ബിഡിജെഎസിനെതിരെ ബിജെപിയിൽ അതൃപ്തി ശക്തം; താളം തെറ്റി മുന്നണി സംവിധാനം
രു മുന്നണിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതാണ് ദയനീയ പരാജയത്തിലേക്ക് നയിച്ചതെന്നാണ് ബിജെപി നേതാക്കളിൽ പലരുടെയും അഭിപ്രായം
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് ബിജെപിയും എൻഡിഎയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഒരു സീറ്റിൽ നിന്ന് എണ്ണം കുറഞ്ഞത് അഞ്ചിലേക്ക് ഉയർത്താമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി. ഇത് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന പല വാർത്തകളും വെളിപ്പെടുത്തലുകളും. എന്നാൽ ഒരു മുന്നണിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതാണ് ദയനീയ പരാജയത്തിലേക്ക് നയിച്ചതെന്നാണ് ബിജെപി നേതാക്കളിൽ പലരുടെയും അഭിപ്രായം.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ

തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുന്നണി സംവിധാനം പൂർണമായും തകർന്ന അവസ്ഥയിലാണ് എൻഡിഎ. പരാജയത്തിന് കാരണം കണ്ടെത്താൻ ഒരു അവലോകന യോഗം പോലും ഇതുവരെ ചേർന്നട്ടില്ല. ഇതിൽ ഘടകക്ഷികൾ പരസ്പരം പഴിചാരുകയാണ്. യോഗം ചേരാത്തതിലും മുന്നണിയുടെ നിലവിലെ അവസ്ഥയിലും ബിജെപിക്കുള്ളിലും അമർഷം ശക്തമാണ്.

തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന്രെ പ്രകടനമാണ് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്. എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് മത്സരിച്ച പല മണ്ഡലങ്ങളിലും വോട്ടുകളിൽ വ്യാപക കുറവുണ്ടായി. ഇതിൽ ബിഡിജെഎസിന്റെ ശക്തി കേന്ദ്രങ്ങളെന്നറിയപ്പെടുന്ന ഇടുക്കിയിലെയും കോട്ടയത്തെയും മണ്ഡലങ്ങളും ഉൾപ്പെടുന്നു. കോതമംഗലം, കുണ്ടറ, വാമനപുരം തുടങ്ങിയ മണ്ഡലങ്ങളിൽ വളരെ ദുർബലമായിരുന്നു പ്രകടനം.

അതേസമയം പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾ പോലും വേണ്ടരീതിയിൽ പ്രചരണത്തിന് ഇറങ്ങിയില്ലെന്ന ആരോപണമുണ്ട്. ബിജെപി പിളർന്നിട്ടും ഇത്രയും സീറ്റ് അവർക്ക് കൊടുത്തതിലും ബിജെപിയിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. സ്ഥാനാർഥികളായി വന്നവരിൽ ബിഡിജെഎസിലെ പ്രമുഖ നേതാക്കളാരും ഇല്ലാതിരുന്നതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

ബിഡിജെഎസ് ഇടത് മുന്നണിക്ക് വോട്ട് മറുച്ചുവെന്ന ആരോപണവുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ബിഡിജെഎസിനെ ഔദ്യോഗികമായി തന്നെ അറിയിക്കുകയും ബിജെപി നിലപാട് വ്യക്തമാക്കുകയും വേണമെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വങ്ങൾ. അതേസമയം സുൽത്താൻ ബത്തേരിയിൽ സി.കെ ജാനുവിനെയും കോവളത്ത് വിഷ്ണുപുരം ചന്ദ്രശേഖരനെയും താമരചിഹ്നത്തിൽ മത്സരിപ്പിച്ചതടക്കമുള്ള കാര്യങ്ങളിലും പാർട്ടിക്കുള്ളിൽ പ്രതിഷേധമുണ്ട്.

എന്നാൽ ബിജെപിക്കുള്ളിലെ തന്നെ പ്രശ്നങ്ങളാണ് ഇപ്പോഴും നേതൃത്വത്തിന് വലിയ തലവേദനയായി നിലനിൽക്കുന്നത്. നേതൃത്വത്തിൽ ഇപ്പോൾ മാറ്റമില്ലെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും സുരേന്ദ്രന്റെ രാജിക്കായി ഒരു വിഭാഗം മുറവിളി കൂട്ടുന്നുണ്ട്. നേതൃത്വത്തിലും സംഘടന ശൈലിയിലും മാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗവും നിലകൊള്ളുന്നുണ്ട്.
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications