പിരിച്ചുവിടലിനെതിരെ കോഴിക്കോട് ബിഎംഎച്ചില്‍ നഴ്‌സുമാരുടെ സമരം
കോഴിക്കോട്: ഏതാനും നഴ്‌സുമാരെ പിരിച്ചുവിട്ടതിനെതിരെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ ദിവസം ഏഴ് നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നു. യു എന്‍ എയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതില്‍ അഞ്ചു പേരെ തിരിച്ചെടുക്കുകയും രണ്ട് പേരെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ തിരിച്ചെടുത്തവര്‍ക്കും മാനേജ്‌മെന്റ് വ്യാഴാഴ്ച രാത്രി വീണ്ടും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മുതല്‍ ബി എം എച്ചില്‍ നഴ്‌സുമാരുടെ സമരം തുടങ്ങിയത്.
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് നഴ്‌സുമാരെയാണ് ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടതെന്നും ഇതില്‍ രണ്ട് പേര്‍ ആശുപത്രിയില്‍ നിപ രോഗികളെ ശുശ്രൂഷിച്ച സംഘത്തില്‍ പെട്ടവരാണെന്നും യുനൈറ്റഡ് നഴ്‌സസ് അസോസിഷന്‍ ജില്ലാ പ്രസിഡന്റ് അഭീഷ് ഖാന്‍ ആരോപിച്ചിരുന്നു. നിപയുടെ പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന ആക്ഷേപമുയര്‍ന്നതോടെ സംഭവം കൂടുതല്‍ വിവാദമായി. എന്നാല്‍ ഈ ആരോപണം മാനേജ്‌മെന്റ് നിഷേധിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ സ്ഥാപനത്തിന്റെ അധികാരികള്‍ക്കെതിരെ മ്ലേച്ച പ്രചരണം നടത്തിയതിനാണ് നഴ്‌സിനെ പിരിച്ചുവിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.












Click it and Unblock the Notifications