏക്കര്‍ കണക്കിന് വനമേഖല നശിക്കുകയും വെള്ളത്തിനടിയിലാകുകയും ചെയ്യും. അപൂര്‍വങ്ങളായ ജീവി വര്‍ഗ്ഗങ്ങളും ജൈവ വൈവിധ്യവും നശിക്കും. പരിസ്ഥിതിക്ക് വലിയ ആഘാതമാകും ഇതുമൂലം ഉണ്ടാകുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയുണ്ട്. പ്രളയമായും മറ്റ് പ്രകൃതിദുരന്തങ്ങളായും നിരവധി മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും അതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.

അംഗീകരിക്കില്ല

അംഗീകരിക്കില്ല

വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അതിരപ്പള്ളിയല്ല മാര്‍ഗ്ഗം. അതിന് മറ്റ് വഴികള്‍ ഉപയോഗിക്കണം. അതിരപ്പള്ളി പദ്ധതി സാമ്പത്തികമായി ലാഭകരമായിരിക്കില്ലെന്നും വിദഗ്ധ നിഗമനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഗൂഢ ലക്ഷ്യത്തോടെയുള്ള സര്‍ക്കാരിന്റെ നീക്കം കേരള ജനത അംഗീകരിക്കില്ല. പദ്ധതിക്കെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കും.

ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് രോഗമില്ലെന്ന് പറഞ്ഞ് വീട്ടിലേക്കയച്ച യുവാവിന് കൊവിഡ്, ഗുരുതര വീഴ്ച..!

കൈതച്ചക്കയിൽ പന്നിപ്പടക്കം വച്ചു, കൊല്ലത്ത് കാട്ടാന ചരിഞ്ഞ സംഭവം കൊലപാതകം, പിന്നിൽ മൃഗവേട്ടക്കാർ...!

കിമ്മിന്റെ സാമ്രാജ്യത്ത് മുഴുപ്പട്ടിണി, ഉത്തരകൊറിയയിൽ സംഭവിക്കുന്നതെന്ത് ? ദുരൂഹത; വൻ വെളിപ്പെടുത്തൽ

English summary
BJP state president K Surendran criticizes Chief Minister Pinarayi Vijayan On Athirappilly Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X