• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഷ്ട്രപതിയെ അപമാനിക്കാന്‍ പ്രതിപക്ഷം സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്നു: തുറന്നടിച്ച് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ അപമാനിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഈ കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിളഅന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള

സംഭവം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ഗവര്‍ണറെ ആക്രമിക്കുകയാണ്. പിണറായി മന്ത്രിസഭയിലെ അംഗത്തെ പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന്റെ പരിചയാണ് സതീശന്‍ എന്ന് എല്ലാവര്‍ക്കും മനസിലായിരിക്കുന്നു. എകെജി സെന്ററില്‍ നിന്നാണോ സതീശന് പ്രതിഫലം കിട്ടുന്നതെന്ന സംശയം ജനങ്ങള്‍ക്കുണ്ട്. ഏറ്റവും അപഹാസ്യമായ അവസ്ഥയാണ് പ്രതിപക്ഷത്തിന്റേത്.

വൈര്യനിര്യാതന ബുദ്ധിയോടെ രാഷ്ട്രീയ എതിരാളികളോട് പെരുമാറുന്ന സിപിഎം സര്‍വ്വകലാശാലകളിലും അതേ രീതിയിലാണ് ഇടപെടുന്നത്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കുന്നത് ചര്‍ച്ചാവിഷയമാവുന്നത് പോലും കേരളത്തിന് അപമാനമാണ്. ചാന്‍സിലര്‍ പദവി സിപിഎമ്മിന്റെ ദാനമല്ല. മന്ത്രി ബിന്ദു പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കേണ്ടയാളല്ല ഗവര്‍ണര്‍. ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന് പരസ്യമായി പറയുന്നവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഗവര്‍ണര്‍ക്ക് എങ്ങനെ ബഹുമാനം കിട്ടും? രാജ്യത്തിന്റെ ഭരണഘടനയെ പുച്ഛത്തോടെ സമീപിക്കുന്നവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് പോത്തിനോട് വേദം ഓതുന്നത് പോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ഗവര്‍ണര്‍ വി.സിയെ വിളിച്ച് വരുത്തി ആര്‍ക്കെങ്കിലും ഡീലിറ്റ് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമ വിരുദ്ധമാണെന്ന് പക്ഷേ ഇവിടുത്തെ യഥാര്‍ഥ പ്രശ്നം അതല്ല. ഗവര്‍ണര്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാരും സര്‍വകലാശാലയും ഇത് ഒളിച്ചുവച്ചത് എന്തിനാണ്? സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടലുകള്‍ ആദ്യം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തത്.

cmsvideo
  സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam

  കണ്ണൂര്‍ വി.സി നിയമനത്തില്‍ തെറ്റ് പറ്റിയെന്ന് ഗവര്‍ണര്‍ക്ക് ബോധ്യം ഉണ്ടെങ്കില്‍ തെറ്റ് തിരുത്തണം. വി.സി രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ പുറത്താക്കാന്‍ ഗവര്‍ണര്‍ പുറത്താക്കാന്‍ തയാറാകണം. വി.സിയുടെ പുനര്‍നിയമനം ശരിയാണെന്നാണ് വി.സി അദ്യം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വീണ്ടും തിരുത്തി പറയേണ്ടി വരുമെന്നതിനാലാണ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണ് ഡീലിറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. തെറ്റു പറ്റിയെന്നു പറയുന്ന ഗവര്‍ണര്‍ അത് തിരുത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

  English summary
  BJP state president K Surendran has criticized the state government and the opposition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X