Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി: എംഎല്‍എ പാർട്ടി വിട്ടു, ഒരു വർഷത്തിനിടെ നാല് രാജികള്‍

അഗർത്തല: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ പോവുന്ന ത്രിപുരയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് എം എല്‍ എയുടെ രാജി. എം എല്‍ എ ബർബ മോഹനാണ് രാജിവെച്ചത്. കാർബുക്ക് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച മുതിർന്ന നേതാവ് ബി ജെ പി നേതാവ് ട്രൈബല്‍ അധിഷ്ഠിത പാർട്ടിയായ ടിപ്രഹ ഇൻഡിജിനസ് പ്രോഗ്രസീവ് റീജിയണൽ അലയൻസിൽ (ടിപ്ര) ചേരുമെന്നും അറിയിച്ചു. ടിപ്ര തലവനും മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമനൊപ്പമാണ് ബർബ മോഹന്‍ സ്പീക്കർ രത്തൻ ചക്രവർത്തിക്ക് രാജിക്കത്ത് നൽകിയത്.

ബി ജെ പിയിൽ നിന്നും നിയമസഭയിൽ നിന്നും രാജിവെച്ചു

മോഹന്‍ ടിപ്രയിൽ ചേരുമെന്ന് ദേബ് ബാർമാനും വ്യക്തമാക്കി. 'അദ്ദേഹം ബി ജെ പിയിൽ നിന്നും നിയമസഭയിൽ നിന്നും രാജിവെച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ഐക്യദാർഢ്യം അറിയിക്കാൻ ഞാൻ അദ്ദേഹത്തോടൊപ്പം പോയി. നേതാവ് ഉടന്‍ തന്നെ ടിപ്രയിൽ ചേരും," ദേബ് ബാർമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടെ 60 അംഗ സഭയിൽ ബി ജെ പിയുടെ അംഗബലം 35 ആയി കുറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ പാർട്ടിയിൽ നിന്നും

കഴിഞ്ഞ ഒരു വർഷത്തിനിടെ പാർട്ടിയിൽ നിന്നും രാജിവെച്ച് നാലാമത്തെ ബിജെപി നിയമസഭാംഗമാണ് ത്രിപുര. മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബുമായി തെറ്റി ആശിസ് ദാസ്, മുൻ മന്ത്രി സുദീപ് റോയ് ബർമാൻ, ആശിസ് കുമാർ സാഹ എന്നിവരായിരുന്നു നേരത്തെ ബി ജെ പിയില്‍ ചേർന്നത്.

ബി ജെ പി വിട്ട റോയ് ബർമ്മർ ഫെബ്രുവരിയില്‍

ബി ജെ പി വിട്ട റോയ് ബർമ്മർ ഫെബ്രുവരിയില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയും ജൂണിൽ അഗർത്തല മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു. ഇതോടെ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സമ്പൂർണ പരാജയത്തിന് ശേഷം അദ്ദേഹം സഭയിലെ ഏക കോൺഗ്രസ് എം എൽ എയായി അദ്ദേഹം മാറുകയും ചെയ്തു.

സാഹയും കോണ്‍ഗ്രസിലേക്ക് തന്നെ

സാഹയും കോണ്‍ഗ്രസിലേക്ക് തന്നെയാണ് എത്തിയത്. അതേസമയം ആശിശ് ദാസ് കഴിഞ്ഞ വർഷം തൃണമൂൽ കോൺഗ്രസില്‍ ചേർന്നെങ്കിലും പിന്നീട് അദ്ദേഹം തൃണമൂലും വിട്ടു. ആദിവാസി മേഖലകളിലെ 20 സീറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിടിക്കുന്ന ടിപ്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിരിച്ചടി നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഈ സീറ്റുകളെല്ലാം തന്നെ പരമ്പരാഗതമായി

ഈ സീറ്റുകളെല്ലാം തന്നെ പരമ്പരാഗതമായി സി പി ഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ട്രിപയുടെ കടന്ന് വരവോടെ സി പി എമ്മും ഇവിടെ ഇവിടെ ഭീഷണി നേരിടുന്നുണ്ട്. ആദിവാസി വിഭാഗത്തിൽപ്പെട്ട ജിതേന്ദ്ര ചൗധരിയെ സംസ്ഥാന ജനറൽ സെക്രട്ടറിയായി സി പി ഐ എം നിയോഗിച്ചത് ആദിവാസികൾക്കിടയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരികെ പിടിക്കാന്‍ കൂടിയാണ്.

അതേസമയം വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍

അതേസമയം വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സി പി ഐ എം സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ ഭാനുലാൽ സാഹയെ 28 വോട്ടിന് പരാജയപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വിജയം. മേയിൽ മുഖ്യമന്ത്രിയായി നിയമിതനായ മണിക് സാഹ രാജിവച്ചതിനെ തുടർന്ന് നടന്ന ഒഴിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+