വട്ടിയൂര്‍ക്കാവില്‍ ബിജെപി സര്‍പ്രൈസ്; ശ്രീലേഖയും സുരേന്ദ്രനും അല്ല, മേജര്‍ രവി മറ്റൊരു സീറ്റില്‍
തിരുവനന്തപുരം: ജയസാധ്യതയുള്ള 34 നിയമസഭാ മണ്ഡലങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട് ബിജെപി. വട്ടിയൂര്‍ക്കാവ്, നേമം, കാട്ടാക്കട, തൃപ്പൂണിത്തുറ, പാലക്കാട് എന്നിവയെല്ലാം ഇതില്‍ ചിലതാണ്. ഏറ്റവും ജയസാധ്യത കല്‍പ്പിക്കുന്നത് വട്ടിയൂര്‍ക്കാവിലും നേമം മണ്ഡലത്തിലുമാണ്. നേമം മണ്ഡലത്തില്‍ താന്‍ തന്നെയാകും സ്ഥാനാര്‍ഥി എന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ആര് എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസും സിപിഎമ്മും ജയിച്ചുവന്ന മണ്ഡലമാണിത്. ബിജെപിക്കും ശക്തമായ സ്വാധീനമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് പ്രതീക്ഷ ഏറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവ് ആരാകും സ്ഥാനാര്‍ഥി എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ വേളയില്‍ ജയിച്ചാല്‍ തിരുവനന്തപുരം മേയറാക്കാം എന്ന് ആര് ശ്രീലേഖയെ ബിജെപി നേതൃത്വം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പക്ഷേ തീരുമാനം മാറ്റി. വിവി രാജേഷിനാണ് നറുക്ക് വീണത്. ഇതോടെ ശ്രീലേഖയ്ക്ക് വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ മല്‍സരിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ആര് ശ്രീലേഖ. അവര്‍ക്ക് വലിയ ഉത്തരവാദിത്തം നല്‍കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് രാജീവ് ചന്ദ്രശേഖര്‍ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. ശ്രീലേഖ വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞില്ല. അതേസമയം, കെ സുരേന്ദ്രന് വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന്, താനല്ല തീരുമാനിക്കേണ്ടത് എന്നും സുരേന്ദ്രന് എവിടെ നിന്നാലും ജയിക്കുന്ന നേതാവാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സര്‍പ്രൈസ് തരുമോ ബിജെപി
താന്‍ എവിടെയും മല്‍സരിക്കാനില്ല എന്നാണ് ആര് ശ്രീലേഖ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞത്. കെ സുരേന്ദ്രന് വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യം അറിയിച്ചു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. പാലക്കാട് മല്‍സരിക്കുമെന്നും കേള്‍ക്കുന്നു. പാലക്കാട് ബിജെപിയില്‍ ഭിന്നത രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവിനെ മല്‍സരിപ്പിച്ചാല്‍ അണികള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായമത്രെ.
അതേസമയം, നടന് കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഒന്നിലധികം നേതാക്കള്‍ താല്‍പ്പര്യം അറിയിച്ച സാഹചര്യത്തില്‍ ഏതെങ്കിലും ഒരാളെ മല്‍സരിപ്പിച്ചാല്‍ പാരയ്ക്ക് സാധ്യതയുണ്ട് എന്ന് നേതൃത്വം മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയെ ബിജെപി മല്‍സരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടന് മേജര്‍ രവി ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് അഭ്യൂഹം. നഗരസഭാ ഭരണം ലഭിച്ച ആത്മവിശ്വാസത്തിലാണ് ബിജെപി ഇവിടെ കളത്തിലിറങ്ങുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് തൃപ്പൂണിത്തുറ. വാശിയേറിയ മല്‍സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications