മലപ്പുറം അമരമ്പലത്തും ജനല്‍ ഗ്ലാസ്സുകളില്‍ കറുത്ത സ്റ്റിക്കര്‍

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ കവള മുക്കട്ടയിലും ജനല്‍ ഗ്ലാസ്സുകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തി.കവള മുക്കട്ട എടയാടത്തൊടി ജയചന്ദന്റെ വീടിന്റെ ജനല്‍ പാളികളില്‍ ശനിയാഴ്ച രാവിലെയോടെ കറുത്ത നിറത്തിലുള്ള സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടത്. വീട്ടിന്റെ അടുക്കള ഭാഗത്തുള്ള ജനല്‍ ചില്ലിലും, വീടിന്റെ ഇടത്, വലത് വശത്തെ ജനല്‍ ചില്ലുകളിലുമാണ് കറുത്ത നിറത്തിലുള്ള സ്റ്റിക്കര്‍ പതിച്ചിട്ടുള്ളത്.

വടയമ്പാടി ജാതിമതില്‍ സമര ഭൂമിയിൽ സംഘപരിവാർ ആക്രമണം.. നോക്കി നിന്ന് പിണറായിയുടെ പോലീസ്!

ശനിയാഴ്ച വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലിക്കായി എത്തിയ ശ്രീജിത്തും തൊഴിലാളികളുമാണ് സ്റ്റിക്കര്‍ കണ്ടെത്തിയത്.തുടര്‍ന്ന് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പൂക്കോട്ടുംപാടം പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. വീട്ടില്‍ ജനല്‍ പാളികള്‍ അഞ്ച് വര്‍ഷം മുന്‍പാണ് നിര്‍മ്മാണം നടത്തിയതെന്നും ഇതുവരേയും സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സ്റ്റിക്കര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ഭീതിയിലായിട്ടുണ്ടെന്നും എടയാടതൊടി കുമാരന്‍ നായര്‍ പറഞ്ഞു.

 sticker

പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ കവള മുക്കട്ടയലെ വീട്ടിലെ ജനല്‍ ഗ്ലാസ്സുകളില്‍ കാണപ്പെട്ട കറുത്ത സ്റ്റിക്കര്‍.

സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികളും ആശങ്കയില്‍ ആയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി കുട്ടികള്‍ ഉള്ള വീടുകളില്‍ അടയാളത്തിനായാണ് സ്റ്റിക്കര്‍ പതിക്കുന്നതെന്നും പരന്നതോടെ ഗ്രാമീണ വാസികളും ഭീതിയിലാണ്. പൂക്കോട്ടുംപാടം പാറക്കപ്പാടം റോഡിലും, കൂറ്റമ്പാറയിലും കുട്ടികളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.എന്നാല്‍ പോലീസിന് ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടുമില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണങ്ങള്‍ കാരണം ജനങ്ങള്‍ക്കിടയില്‍ ഭീതി വര്‍ധിക്കുകയാണ്.


അതേ സമയം കരുളായി ഗ്രാമ പഞ്ചായത്ത് പരിധിയിലും ഭിക്ഷാടനം നിരോധിക്കാന്‍ കരുളായിയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയില്‍ തീരുമാനമായി. കേരള വ്യാപരി വ്യവസായി ഏകോപന സമിതി കരുളായി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ സാമൂഹിക, സാംസ്‌ക്കാരിക, വ്യാപാര മേഖലയിലെ പ്രമുഖരെ സംഘടിപ്പിച്ച് നടത്തിയ യോഗത്തിലാണ് തീരുമാനം. യോഗം കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി അസൈനാര്‍ ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്തില്‍ ഭിക്ഷാടനക്കാരെ നിരോധിക്കാനുള്ള തീരുമാനം അടുത്ത ബോര്‍ഡ് യോഗം ചേര്‍ന്ന് എടുക്കുമെന്ന് അസൈനാര്‍ പറഞ്ഞു.

കടമ്പത്ത് ഉണ്ണി അധ്യക്ഷത വഹിച്ചു. ടികെ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, കുഞ്ഞുട്ടി പനോലന്‍, പി ബാലകൃഷ്ണന്‍, ഗോപാല കൃഷ്ണന്‍ മാസ്റ്റര്‍, പയ്യുണ്ണി ചെറിയാപ്പു, ശ്രീകുമാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി അസൈനാരെ ചെയര്‍മാനായും ആലുങ്ങല്‍ ഉമ്മറിനെ കണ്‍വീനറായും കടമ്പത്ത് രാധകൃഷണനെ ജോയിന്റ് കണ്‍വീനറായുമുള്ള ഒരു കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. ചടങ്ങിന് ആലുങ്ങല്‍ നാണി സ്വാഗതവും, സൈതലവി റോസ് നന്ദിയും പറഞ്ഞു

English summary
Black sticker in displayed in malapuram amarambalam.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്