ബ്രഹ്മപുരം: 'വേണ്ടിവന്നാൽ 500 കോടി നഷ്ടപരിഹാരം ചുമത്തും'; സർക്കാരിന് ഹരിത ട്രൈബ്യൂണൽ മുന്നറിയിപ്പ്
ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ട്രൈബ്യൂണൽ വിമർശിച്ചു.

ന്യൂഡൽഹി∙ ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം. ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ട്രൈബ്യൂണൽ വിമർശിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എ.കെ.ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം. വേണ്ടി വന്നാൽ അഞ്ഞൂറ് കോടി രൂപ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി.
ബ്രഹ്മപുരം വിഷയത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. തീ അണച്ചതായും തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. ഇവ വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും അറിയിച്ചു.
അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. തീപിടിത്തത്തിന്റെ കാരണമെന്ത്, കൊച്ചി കോർപറേഷന് വീഴ്ച പറ്റിയോ, ഉത്തരവാദികൾ ആരൊക്കെ എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ബ്രഹ്മപുരം കരാർ സംബന്ധിച്ച വിവാദം വിജിലൻസ് അന്വേഷിക്കും. പ്ലാന്റിന്റെ തുടക്കം മുതലുള്ള കാര്യങ്ങളാകും വിജിലൻസ് അന്വേഷിക്കുക. അതേസമയം, വിഷയത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളും കൺട്രോൺ റൂമുകളും സജ്ജമാക്കി, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നതിന് സംവിധാനമൊരുക്കി, പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ് തീയണച്ചത്. തീ അണച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. ബ്രഹ്മപുരത്ത് രണ്ട് വർഷത്തിനുള്ളിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തീപിടുത്തമുണ്ടായതിന് പിന്നാലെ മാർച്ച് മൂന്നിന് കളക്ടറേറ്റിൽ കൺട്രോൾ റൂം സജ്ജീകരിച്ചിരുന്നു. മാർച്ച് നാലിന് മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം നടത്തി. ഇതിൽ സ്ഥിഗതികൾ വിലയിരുത്തി. പിന്നീട് വ്യവസായ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർ കൊച്ചിയിൽ എത്തി ഉന്നതതല യോഗം ചേർന്നു. മാർച്ച് ഏഴിന് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് അഗ്നിശമന പ്രവർത്തനങ്ങൾ വേഗത്തിലാക്കി എന്നും വ്യോമസേനയെയും തീ കെടുത്തുന്നതിനായി വിന്യസിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications