പിണറായി ഇടപെട്ടു!! സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം തിങ്കളാഴ്ച എത്തും!!
തിങ്കളാഴ്ച ഒമ്പതരയോടെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തും. ഇതുമായി ബന്ധപ്പെട്ട് കരിപ്പൂർ വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ ആവശ്യമായ നിർദേശങ്ങൾ നൽകി.
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ വിവാദ വ്യവസ്ഥയെ തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിപ്പോയ മലയാളിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിക്കുന്നത്. തിങ്കളാഴ്ച ഒമ്പതരയോടെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തും. ഇതുമായി ബന്ധപ്പെട്ട് കരിപ്പൂർ വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ ആവശ്യമായ നിർദേശങ്ങൾ നൽകി.
ഗൾഫിൽ നിന്ന് മരിക്കുന്നവരുടെ മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊടുത്ത് 48 മണിക്കൂർ കഴിഞ്ഞാലെ കൊണ്ടുവരാനാകൂ എന്ന കരിപ്പൂർ വമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഉത്തരവാണ് വിവാദമായിരിക്കുന്നത്. ഈ വിഷയം മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്.

പ്രവാസികൾക്ക് ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ എടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടറുടെ ഉത്തരവിനെതിരെ പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. പുതിയ ഉത്തരവ് നടപ്പിലാക്കിയാൽ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ചുരുങ്ങിയത് നാലു ദിവസമെങ്കിലും ആവശ്യമായി വരും. മരണം സംഭവിക്കുന്നത് വാരാന്ത്യത്തിലാണെങ്കിൽ അത് ആറു ദിവസമാകും.
എംബാമിങ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരും. 48 മണിക്കൂർ മൃതദേഹം കേടുവരാതെ സൂക്ഷിക്കുന്നതിനാണ് എംബാം ചെയ്യുന്നത്. പുതിയ ഉത്തരവ് പ്രകാരം എംബാമിങിനു ശേഷം രണ്ട് ദിവസം കൂടി മൃതദേഹം സൂക്ഷിക്കേണ്ടി വരുമ്പോൾ ദുർഗന്ധം വമിക്കുന്ന അവസ്ഥ ഉണ്ടാകും. അങ്ങനെ മൃതദേഹം വിമാനത്തിൽ കയറ്റാൻ കഴിയാതെ വരും.












Click it and Unblock the Notifications