കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യബന്ധനത്തിനായി ചോമ്പാല്‍ തുറമുഖത്ത് നിര്‍ത്തിയിട്ട ബോട്ട് കനത്ത കാറ്റിലും, മഴയിലും പെട്ട് തകര്‍ന്നു

  • By Sreejith Kk
Google Oneindia Malayalam News

വടകര: ചോമ്പാല്‍ തുറമുഖത്ത് കനത്ത കാറ്റിലും, മഴയിലും പെട്ട് ബോട്ട് തകര്‍ന്നു. മത്സ്യബന്ധനത്തിനായി തുറമുഖത്ത് നിര്‍ത്തിയിട്ട ചോമ്പാല്‍ പാണ്ടികശാലവളപ്പില്‍ ഗണേശന്റ സമുദ്ര എന്ന പേരിലുള്ള ബോട്ടാണ് തകര്‍ന്നത്. നിര്‍ത്തിയിട്ട ബോട്ടുകള്‍ കാറ്റിന്റെ ശക്തിയില്‍ കൂട്ടിയിടിച്ച് എഞ്ചിന്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബോട്ടിന്റെ ചുറ്റിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.ഫിഷറീസ് വകുപ്പ് അധികൃതർ സ്ഥലത്തു എത്തി പരിശോധന നടത്തി.

ചൊവ്വാഴ്ച രാവിലെ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ മരം കട പുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു .അഴിത്തല സാൻഡ് ബാങ്ക്സിന് സമീപം പരുത്തിക്കണ്ടി രാഘവന്റെ കടയ്ക്ക് അടുത്താണ് റോഡിൽ മരം കട പുഴകി വീണ്‌ ഗതാഗതം തടസ്സപ്പെട്ടത്.നാട്ടുകാർ മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

news

തിങ്കളാഴ്ച പുലർച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും തോടന്നൂർ കന്നിനടയിലെ കോളിക്കൽ അശോകന്റെ വീട് മരം കടപുഴകി വീണ് തകർന്നു. ഒരു വർഷത്തിലേറെയായി ശാരീരിക തളർച്ച കാരണം പുറത്തിറങ്ങാൻ കഴിയാതെ വീട്ടിൽ തന്നെ കഴിയുകയാണ് അശോകൻ. നിത്യരോഗത്തിന്റെ കൂടെ വീടും തകർന്നതോടെ രണ്ടു വിദ്യാർത്ഥികൾ ഉൾപ്പെടുന്ന അശോകന്റെ കുടുംബം കൂടുതൽ ദുരിതത്തിലായിരിക്കയാണ്. തകർന്ന വീട് സമയബന്ധിതമായി പു: നർനിർമ്മിക്കാൻ വാർഡ് സമിതി നേതൃത്വത്തിൽ നടന്ന ജനകീയ സമിതി യോഗം തീരുമാനിച്ചു.ഡി. പ്രജീഷ് അധ്യക്ഷം വഹിച്ചു.ആർ.മജീദ്, സി.വി.ഹമീദ്, സൂപ്പി തിരുവള്ളൂർ, ആർ. മനു റാം, എ.ടി.മൂസ്സ, മoത്തിൽ ബാലകൃഷ്ണൻ, കോളിക്കൽ രവീന്ദ്രൻ പ്രസംഗിച്ചു.

English summary
Boat anchoreds in sea for fishing was desrtructed by stormy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X