ഖമറുന്നീസ അന്‍വര്‍ വേങ്ങരയില്‍ മല്‍സരിക്കും? ബിജെപി സ്ഥാനാര്‍ഥി!! ലീഗ് കേന്ദ്രത്തില്‍ ഞെട്ടല്‍

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറത്ത് നിന്നു പൊതുരംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുസ്ലിം മുഖങ്ങള്‍ കൂടെ കൂട്ടാന്‍ ശ്രമിക്കുന്ന ബിജെപിക്ക് അപ്രതീക്ഷിതമായി കിട്ടിയ മുത്താണ് ഖമറുന്നീസ അന്‍വര്‍. ബിജെപിക്ക് ഫണ്ട് കൊടുത്ത് പുകഴ്ത്തി സംസാരിച്ചതിന് വനിതാ ലീഗ് അധ്യക്ഷ പദവി നഷ്ടമായ അവരെ എങ്ങനെയെങ്കിലും ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം തകൃതിയാണ്.

Read Also: ഇന്ത്യ ലോക തലസ്ഥാനമാകുന്നു; ചൈനയെ പോലും അമ്പരപ്പിച്ചു, ആശങ്കയോടെ ശത്രുരാജ്യങ്ങള്‍

Read Also: യുഎഇ മഞ്ഞുമല അടിയോടെ കൊണ്ടുവരുന്നു; അന്റാര്‍ട്ടിക്കയില്‍ നിന്ന്, ഞെട്ടലോടെ ലോകം!!

അതിനിടെയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഖമറുന്നീസ മല്‍സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബിജെപി ടിക്കറ്റില്‍ വേങ്ങരയില്‍ ഖമറുന്നീസയെ മല്‍സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തതത്.

ബിജെപി കഠിനമായി ശ്രമിക്കുന്നു

ഖമറുന്നീസയെ ബിജെപിയിലെത്തിക്കാന്‍ ബിജെപി കഠിനമായി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന് വേണ്ടി സംസ്ഥാന നേതൃത്വം ജില്ലാ ഭാരവാഹികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്ലിം വനിതാ നേതാവ്

മലപ്പുറം പോലൊരു സ്ഥലത്ത് നിന്നു മുസ്ലിം വനിതാ നേതാവിനെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ സാധിച്ചാല്‍ ബിജെപിക്ക് അത് വലിയ നേട്ടമാകും. മറ്റു പല പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു.

ബിജെപിയുടെ ലക്ഷ്യം

കേരളവും ഒഡീഷയുമാണ് ബിജെപി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍. അടുത്തിടെ ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

അമിത് ഷാ കേരളത്തിലെത്തും

കേരളത്തിലും ഒഡീഷയിലും പൊതു മുഖങ്ങളെ പാര്‍ട്ടിയിലെത്തിച്ച് പാര്‍ട്ടിയോട് ജനങ്ങള്‍ക്കുള്ള അകല്‍ച്ച കുറയ്ക്കാനാണ് ബിജെപി ശ്രമം. ഇതിന് വേണ്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇടക്കിടെ ഇനി കേരളം സന്ദര്‍ശിക്കും.

അമിത് ഷാ നേരിട്ട് ക്ഷണിക്കും

അമിത് ഷായുടെ അടുത്ത വരവില്‍ ഖമറുന്നീസയെ പാര്‍ട്ടിയിലെത്തിക്കുന്നതിന് വേണ്ടി നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച് ധരിപ്പിക്കുമെന്നാണ് വിവരം. അമിത് ഷാ തന്നെ ഖമറുന്നീസയെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്ന അവസ്ഥയുണ്ടാക്കാനാണ് സംസ്ഥാന നേതാക്കളുടെ നീക്കം.

നാല് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍

ബിജെപി കേരളത്തില്‍ നിന്നു കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. നാല് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശശി തരൂരും സുധാകരനും നിഷേധിച്ചു

തിരുവനന്തപുരം എംപി ശശി തരൂര്‍, കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍, കെസി വേണുഗോപാല്‍, മുന്‍ മന്ത്രി ശിവകുമാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നും പ്രചാരണമുണ്ടായി. എന്നാല്‍ ശശി തരൂരും സുധാകരനും ഇക്കാര്യം പരസ്യമായി നിഷേധിച്ചിരുന്നു.

 മുസ്ലിം ലീഗിന് സ്ത്രീകളോടുള്ള നിലപാട്

അതിനിടെയാണ് ഖമറുന്നീസയുമായി ബന്ധപ്പെട്ട വിവാദം ബിജെപിക്ക് വീണുകിട്ടിയത്. ഖമറുന്നീസയെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്നു മാറ്റിയത് മുസ്ലിം ലീഗിന് സ്ത്രീകളോടുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണെന്നാണ് ബിജെപിയുടെ പ്രചാരണം.

ബിജെപി നേതാക്കള്‍ നിരന്തരം ബന്ധപ്പെടുന്നു

വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കിയ ഖമറുന്നീസയുമായി ബിജെപി നേതാക്കള്‍ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫണ്ട് കൈമാറുന്ന ദിവസം ബിജെപിയെ പുകഴ്ത്തി സംസാരിച്ച ഖമറുന്നീസ പിന്നീട് അത്തരത്തില്‍ പ്രസ്താവന ഇറക്കിയിട്ടില്ല.

ഖമറുന്നീസക്കെതിരേ കളിച്ചത്

ലീഗിലെ ഒരു വനിതാ നേതാവും കോഴിക്കോട് നിന്നുള്ള ഒരു നേതാവുമാണ് തന്നെ പുറത്താക്കിയതിന് പിന്നിലെന്ന് ഖമറുന്നീസ കരുതുന്നു. ഈ രണ്ടു പേരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരേ ഖമറുന്നീസയ്ക്ക് അമര്‍ഷമുണ്ട്. ഈ അമര്‍ഷം നേട്ടമാക്കാനാണ് ബിജെപിയുടെ നീക്കം.

ഖമറുന്നീസ ബിജെപി സ്ഥാനാര്‍ഥി

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായിരുന്നു വേങ്ങര. അദ്ദേഹം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചതോടെയാണ് വേങ്ങരയില്‍ ഒഴിവ് വന്നത്. നടക്കാനിരിക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഖമറുന്നീസയെ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

എന്നാല്‍ ഇതുസംബന്ധിച്ച് മുസ്ലിം ലീഗോ ബിജെപിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബിജെപി നേതാക്കള്‍ ഖമറുന്നീസയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് പ്രസ്താവനകള്‍ ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് വേങ്ങരയില്‍ മല്‍സരിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ട്.

ഫണ്ട് കൈമാറ്റവും പുകഴ്ത്തലും

തിരൂരിലെ വീട്ടിലെത്തിയ ബിജെപി പ്രാദേശിക നേതാക്കള്‍ക്ക് അവരുടെ സംസ്ഥാന ഫണ്ടിലേക്ക് 2000 രൂപ നല്‍കിയാണ് ഖമറുന്നീസ അന്‍വര്‍ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ബിജെപി വളരുന്ന പാര്‍ട്ടിയാണെന്നും സമൂഹത്തിന് നന്മ ചെയ്യാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും സംഭാവന നല്‍കിയ ശേഷം ഖമറുന്നീസ പറഞ്ഞിരുന്നു.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ഖമറുന്നീസ

ഖമറുന്നീസയെ മാറ്റിയ മുസ്ലിം ലീഗ് അഡ്വ.കെപി മറിയുമ്മയെ വനിതാ ലീഗിന്റെ പുതിയ അധ്യക്ഷയായി നിയമിച്ചിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാര്‍ട്ടി ഉന്നത നേതാവുമായി ആലോചിച്ച ശേഷമാണ് സംഭാവന നല്‍കിയതെന്നും ഖമറുന്നീസ അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവരെ പദവിയില്‍ നീക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

പ്രചാരണങ്ങള്‍ ഇങ്ങനെ

ഖമറുന്നീസയെ ബിജെപി കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന ആരോപണവും നിലവിലുണ്ട്. അതേസമയം, മുസ്ലിം ലീഗ് നേതാക്കള്‍ മുഖം രക്ഷിക്കാന്‍ ഖമറുന്നീസയെ ഇരയാക്കുകയാണ് ചെയ്തതെന്നും വിമര്‍ശനമുണ്ട്. ഇതിന് കാരണമായി പറയുന്നത് മുമ്പ് ബിജെപിയെയും ശിവസേനയെയും പിന്തുണച്ച് സംസാരിച്ച മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നില്ല എന്നതാണ്.

English summary
Former Women League President Khamarunnisa Anwar to Contest BJP Candidate In Vengara: Report
Please Wait while comments are loading...