കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂ വെയിൽ ഗെയിം കേരളത്തിലും!!!! മരണക്കളി കേരളത്തിലെ കൗമാരക്കാരിലും പിടി മുറുക്കുന്നു!!!

വിചിത്രമായ ലെവലിൽകൂടിയാണ് ഗെയിം കടന്നുപോകുന്നത്. ഓരോ ഘട്ടത്തിലും വിചിത്രമായ ഗെയിം നിയമങ്ങളാണ് ബ്ലൂ ഗെയിം നൽകുന്നത്

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: കളിച്ചു തുടങ്ങിയാൽ കളിയുടെ അവസാനം മരണം ഇതാണ് ബ്ലൂ വെയിൽ ഗെയിം. ഇപ്പോൾ കേരളത്തിലെ കൗമാരക്കാരിലും ബ്ലൂ വെയിൽ തരംഗമാകുന്നുണ്ട്. മരണക്കളിയിൽ കമ്പം കൂടുതൽ കൗമാരക്കാർക്കാണ്.

ഗെയിം ലെവൽ 1 ആരംഭിക്കുമ്പോൾ അവസാന ലെവലിൽ തങ്ങളുടെ ജീവൻ എടുക്കുമെന്നു ഇവർ അറിയുന്നില്ല. സാധാരണ ഗതിയിൽ പ്ലേ സ്റ്റേറുകളിൽ മരണക്കളി ലഭിക്കറില്ലാ ഇതു ഓൺലൈൻ വഴി മാത്രമാണ് ലഭിക്കാറഉള്ളത്.

ബ്ലൂ വെയിലിന്റെ ജനനം

ബ്ലൂ വെയിലിന്റെ ജനനം


2013 ൽ റഷ്യയിലാണ് ബ്ലൂവെയിലിന്റെ ജനനം. ഇതിന്റെ സ്ഥാപകൻ ആരാണെന്നും ഇപ്പോഴും ഉത്തരം കിട്ടത്ത ചോദ്യമാണ്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പിന്നെ ഒരിക്കലും ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

50 ഘട്ടങ്ങൾ !!! 50 വെല്ലുവിളികൾ

50 ഘട്ടങ്ങൾ !!! 50 വെല്ലുവിളികൾ

50 ഘട്ടമായിട്ടാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. ഈ 50 ഘട്ടവും പല പല വെല്ലുവിളികൾ നിറഞ്ഞതുമാണ്. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കയറുമ്പോൾ തന്നെ മുന്നറിയിപ്പു നൽകും. അതു കൗമാരക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ക്രമികരിച്ചിരിക്കുന്നത്. ഈ വെല്ലുവിളിയിൽ ആകൃഷ്ടരാകുന്ന കൗമാരക്കാരാണ് കെണിയിൽ വീഴുന്നത്.

ചോര വീഴ്ത്തിയുള്ള ഘട്ടങ്ങൾ

ചോര വീഴ്ത്തിയുള്ള ഘട്ടങ്ങൾ

ആദ്യ ഘട്ടംമുതലെ വിചിത്രമായ ലെവലുകളാണ് കളിയിലുള്ളത്. ബ്ലൂ ഗെയിം കളി രാത്രിയിലും പുലർച്ചയുമാണ് കളിക്കേണ്ടത്. ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരക്കും. പ്രേത സിനിമകൾ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകൾ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു വിചിത്രമായ ഘട്ടം. ഒരു 15 ഘട്ടം ആകുമ്പോൾ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങൽ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആ‍ജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവർ. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തിൻരെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം .50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യും. ഇതാണ് ബ്ലൂ വെയിൽ ഗെ.

കൗമാരക്കാരെ ലക്ഷ്യം വെച്ച്

കൗമാരക്കാരെ ലക്ഷ്യം വെച്ച്

10 നും 20 വയസിനും താഴെയുള്ള കൗമരക്കാരെ ലക്ഷ്യം വച്ചാണ് ബ്യൂവെയിൽ പ്രവർത്തിക്കുന്നത്. 2013 ൽ റഷ്യയിൽ 20 വയസുകാരനാണ് ആദ്യമായി മരണക്കളിയുടെ അടിമയായത്. പിന്നിട് 2015-16 ൽ 130 പേരുടെ ജീവനെടുത്തു. റഷ്യയിൽ തന്നെയുള്ള രണ്ടു പെൺകുട്ടികൾ ആത്മഹത്യ വിവരം സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യപ്പോഴാണ് മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്.

മരണക്കളി കേരളത്തിലും

മരണക്കളി കേരളത്തിലും

റഷ്യയിൽ വേരുറപ്പിച്ച മരണക്കളി ഇപ്പോൾ കേരളത്തിലും വ്യാപകമാകുന്നു. ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. എന്നാൽ ഇടയ്ക്ക്വച്ചു അവസനിപ്പിച്ചു പോകാനു സാധിക്കില്ല.തങ്ങളുടെ ഫോണിലുളള വിവരങ്ങൾ ചോർത്തി ഭീക്ഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയിൽ തുടർന്ന് സ്വന്തമായി ഇവർ ജീവനെടുക്കുന്നു. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഗെയിം അറിയപ്പെടുന്നുണ്ട്. ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

കൂടുതൽ വാർത്തക്കൾക്കായി വൺ ഇന്ത്യ സന്ദർശിക്കുക

കൂടുതൽ വാർത്തക്കൾക്കായി വൺ ഇന്ത്യ സന്ദർശിക്കുക

 കൂടുതൽ വായിക്കാൻ കൂടുതൽ വായിക്കാൻ

രാവിലെ ഹിന്ദു വിവാഹം, വൈകിട്ട് ക്രിസ്റ്റ്യന്‍ വിവാഹം; സിജു വില്‍സണിന്റെ വ്യത്യസ്ത വിവാഹം കാണൂ.. കൂടുതൽ വായിക്കാം

English summary
blue whale game in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X