കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം 'പിടിക്കാന്‍' വടക്ക് കിഴക്കില്‍ വിജയിച്ച തന്ത്രവുമായി ബിജെപി; എംഎല്‍എമാർ കൂട്ടത്തോടെയെത്തും

Google Oneindia Malayalam News

ദില്ലി: കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയാത്ത സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ നേതാക്കളുമായി ബന്ധം സ്ഥാപിക്കാൻ വീണ്ടും ശ്രമ ആരംഭിച്ച് ബി ജെ പി. ഇതേ തുടർന്ന് ബിജെപി ജനറൽ സെക്രട്ടറി (സംഘടന) ബി എൽ സന്തോഷ് കേരളത്തിലെ ക്രിസ്ത്യൻ പള്ളികളിൽ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

വിഷയം ദേശീയ നേതൃത്വം കൈകാര്യം ചെയ്യുമെന്നതിനാൽ സഭാ നേതാക്കളെ സമീപിക്കാൻ മുൻകൈയെടുക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാർട്ടി സഹപ്രവർത്തകരോട് പറഞ്ഞതിന് പിന്നാലെയാണ് സന്തോഷിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. സന്തോഷ് മുൻകൈയെടുക്കുന്നതോടെ, കേരളത്തിൽ ക്രിസ്ത്യൻ-ഹിന്ദു ഏകീകരണം കെട്ടിപ്പടുത്ത് അതുവഴി അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ബി ജെ പിയുടെ സ്വപ്നം.

ദിലീപ്, വിജയ് ബാബു ഒടുവില്‍ സിവിക്കും; എല്ലാവരും സമൂഹത്തിൽ മാന്യന്മാർ: അതീജീവിതയ്ക്കൊപ്പം കൂട്ടായ്മദിലീപ്, വിജയ് ബാബു ഒടുവില്‍ സിവിക്കും; എല്ലാവരും സമൂഹത്തിൽ മാന്യന്മാർ: അതീജീവിതയ്ക്കൊപ്പം കൂട്ടായ്മ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പയറ്റി തെളിഞ്ഞ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പയറ്റി തെളിഞ്ഞ തന്ത്രമാണ് ബി ജെ പി കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതികളുടെ ക്ഷേമ നടപടികൾ ഉയർത്തിക്കാട്ടി കേരളത്തിലെ ക്രിസ്ത്യാനികളിലേക്ക് കൂടുതല്‍ അടുക്കാനാണ് ശ്രമം. ഇതിനായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ നിയമസഭാംഗങ്ങളെ കേരളത്തിലേക്ക് അയക്കാനും ബി ജെ പി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന്‍ തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്

ബി ജെ പി ദേശീയ നിർവാഹക സമിതി (

അടുത്തിടെ ഹൈദരാബാദിൽ ചേർന്ന ബി ജെ പി ദേശീയ നിർവാഹക സമിതി (എൻഇസി) യോഗത്തിൽ, ന്യൂനപക്ഷ സമുദായങ്ങൾക്കുള്ളിൽ പുതിയ സാമൂഹിക സമവാക്യങ്ങൾ പരീക്ഷിച്ച് നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തോടൊപ്പം പരിപാടികൾ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

“എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, കേരളത്തിൽ ഞങ്ങളുടെ

"എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, കേരളത്തിൽ ഞങ്ങളുടെ തിരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിച്ചതിലും ഉയർന്നതല്ല. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണ നേടിയാൽ നമ്മുടെ തിരഞ്ഞെടുപ്പിലെ സ്ഥിതി മാറും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ നേതാക്കളോ നിയമസഭാ സാമാജികരോ തങ്ങളുടെ പ്രദേശത്ത് സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ക്ഷേമ-വികസന അജണ്ടകളിലൂടെ കേരളത്തിനായി ബിജെപി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വിശദീകരിക്കുന്ന ഒരു കോൺക്ലേവോ യോഗമോ ആണ് കേരളത്തിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്, "ഒരു ബി.ജെ.പി. നേതാവ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ബിജെപി സീറ്റ് നേടിയത് പാർട്ടിയുടെ വികസന അജണ്ട കൊണ്ടാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഹൈദരബാദിലെ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്നി ആശയത്തിലാണ് ബിജെപി വിശ്വസിക്കുന്നത്. ഞങ്ങളുടെ സർക്കാരിന്റെ ക്ഷേമ പദ്ധതികൾ മത വ്യത്യാസമില്ലാതെ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും കേരളത്തിലെ ജനങ്ങളോട്, പ്രത്യേകിച്ച് സംസ്ഥാനത്തെ ക്രിസ്ത്യാനികളോട് പറയേണ്ട സമയമാണിത്. സംവേദനാത്മക സെഷനുകൾ കേരളത്തിലെ ജനങ്ങളിലേക്കെത്താൻ സഹായിക്കും," പാർട്ടി വൃത്തങ്ങള്‍ പറയുന്നു..

ക്രിസ്ത്യൻ ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കുന്ന തൃശൂർ,

ക്രിസ്ത്യൻ ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കുന്ന തൃശൂർ, ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ 40 ഓളം നിയമസഭാ മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സമുദായം ആധിപത്യം പുലർത്തുന്നുണ്ടെന്നും അവരുടെ പിന്തുണ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർണായകമാകുമെന്നും പാർട്ടിയുടെ മറ്റൊരു മുതിർന്ന നേതാവ് പറയുന്നു. "പരമ്പരാഗതമായി, കേരളത്തിലെ ക്രിസ്ത്യാനികൾ ബി ജെ പി വോട്ടർമാരല്ല, അവരുടെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചാല്‍ അത് വലിയ തരത്തിലുള്ള മാറ്റത്തിനിടയാക്കും''- ബി ജെ പി നേതാവ് അവകാശപ്പെടുന്നു

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
BJP with tried and successful strategy in North East to 'win' Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X