വടകരയില്‍ ബിഎസ്എഫ് ഇന്‍സ്പെക്ടറെ കൊന്ന ജവാന്‍റെ മൃതദേഹം കടലില്‍?
കോഴിക്കോട്: വടകരയില്‍ ബിഎസ്ഫ് ഇന്‍സ്‌പെക്ടറെ വെടിവച്ച് കൊന്ന ശേഷം രക്ഷപ്പെട്ട ജവാന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വെള്ളയില്‍ തോപ്പയില്‍ പുലിമുട്ടിന് സമീപം പാറക്കെട്ടുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബീഹാര്‍ സ്വദേശിയായ ഉമേഷ് പാല്‍ (51) ന്റേതാണെന്നാണ് സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മുഖം വികൃതമായ നിലയിലാണ്. അതിനാല്‍ തന്നെ തിരിച്ചറിയാനായിട്ടില്ല. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തതത്.

ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ ആരും തന്നെ മൃതദേഹം തിരിച്ചറിയാന്‍ എത്തിയിട്ടില്ല. വെള്ളയില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കൊളെജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.












Click it and Unblock the Notifications