ആഹ്ലാദം പ്രകടിപ്പിച്ചത് കെഎസ്ആർടിസി ബസ്സ് എറിഞ്ഞു തകർത്ത്; ഒടുവിൽ ബിജെപി പ്രവർത്തകൻ ജയിലിലായി
വടകര: ആഹ്ലാദം വരുമ്പൊഴും പ്രതിഷേധം കൂടുമ്പോഴും എല്ലാം തകർക്കപ്പെടുന്നത് നമ്മുടെ ആന വണ്ടികൾ തന്നെ. ആഹ്ലാദ പ്രകടനം പ്രതിഷേധ പ്രകടനമായതോടെ വടകരയിൽ ഒരു സംസ്ഥാന റൂട്ടിലോടുന്ന സർക്കാർ ബസ് പെരുവഴിയിലായി. കഴിഞ്ഞ ദിവസം വടകര പുതിയ ബസ് സ്റ്റാൻഡിനു മുൻവശം കെഎസ്ആർടിസി ബസ് എറിഞ്ഞു തകർത്ത കേസ്സിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ.പുതുപ്പണം ചീളുപറമ്പത്ത് അജേന്ദ്രനെയാണ്(45)വടകര എസ്ഐ രാജേഷ് അറസ്റ്റ് ചെയ്തത്.

ത്രിപുരയിലെ തെരഞ്ഞെടുപ്പിൽ ആഹ്ലാദം പ്രകടിപ്പിച്ച് വടകരയിൽ ബിജെപി നടത്തിയ പ്രകടനം കടന്നു പോകുന്നതിനിടയിൽ തെരുവ് വിളക്കുകൾ ഓഫാക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി ദേശീയപാത ഉപരോധിച്ചപ്പോഴാണ് കണ്ണൂരിൽ നിന്നും കോട്ടയം പൊൻകുന്നത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് സിഗ്നൽ പോസ്റ്റിൽ വെച്ച് മുൻ ഭാഗത്തെ ഗ്ലാസ് എറിഞ്ഞു തകർത്തത്.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പകൾ ചേർത്താണ് കേസ്.












Click it and Unblock the Notifications