കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നാടിനും നാട്ടാർക്കും എംപി വീരേന്ദ്രകുമാർ നൽകിയ സംഭാവന എന്താണ്?' ; രൂക്ഷവിമർശനവുമായി ബിആര്‍പി ഭാസ്‌കര്‍

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാന ബജറ്റില്‍ എംപി വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതിൽ മുഖ്യമന്ത്രിയേയും സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ. നാടിനും നാട്ടാർക്കും എംപി വീരേന്ദ്രകുമാർ നൽകിയ എന്ത് സംഭാവന പരിഗണിച്ചാണ് സമയത്ത് ശമ്പളവും പെൻഷനും കൊടുക്കാൻ ബുദ്ധിമുട്ടുന്ന കേരള സർക്കാർ അദ്ദേഹത്തിന് സ്‌മാരകം പണിയാൻ അഞ്ചു കോടി രൂപ അനുവദിച്ചതെന്ന് ബിആർപി ഭാസ്കർ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പോസ്റ്റ് വായിക്കാം

കേരളത്തിൽ ഒരു വോട്ട് ബാങ്കില്ല

കേരളത്തിൽ ഒരു വോട്ട് ബാങ്കില്ല

നാടിനും നാട്ടാർക്കും എം.പി. വീരേന്ദ്രകുമാർ നൽകിയ എന്ത് സംഭാവന പരിഗണിച്ചാണ് സമയത്ത് ശമ്പളവും പെൻഷനും കൊടുക്കാൻ ബുദ്ധിമുട്ടുന്ന കേരള സർക്കാർ അദ്ദേഹത്തിന് സ്‌മാരകം പണിയാൻ അഞ്ചു കോടി രൂപ അനിവാദിച്ചത്?പത്രമുതലാളി, എസ്റ്റേറ്റ് ഉടമ, നിയമ സഭാംഗം, പാർലമെന്റ് അംഗം, സംസ്ഥാനമന്ത്രി, കേന്ദ്ര സഹ മന്ത്രി, എഴുത്തുകാരൻ എന്നി ങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് വീരേന്ദ്ര കുമാർ എന്നറിയാ തെയല്ല ഈ ചോദ്യം ഉന്നയിക്കുന്നത്.സാധാരണയായി ജാതിമത നേതാക്കളെ പ്രീണിപ്പിക്കാനാണു മുന്നണി സർക്കാരുകൾ ഇത്തരം ദാന കർമ്മങ്ങൾ നടത്തുക. പിണറായി സർക്കാർ വെള്ളാപ്പള്ളി നടേശന്റെ അമ്പലത്തിനു നൽകിയ ദാനം ഉദാഹരണം. വീരാർച്ചനയെ ആ കൂട്ടത്തിൽ പെടുത്താനാവില്ല. അദ്ദേ ഹം ജൈനനാ യിരുന്നു. ആ സമുദായത്തിന് കേരളത്തിൽ ഒരു വോട്ട് ബാങ്കില്ല.

അസ്വാഭാകിതയുണ്ട്

അസ്വാഭാകിതയുണ്ട്

വീരേന്ദ്രകുമാറിന് കേരള സമൂഹത്തിൽ ഉന്നതസ്ഥാനം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ പ്രബല മാദ്ധ്യമ ബന്ധമാണ്. പക്ഷെ പിണറായി വിജയൻ മാധ്യമങ്ങൾക്ക് പൊതുവെയും, വീരൻ നയി ച്ച മാതൃഭൂമിക്ക് പ്രത്യേകിച്ചും, വലിയ വില കല്പിച്ചി രുന്നി ല്ല. മാതൃഭുമിയോടുള്ള അദ്ദേഹത്തിന്റെ സമീപനം ഒരു പൊതുവേദിയിൽ നിന്നുകൊണ്ട് അതിന്റെ പത്രാധിപരുടെ പേര് വിളിച്ച് നടത്തിയ പ്രഖ്യാപനത്തിൽ കൂടി നാം അറിഞ്ഞതാണ്.രണ്ട്‌ പ്രമുഖ വാരിക കളുടെ പത്രാ ധിപരെന്ന നിലയിൽ മികച്ച സംഭാവന നൽകിയ എസ്‌. ജയചന്ദ്രൻ നായർക്ക് അർഹതപ്പെട്ട ചെറിയ പെൻഷൻ നൽകാൻ തയ്യാറല്ലാത്ത പിണറായി വിജയൻ വീരേന്ദ്രകുമാർ എന്ന മാധ്യമ ഉടമയുടെ ഓർമ്മ നിലനിർത്താൻ ഇത്രമാത്രം നികുതിപ്പണം ചെ ലവിടാൻ ത യ്യാറാകുന്നതിൽ അസ്വാഭാകിതയുണ്ട്.

പ്രത്യേക പ്രവർത്തിയാണെന്ന്

പ്രത്യേക പ്രവർത്തിയാണെന്ന്

എഴുത്തുകാരനെന്ന നിലയിലുള്ള വീരേന്ദ്രകുമാറിന്റെ സംഭാവന നിസ്തുലമാണ്. രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ അദ്ദേഹം പുസ്തകങ്ങളെഴുതി. ഒരു പുരാണ കഥാപാത്രം രണ്ട് കൈകൾ കൊണ്ടും അമ്പെയ്തതായി പറയപ്പെടുന്നു. അതുപോലെ വീരേന്ദ്രകുമാറിനെ വേണമെങ്കിൽ രണ്ടിലധികം കൈ കൾ കൊണ്ട് പുസ്തകമെഴുതിയായാൾ എന്ന് വിശേഷിപ്പിക്കാം. പക്ഷെ അതി നെയും നികുതിപ്പണം കൊണ്ട് ആ ദരിക്കേണ്ട ഒന്നായി കാണാനാകില്ല.ഒരു ദേശീയ പാർട്ടിയുടെ കൊച്ചു കഷ്ണം വെച്ചുകൊണ്ട് നടത്തിയ കളികൾ വീരേന്ദ്രകുമാറിന് ഒരിക്കൽ സംസ്ഥാന മന്ത്രിസഭയിലും മറ്റൊരിക്കൽ കേന്ദ്ര മന്ത്രിസഭയിലും ഇടം നേടിക്കൊടുത്തു. സംസ്ഥാന മന്ത്രിയെന്ന നിലയിൽ 24 മണിക്കൂർ പോലും അദ്ദേഹത്തിന് പ്രവർത്തിക്കാനായില്ലെന്നാണ് ഓർമ്മ. അപ്പോൾ ആ നിലയിൽ നടത്തിയ എന്തെങ്കിലും പ്രവർത്തനമാണ് പ്രത്യേക പരിഗണനയ്ക്ക് അര്ഹനാക്കിയതെന്ന് കരു താനാവില്ല.

Recommended Video

cmsvideo
ലോട്ടറിയില്‍ ഞെട്ടിക്കുന്ന നീക്കവുമായി ഐസക്കിന്റെ ബജറ്റ്
ശ്രേയംസ്‌ കുമാറിന് കഴിയേണ്ടതായിരുന്നു

ശ്രേയംസ്‌ കുമാറിന് കഴിയേണ്ടതായിരുന്നു

കേന്ദ്ര ത്തിലെ മന്ത്രിസ്ഥാനം കൂടുതൽ നീണ്ടതായിരുന്നു. എം.ഡി. നാലപ്പാട് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന് വിറ്റ മാതൃഭൂമി ഓഹരികളെല്ലാം അദ്ദേഹത്തിന്റെ മകൻ എം.വി.ശ്രേയംസ് കുമാ റിന്റെ കൈകളിൽ എത്തിയത് അക്കാലത്താണ്.വീര സ്മരണ നിലനിർത്താനുള്ള പിണറായി വിജയന്റെ സംഭാവന അവസാന കാലത്ത് പാർട്ടിക്കഷ്ണവുമായി എൽ.ഡി.എഫിൽ എത്തിയതിലുള്ള നന്ദി പ്രകടനമാണ്. രാഷ്ട്രീയ കണക്കുതീർപ്പുകളിൽ കൃത്യത പാലിക്കുന്ന പിണറായി ജോസ് കെ. മാണിക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
വീരേന്ദകുമാറിന്റെ അച്ഛൻ പത്മപ്രഭാ ഗൗണ്ടറും പത്ര ഉടമയും എസ്റ്റേറ്റ് ഉടമയും ജനപ്രതിനിധിയുമായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്താൻ മകൻ സർക്കാർ സഹായം കൂടാതെ ഒരു വലിയ സാഹിത്യ പുരസ്കാരം ഏർപ്പെടുത്തി. ആ മാതൃക പിന്തുടരാൻ ശ്രേയംസ്‌ കുമാറിന് കഴിയേണ്ടതായിരുന്നു.

അർണബുമായുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്തായി; തൊട്ട് പിന്നാലെ മുൻ ബാർക്ക് സിഇഒ ഐസിയുവിൽഅർണബുമായുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്തായി; തൊട്ട് പിന്നാലെ മുൻ ബാർക്ക് സിഇഒ ഐസിയുവിൽ

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

കൊവിഡ് വാക്‌സിൻ അധിനിവേശമല്ല; നമ്മുടെ അവകാശമാണ്‌, രക്ഷയാണ്‌: കുറിപ്പ്കൊവിഡ് വാക്‌സിൻ അധിനിവേശമല്ല; നമ്മുടെ അവകാശമാണ്‌, രക്ഷയാണ്‌: കുറിപ്പ്

English summary
BRP Basker about budget announcement regarding MP veerendra kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X