Get Updates
Get notified of breaking news, exclusive insights, and must-see stories!

റബ്ബ് ഭരിക്കുമ്പോള്‍ ബ്ലാക്ക് ബോര്‍ഡും പച്ചയാകും

മലപ്പുറം: വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന് വിവാദങ്ങളില്ലാതെ ജീവിക്കാനാവില്ലേ... സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന്റെ നിറം മാറ്റി ഇപ്പോള്‍ പുതിയ വിവാദത്തിനാണ് മന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്.

മുസ്ലീം ലീഗുകാര്‍ക്ക് പച്ച നിറത്തിനോട് പ്രത്യേകം താത്പര്യം കാണും. എന്നാല്‍ പച്ച നിറത്തിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്ന ആളാണ് അബ്ദുറബ്ബ്. ഇപ്പോഴിതാ പച്ച ബോര്‍ഡുമായി പുതിയ വിവാദം.

Green Board

വിദ്യാഭ്യാസമന്ത്രിയുടെ സ്വന്തം മണ്ഡലമായ തിരൂരങ്ങാടിയില്‍ നിന്നാണ് ബോര്‍ഡുകളുടെ നിറം മാറ്റം തുടങ്ങുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണത്തിനൊപ്പം ബ്ലാക്ക് ബോര്‍ഡുകള്‍ മാറ്റി പച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങി.

കണ്ണിന് കുളിര്‍മയുള്ള നിറമാണ് പച്ചയെന്നാണ് മലപ്പുറത്തെ എംഎല്‍എമാര്‍ പറയുന്നത്. കസ്തൂരി രംഗന്‍ മുതല്‍ ഗാഡ്ഗില്‍ കമ്മിറ്റിവരെ പറയുന്നത് പച്ചപ്പിന്‍റെ ഗുണഗണങ്ങളാണ്. അതുകൊണ്ട് പച്ച ബോര്‍ഡുകളാണ് നല്ലതെന്നും മലപ്പുറം ലീഗ് എംഎല്‍എമാര്‍ പറയുന്നുണ്ട്. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള സ്‌കൂള്‍ നവീകരണത്തിലാണ് ബ്ലാക്ക് ബോര്‍ഡുകള്‍ക്ക് പകരം ഗ്രീന്‍ ബോര്‍ഡുകള്‍ ഇടം പിടിച്ചത്.

ഏതെങ്കിലും സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിട്ടല്ല ഇത്. അതുകൊണ്ട് തന്നെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ജനാധിപത്യ വിരുദ്ധമായ നടപടിയെന്നാണ് മുന്‍ വിദ്യാഭ്യാസമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ എംഎ ബേബി പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യുവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+