വടയമ്പാടി ജാതിമതില്‍ സമര ഭൂമിയിൽ സംഘപരിവാർ ആക്രമണം.. നോക്കി നിന്ന് പിണറായിയുടെ പോലീസ്!

  • Posted By:
Subscribe to Oneindia Malayalam

കോലഞ്ചേരി: വടയമ്പാടി ജാതിമതില്‍ സമര ഭൂമിയില്‍ സംഘര്‍ഷം. ദലിത് ഭൂ അവകാശ സമര മുന്നണി നടത്താനിരുന്ന സ്വാഭിമാന സംഗമത്തിനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം നടത്തിയതായി ആരോപണം. സ്വാഭിമാന കണ്‍വെന്‍ഷന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ യോഗം ചേരുന്നതിനിടെയാണ് ആര്‍എസ്എസുകാര്‍ ആക്രമണം അഴിച്ച് വിട്ടത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെകെ കൊച്ച്, ഡോ. ധന്യ മാധവന്‍, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി എന്നിവരടക്കം അന്‍പതോളം പേര്‍ പോലീസ്റ്റ് കസ്റ്റഡിയിലാണ്.

ഡബ്ല്യൂസിസിക്ക് ഇല്ലാത്ത പിന്തുണ പുതിയ സംഘടനയ്ക്ക്.. ഡബ്ല്യൂസിസിയെ കൊട്ടി ഭാഗ്യലക്ഷ്മി!

protest

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ വടയമ്പാടിയില്‍ എത്തിയിരുന്നു. ഇവരും, തടയാനെത്തിയ ആര്‍എസ്എസുകാരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചതോടെയാണ് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തത്. എന്നാല്‍ സംഘപരിവാറുകാരെ അറസ്റ്റ് ചെയ്യാതെ സമരക്കാരെ മാത്രമാണ് പോലീസ് പിടികൂടിയത് എന്ന് ആക്ഷേപം ഉയരുന്നുണ്ട്. സ്ത്രീകളേയും കുട്ടികളേയും അടക്കം ആര്‍എസ്എസുകാര്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കുമ്പോള്‍ പോലീസ് കയ്യുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. സ്ഥലത്ത് നൂറ് കണക്കിന് ദളിത് പ്രവര്‍ത്തകരും നാല്‍പതോളം ആര്‍എസ്എസുകാരും തമ്പടിച്ചിരിക്കുകയാണ്.

English summary
RSS attack towards Vadayambadi strike, many arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്