ബിജെപി കേരളത്തില്‍ നിഴല്‍ മന്ത്രിസഭ രൂപീകരിക്കും; ഓരോ വകുപ്പിനും 'മന്ത്രിമാർ'; സുരേന്ദ്രന്റെ തന്ത്രം
കോഴിക്കോട്: സംസ്ഥാനത്ത് നിഴല്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള പദ്ധതിയുമായി ബി ജെ പി നേതൃത്വം. നിയമസഭയില്‍ ബി ജെ പിക്ക് ഒരു അംഗം പോലും ഇല്ലാത്തതിനാലും പ്രശ്നങ്ങള്‍ പുറത്ത് നിന്ന് ഇടപെട്ട് പരിഹരിക്കുന്നതിനും ജനങ്ങള്‍ക്കൊപ്പം പരിഹരിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനത്തിലൂടെ ബി ജെ പി ലക്ഷ്യമിടുന്നതെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്.
കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തി പരാതികളിലും ക്രമക്കേടുകളിലും ഇടപെട്ട് സർക്കാറിന്റെ നടപടി ഉറപ്പാക്കലും നിഴല്‍മന്ത്രിസഭയുടെ മറ്റൊരു ലക്ഷ്യമാണ്. മന്ത്രിമാർ എന്നതിന് സമാനമായ ഒരോ വകുപ്പിന്റേയും ചുമതല ലോക്സഭ, നിയമസഭ മണ്ഡലം തലത്തില്‍ നേതാക്കള്‍ക്ക് നല്‍കും.

ഓരോ വിഷയത്തിനും കൃത്യമായ നയമുണ്ടാക്കാൻ പാലക്കാട്ട് നടന്ന ബി ജെ പി സംസ്ഥാന നേതൃശിബിരത്തിൽ ധാരണയായിരുന്നു. നിഴല്‍ മന്ത്രിസഭ എന്ന ആശയം ചിന്തന്‍ ശിബിരത്തിന് മുമ്പാകെ വെച്ചത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വികസന, ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ട് ജനത്തിനൊപ്പം നിൽക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിംപിള്‍ ലൂക്കില്‍ കല്യാണ വേദിയില്‍ നിറഞ്ഞാടി മഞ്ജു വാര്യർ: വൈറലായി ചിത്രങ്ങള്‍

പുതിയ കേരളത്തെക്കുറിച്ച് അക്കാദമിക, രാഷ്ട്രീയതല കാഴ്ചപ്പാടുകൾക്കു രൂപം നൽകും. വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തി കേന്ദ്രസഹായത്തോടെ പുതിയ കേരളത്തിന് സമഗ്രരൂപരേഖയുണ്ടാക്കും. കേരളത്തിലും സമൂലമായ രാഷ്ട്രീയ മാറ്റം ഉറപ്പാക്കണമെന്ന നിർദേശത്തോടെയായിരുന്നു പാലക്കാട് നടന്ന യോഗം സമാപിച്ചത്.

കേന്ദ്രനേതൃത്വം കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കണമെന്ന ആഹ്വാനവും യോഗത്തിലുണ്ടായി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ബി ജെ പിക്ക് വലിയ മുന്നേറ്റംനടത്താന്‍ കഴിയുമെന്നായിരുന്നു സമാപനയോഗം ഉദ്ഘാടനം ചെയ്ത പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് വ്യക്തമാക്കിയത്.

മുന്‍കാലത്തെ അപേക്ഷിച്ച് കേരളത്തിലും പാർട്ടിയില്‍ പൊതുജനപങ്കാളിത്തം വർധിച്ചിട്ടുണ്ട്. പാർട്ടി വളരുന്നതിന് അനുസരിച്ച് പ്രവർത്തകരും നേതാക്കളും മാതൃകാ വ്യക്തിത്വങ്ങളാവണം. എതിരാളികള്‍ സാമൂഹിക മാധ്യങ്ങളിലൂടെ പാർട്ടിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുമ്പോള്‍ പ്രവർത്തകർ അതില്‍ വീണ് പോവരുത്. നേതൃത്വം തെറ്റായവഴിയിലേക്ക് പോകില്ലെന്ന വിശ്വാസം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കണം.

സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പ്രവര്‍ത്തകര്‍ ബോധവാന്മാരായിരിക്കണം. പാർട്ടി കേന്ദ്ര നേതൃത്വവും കേന്ദ്ര സർക്കാരും തീരുമാനങ്ങള്‍ എടുക്കുന്നത് വ്യക്തമായ കൂടിയാലോചനയുടേയും ദീർഘവീക്ഷണത്തിന്റേയും അടിസ്ഥാനത്തിലാണെന്ന ബോധ്യം എല്ലാ പ്രവർത്തകർക്കും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ന്യൂനപക്ഷ വോട്ടുകള്‍ കൂടി ലഭിക്കുന്നതിന് പര്യാപ്തമായ നയനിലപാടുകളാകും കേരളത്തില്‍ ബി ജെ പി സ്വീകരിക്കുകയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കൂടുതല്‍ വോട്ടുകള്‍ നേടുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് വേണ്ടത്. ഭൂരിപക്ഷ സമുദായത്തിന്റെ 25 ശതമാനം വോട്ടുകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഇത് 50 ശതമാനമാക്കി ഉയര്‍ത്തണം. കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് 10 ശതമാനം വരെ വോട്ട് പിടിക്കണമെന്നുമാണ് സ്ഥാന നേതൃ ക്യാമ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജനറല്‍ സെക്രട്ടറി എംടി രമേശും അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications