Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാരിനെതിരെ ബിജെപി സമരപരമ്പര സംഘടിപ്പിക്കും: പി സുധീർ

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിഷേധ പരിപാടികളും സമരപരമ്പരകളും സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. കളളക്കടത്ത്, ക്വട്ടേഷൻ, ഭീകരവാദം, സ്ത്രീ പീഡനങ്ങൾ തുടങ്ങിയവക്കെതിരെയാണ് ബിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി സുധീർ പറഞ്ഞു.തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 psudheer

ഐഎസ് ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുകയാണ്. ഇതിന് ഉത്തരവാദി ആരാണെന്ന് മുഖ്യമന്ത്രി പറയണം.ഡിജിപി സത്യം പറഞ്ഞിട്ടും കഴിഞ്ഞ അഞ്ച് വർഷങ്ങളായി എന്ത് നടപടികളാണ് സർക്കാരെടുത്തത്? എല്ലാ അന്വേഷണങ്ങളും പകുതിയിൽ മുടങ്ങുകയാണ്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ഇടത്-വലത് മുന്നണികൾ സഖ്യം ചേരുകയാണ് - സുധീർ കുറ്റപ്പെടുത്തി.

ഡിജിപിയായി അനിൽകാന്ത് ചുമതലയേറ്റു- ചിത്രങ്ങൾ കാണാം

കൂലി ഗുണ്ടകളുടെ നിലവാരത്തിലേക്ക് ഡിവൈഎഫ്ഐ അധപതിച്ചു.സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി സ്വർണക്കടത്തിന് നേതൃത്വം നൽകുകയാണ്.എല്ലാ ജില്ലകളിലും കൊട്ടേഷൻ സംഘങ്ങൾ അഴിഞ്ഞാടുന്നുവെന്നും പി സുധീർ പറഞ്ഞു.

psudheer1

ഡിവൈഎഫ്ഐ നേതാക്കളാണ് എല്ലാ ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നതെന്ന് പറഞ്ഞ സുധീർ പാർട്ടി ഗ്രാമങ്ങൾ ഗുണ്ടകളുടെ താവളമാവുകയാണെന്നും കുറ്റപ്പെടുത്തി.കള്ളക്കടത്തിൻ്റെ പങ്ക് പറ്റുന്ന പാർട്ടിയായി സിപിഎം മാറി. മലബാർ കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്തിൻ്റെ അടിവേരിലേക്ക് അന്വേഷണം നീങ്ങിയാൽ സിപിഎമ്മിൻ്റെ ഉന്നതർ കുടുങ്ങും.മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം പ്രതികരിച്ചു.

കൊടി സുനിക്ക് എങ്ങനെയാണ് ജയിലിൽ നിന്ന് കള്ളക്കടത്ത് നടത്താൻ സാധിക്കുന്നത്? കേരളത്തിൻ്റെ ജയിലുകൾ കള്ളക്കടത്തിൻ്റെ ആസൂത്രണ കേന്ദ്രമാവുകയാണ്. കണ്ണൂരിലെ സിപിഎമ്മിൻ്റെ സ്ഥാപനങ്ങളെയും ചാരിറ്റി സംഘടനകളെയും കള്ളക്കടത്ത് നടത്താൻ ഉപയോഗിക്കുന്നുണ്ടെന്നും സുധീർ പറഞ്ഞു.

psudheer1

ജൂലായ് 2ന് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ ബൂത്തു തലത്തിൽ സംസ്ഥാന വ്യാപകമായി യുവജന ധർണ നടത്തും.സ്ത്രീസുരക്ഷയും സ്ത്രീധന വിഷയത്തിലും പ്രതിഷേധിച്ച് മൂന്നിന് മഹിളാമോർച്ച ധർണകൾ സംഘടിപ്പിക്കും. നാലിന് സംസ്ഥാന വ്യാപകമായി ജനജാഗ്രത സദസുകൾ നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Recommended Video

cmsvideo
    BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+