കോഴിക്കോട് പുതുപ്പണത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:മാസങ്ങൾക്ക് മുൻപ് സംഘർഷം നിലനിന്നിരുന്ന പുതുപ്പണം പലയാട്ടു നടയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു.പുതുപ്പണം കറുകയിൽ പട്ടയം പറമ്പിൽ പ്രദോഷ്‌കുമാറിനാണ് വെട്ടേറ്റത്.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രദോഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് രണ്ടരയോടെയാണ് അക്രമം.

പാറ്റൂരിലെ തിരിച്ചടിയില്‍ വിമര്‍ശനം വിജിലന്‍സിന്, അടവ് മാറ്റി ജേക്കബ് തോമസ്, അച്ചടക്ക നടപടി ഉറപ്പായി

പാലയാട് നട ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന പ്രദോഷിനെ രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് വെട്ടുകയും,ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തതെന്ന് പരിസര വാസികൾ പറഞ്ഞു.പ്രതികൾ സഞ്ചരിച്ച ഒരു ബൈക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്.സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സംരക്ഷണവും ഏർപ്പെടുത്തി.

 crimeinnoida

സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്ന ഈ പ്രദേശം സമാധാന അന്തരീക്ഷം പുനഃ സ്ഥാപിക്കുന്നതിനിടയിലാണ് വീണ്ടും അക്രമം ഉണ്ടായത്.ഇതിനിടയിൽ എസ്ഡിപിഐ -സിപിഎം സംഘർഷവും ഉണ്ടായിരുന്നു.പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര പ്രശ്നത്തിന്റെ പേരിൽ സിപിഎം പ്രവർത്തകനായ ഓട്ടോ ഡ്രൈവർക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു.ഇതിന്റെ മുറിവുണങ്ങും മുൻപേയാണ് വീണ്ടും അക്രമം ഉണ്ടായത്.

English summary
BJP worker attacked in vadakara. Pradeesh admitted in hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്