കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയില്‍ 12000, തദ്ദേശത്തില്‍ 2000 ലീഡ്, നേമം കൈവിടാതെ 7 സീറ്റ് പിടിക്കാന്‍ ബിജെപി!!

Google Oneindia Malayalam News

കോഴിക്കോട്: നേമം മാത്രം ഇത്തവണ ലക്ഷ്യമിടരുതെന്ന തീരുമാനത്തില്‍ ബിജെപി. ഏഴ് സീറ്റില്‍ വോട്ടിംഗ് അനുപാതം നോക്കുമ്പോള്‍ ബിജെപിക്ക് സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഏഴ് മണ്ഡലങ്ങളില്‍ കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും അടക്കമുള്ള മണ്ഡലമുണ്ട്. ഇവിടെ തദ്ദേശത്തിലെയും ലോക്‌സഭയാ തിരഞ്ഞെടുപ്പിലെയും കണക്കുകള്‍ ബിജെപിക്ക് അനുകൂലമാണ്. കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്കാണ് ഇത് മങ്ങലേല്‍പ്പിക്കുക.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

2016ലെ കണക്ക്

2016ലെ കണക്ക്

2016ല്‍ നേമത്ത് ഒ രാജഗോപാല്‍ വിജയിച്ചത് മാത്രമല്ല ഏഴ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതെത്തിയിരുന്നു. മൂന്നില്‍ നിന്നായിരുന്നു രണ്ടാം സ്ഥാനത്തേക്ക് ബിജെപി ഉയര്‍ന്നത്. നേമം മാത്രമല്ല ആ ഏഴ് മണ്ഡലങ്ങളും ഇത്തവണ പിടിക്കണമെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശം. ലോക്‌സഭ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടമൊന്നും ഈ ഏഴിടത്തും നടന്നിട്ടില്ല. പക്ഷേ അപ്പോഴും വിജയസാധ്യത മുന്നിലുണ്ട്. ശബരിമല ഈ മണ്ഡലങ്ങളിലെല്ലാം ബിജെപിക്ക് എഡ്ജ് നല്‍കുന്ന കാര്യമാണ്.

നേമം പിടിക്കുമോ?

നേമം പിടിക്കുമോ?

നേമത്ത് ബിജെപിക്ക് സാധ്യത കുറഞ്ഞ് വരികയാണ്. പക്ഷേ അപ്പോഴും മുന്‍തൂക്കം ചെറിയ തോതില്‍ അവര്‍ക്കുണ്ട്. 2016ല്‍ 8671 വോട്ടിന് രാജഗോപാല്‍ നേമത്ത് ജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു ലക്ഷം വോട്ടിന് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് ജയിച്ചെങ്കിലും നേമത്ത് വോട്ട് കൂടി. 12041 വോട്ടുകളുടെ ലീഡ് കുമ്മനത്തിന് ശശി തരൂരിനെതിരെ ഉണ്ടായിരുന്നു. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് വീണു. തദ്ദേശത്തിലും ബിജെപിക്കാണ് ലീഡ്. 2204 വോട്ടായി പക്ഷേ അത് കുറഞ്ഞു. എല്‍ഡിഎഫ് രണ്ടാമതുണ്ട്. കെ മുരളീധരന്‍ വന്നതോടെ മണ്ഡലം യുഡിഎഫിന് അനുകൂലമായി തിരിയുമെന്നാണ് സൂചന.

മഞ്ചേശ്വരത്ത് ടൈറ്റ് പോര്

മഞ്ചേശ്വരത്ത് ടൈറ്റ് പോര്

മഞ്ചേശ്വരം ഇത്തവ മുസ്ലീം ലീഗ് പൊന്നാപുരം കോട്ടയായി കാണുന്നില്ല. ബിജെപിക്കും അപ്പുറം വ്യക്തിപരമായി വോട്ട് പിടിക്കാനുള്ള കഴിവ് കെ സുരേന്ദ്രനുണ്ട്. 89 വോട്ടുകള്‍ക്ക് മാത്രം സുരേന്ദ്രന്‍ തോറ്റത് ബിജെപിക്ക് ഷോക്കായിരുന്നു. സുരേന്ദ്രന്‍ മണ്ഡലത്തില്‍ നിന്ന് മാറിയപ്പോള്‍ ബിജെപിയുടെ വോട്ട് വല്ലാതെ പിന്നോട്ട് പോകുന്നതും മഞ്ചേശ്വരത്ത് കണ്ടിരുന്നു. ലോക്‌സഭയിലും തദ്ദേശത്തിലും ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തുണ്ട്. 3334 വോട്ടിനാണ് തദ്ദേശത്തില്‍ യുഡിഎഫ് മുന്നില്‍. സിപിഎം സഹായമുണ്ടെങ്കില്‍ സുരേന്ദ്രന്‍ ഇവിടെ ജയിക്കുമെന്ന് ഉറപ്പാണ്. കര്‍ണാടകത്തില്‍ നിന്നുള്ള വന്‍ ടീമും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

കാസര്‍കോട്ട് റണ്ണറപ്പ്

കാസര്‍കോട്ട് റണ്ണറപ്പ്

കാസര്‍കോട്ട് രണ്ടാം സ്ഥാനത്ത് ബിജെപി നില്‍ക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ 10 വര്‍ഷമായി ബിജെപി തന്നെയാണ് ഇവിടെ രണ്ടാമത്. ലീഗിന് സ്വാധീനമുണ്ടെങ്കിലും ബിജെപിയുടെ കോട്ടയാണിത്. 2016ല്‍ ലീഗിന്റെ ഭൂരിപക്ഷം 8607 ആയി കുറയ്ക്കാനും ബിജെപിക്കായി. ലോക്‌സഭയില്‍ 23160 വോട്ടിന് യുഡിഎഫ് മുന്നിലായിരുന്നു. തദ്ദേശത്തില്‍ അത് 13243 വോട്ടുകളായി മാറി. ആഞ്ഞുപിടിച്ചാല്‍ മണ്ഡലത്തില്‍ ടൈറ്റ് പോരാട്ടം തന്നെ നടക്കുമെന്ന് കേന്ദ്ര ടീമിന്റെ റിപ്പോര്‍ട്ടിലുണ്ട്.

പാലക്കാടും മലമ്പുഴയും

പാലക്കാടും മലമ്പുഴയും

പാലക്കാട് ഇപ്പോള്‍ ബിജെപി കോട്ടയെന്ന് പറഞ്ഞാലും അദ്ഭുതപ്പെടാനില്ല. അതുകൊണ്ടാണ് ഇ ശ്രീധരനെ ഇവിടെ തന്നെ ഇറക്കിയത്. 2016ല്‍ ശോഭ സുരേന്ദ്രന്‍ നല്ല നേട്ടമുണ്ടാക്കിയ മണ്ഡലമാണ് പാലക്കാട്. രണ്ടാം സ്ഥാനത്തായിരുന്നു ശോഭ. ഷാഫി പറമ്പിലിന്റെ വ്യക്തിഗത മികവാണ് ബിജെപിക്കുള്ള തടസ്സം. തദ്ദേശത്തില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞ് 3785ലെത്തിയിരുന്നു. മലമ്പുഴയില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതും അദ്ഭുതമായിരുന്നു. 46157 വോട്ടാണ് കൃഷ്ണകുമാര്‍ 2016ല്‍ നേടിയത്. മലമ്പുഴ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം കൈവിട്ടിരുന്നില്ല. തദ്ദേശത്തില്‍ 20795 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ സിപിഎമ്മിനുള്ളത്. ബിജെപിക്ക് ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പില്‍ വിചാരിച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

ചാത്തന്നൂരും കഴക്കൂട്ടവും

ചാത്തന്നൂരും കഴക്കൂട്ടവും

ചാത്തന്നൂരിലും 2016ല്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. 33199 വോട്ടുകളാണ് അത്തവണ നേടിയത്. ശൂരനാട് രാജശേഖരനെ പോലൊരു പ്രമുഖനെ മൂന്നാം സ്ഥാനത്തേക്കാണ് ബിജെപി തള്ളിയത്. ലോക്‌സഭയില്‍ പക്ഷേ 17032 വോട്ട് പ്രേമചന്ദ്രന്‍ സ്വന്തമാക്കി. തദ്ദേശത്തില്‍ 11417 വോട്ടിന്റെ ലീഡുമായി എല്‍ഡിഎഫ് ഒന്നാമതെത്തി. ഗോപകുമാര്‍ വന്നതോടെ കളി വീണ്ടും ഇവിടെ കടുപ്പമാണ്. കഴക്കൂട്ടത്ത് ഇത്തവണ കടുപ്പമാണ് കാര്യങ്ങള്‍. വി മുരളീധരന്‍ 42732 വോട്ട് കഴിഞ്ഞ തവണ വി മുരളീധരന്‍ നേടിയിട്ടുണ്ട്. ലോക്‌സഭയിലും രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. തദ്ദേശത്തില്‍ എല്‍ഡിഎഫ് മുന്നിലെത്തി. പക്ഷേ അപ്പോഴും ബിജെപി രണ്ടാമത് തന്നെ. അവരുടെ വോട്ടില്‍ യാതൊരു ഇടിവും വന്നിട്ടില്ല. ശോഭാ സുരേന്ദ്രന്‍ വന്നതോടെ കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ബിജെപിയിലേക്ക് വരും. മണ്ഡലത്തില്‍ അട്ടിമറി ഉണ്ടാവാന്‍ സാധ്യത ശക്തമാണ്.

വട്ടിയൂര്‍ക്കാവില്‍ എന്തും നടക്കും

വട്ടിയൂര്‍ക്കാവില്‍ എന്തും നടക്കും

വട്ടിയൂര്‍ക്കാവ് ബിജെപിയുടെ ഏ ക്ലാസ് മണ്ഡലമാണ്. കൂടെ പോരാന്‍ സാധ്യത അതിശക്തം. കഴിഞ്ഞ തവണ ജയിക്കേണ്ടതായിരുന്നു. 7622 വോട്ടിനായിരുന്നു മുരളീധരന്റെ ജയം. ഉപതിരഞ്ഞെടുപ്പില്‍ 14465 വോട്ടിന് വികെ പ്രശാന്ത് മണ്ഡലം സിപിഎമ്മിനായി പിടിച്ചെടുത്തു. ബിജെപി മൂന്നാം സ്ഥാനത്തേക്ക് വീണു. ലോക്‌സഭയില്‍ 2836 വോട്ടിന് യുഡിഎഫ് മുന്നിലായിരുന്നു. അന്നും രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. വിവി രാജേഷ് കരുത്തനായ. സ്ഥാനാര്‍ത്ഥിയാണ്. പ്രശാന്തിന്റെ പ്രതിച്ഛായയെ വീഴ്ത്തുക എന്നതാണ് ബിജെപിക്കുള്ള വെല്ലുവിളി.

നികേഷ പട്ടേലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Election 2021- BJPയില്ലാത്ത തലശ്ശേരിയിൽ മത്സരം എങ്ങോട്ട്? | Oneindia Malayalam

English summary
bjp targeting 8 seats in kerala, in 7 seats bjp in second place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X