Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊണാലിസയോടും ബോബി ചെമ്മണ്ണൂരിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ഇയാളുടെ മനസിലെ ചൊറി മാറില്ലേ? സായ് കൃഷ്ണ

കോഴിക്കോട്: കുംഭമേള വൈറല്‍ താരം മൊണാലിസയോടും ബോബി ചെമ്മണ്ണൂര്‍ അധിക്ഷേപകരമായ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയെന്ന ആരോപണവുമായി യൂട്യൂബര്‍ സായ് കൃഷ്ണ. കോഴിക്കോട്ടെ കടയുടെ ഉദ്ഘാടനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് സായ് കൃഷ്ണയുടെ ആരോപണം. എത്ര നാള്‍ ജയിലില്‍ കിടന്നാലും ബോബി ചെമ്മണ്ണൂര്‍ തന്റെ സ്വഭാവം മാറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.

സീക്രട്ട് ഏജന്റ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സായിയുടെ പ്രതികരണം. ബോബി ചെമ്മണ്ണൂരിനെ പോലുള്ളവര പിന്തുണയ്ക്കരുത് എന്നും രാഹുല്‍ ഈശ്വര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് ലൈം ലൈറ്റില്‍ നില്‍ക്കാന്‍ വേണ്ടിയാണ് എന്നും സായ് പറഞ്ഞു. സായ് കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

boby chemmannur

'ബോബി ചെമ്മണ്ണൂര്‍ ഇതിനിടക്ക് കുംഭമേള വൈറല്‍ താരമായ മൊണാലിസയെ കോഴിക്കോട്ടെ കടയുടെ ഉദ്ഘാടനത്തിന് കൊണ്ടുവന്നിട്ടുണ്ടായിരുന്നു. മൊണാലിസ 16 വയസുള്ള ഒരു കുട്ടിയാണ്. കുംഭമേള കാരണം ആ കുട്ടിക്ക് അങ്ങനെ ഒരു ഹൈപ്പ് കിട്ടിയിരിക്കുകയാണ്. ബോബി ചെമ്മണ്ണൂര്‍ എന്ന വ്യക്തി 16 വയസുള്ള കുട്ടിയെ ഒപ്പമിരുത്തി പറഞ്ഞ ഡയലോഗാണ്. ഇയാളുടെ മനസിലെ ചൊറിയൊന്നും മാറില്ല എന്ന് ഈ ഒറ്റ വീഡിയോ കണ്ടാല്‍ മനസിലാകും.

ബോബി ചെമ്മണ്ണൂരും മൊണാലിസയും വാര്‍ത്താസമ്മേളനം നടത്തുന്ന വീഡിയോയും സായ് പങ്കുവെച്ചു. 'മൊണാലിസയുടെ അച്ഛനും അമ്മയും മാല കച്ചവടം വിട്ടിട്ടില്ല. ഇനിയിപ്പോള്‍ പോകുമ്പോള്‍ മാലയിലേക്കായിരിക്കില്ല നോട്ടം. ഇതുവരെ മാലയായിരുന്നു നോക്കിയിരുന്നത്. ഇനിയിപ്പോള്‍ മാലയായിരിക്കില്ല നോക്കുക' എന്നാണ് വീഡിയോയില്‍ ബോബി പറയുന്നത്. എന്റെ പുന്നാര ബോബി ചെമ്മണ്ണൂരെ നിങ്ങള്‍ക്കിനിയും മതിയായില്ലേ.

മാലയിലേക്കായിരിക്കില്ല നോട്ടം എന്ന് പറഞ്ഞ് കൈയും പിടിച്ച് അവിടെ നിന്നിട്ട് ഇയാളുടെ മനസിലെ ചൊറി മാറില്ലേ. ഈ ചൊറിഞ്ഞ കളി ഇയാല്‍ കാണിക്കും. ഇനിയെത്ര അകത്ത് കിടന്നാലും. കാരണം ഇയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇഷ്ടം പോലെ ആള്‍ക്കാരുണ്ട്. കേസും കൂട്ടവും ആയതുകൊണ്ടാണ് ഇയാള്‍ ഇതില്‍ നിര്‍ത്തിയത്. അല്ലെങ്കില്‍ ഇതിലും വലുത് വിളിച്ച് പറഞ്ഞിട്ടുണ്ടാകും.

ആ കുട്ടിക്ക് 16 വയസേ ഉള്ളൂ. കുട്ടിയോട് ചോദിച്ച ചോദ്യമാണ് മാലയുടെ ബിസിനസ് എന്തായി എന്ന്. കുട്ടി അതിനോട് പറയുന്നത് അച്ഛനും അമ്മയും ആണ് മാല വില്‍ക്കാന്‍ പോകുന്നത്, തനിക്ക് വില്‍ക്കാന്‍ പറ്റുന്നില്ല എന്ന്. ഇവിടെയാണ് ഇനി മാലയിലേക്കായിരിക്കില്ല നോട്ടം എന്ന് പറയുന്നത്. വേറെ എവിടേക്കാണ് നോട്ടം? താന്‍ എന്താണ് ഉദ്ദേശിക്കുന്നത്. തനിക്ക് എന്താണ് വേണ്ടേ?

കിട്ടിയതൊന്നും പോരെ. മലയാളികള്‍ ദയവ് ചെയ്ത് ഇങ്ങനെയുള്ള ആളുകളെ ഒന്നും സപ്പോര്‍ട്ട് ചെയ്യരുത്. ഇവനൊന്നും ഒരു കാലത്തും ഈ മെന്റാലിറ്റി മാറാന്‍ പോകുന്നില്ല. നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നതോടെ ഇതിന്റെ ലെവലും ഇന്റന്‍സിറ്റിയും കൂടും എന്നല്ലാതെ ഒരു കുറവും സംഭവിക്കാന്‍ പോകുന്നില്ല. പിന്നെ രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ക്ക് കുറച്ച് ലൈം ലൈറ്റ് കിട്ടണം. ഹണി റോസ് ഇടുന്ന വസ്ത്രത്തിന്റെ അളവും വലിപ്പച്ചെറുപ്പവും നമ്മള്‍ നോക്കാന്‍ നിക്കേണ്ട. നമുക്ക് അതുകൊണ്ട് വല്ല ഉപദ്രവവുമുണ്ടോ,' സായ് കൃഷ്ണ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+