കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 രൂപയ്ക്ക് ഇന്റര്‍നെറ്റുമായി ബിഎസ്എന്‍എല്‍

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ചെറിയതോതില്‍മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെ ലക്ഷ്യംവെച്ച് 4 രൂപയ്ക്ക് ഇന്റര്‍നെറ്റ് പായ്ക്കുമായി ബിഎസ്എന്‍എല്‍. 4 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുകയാണെങ്കില്‍ 20 എംബി ഡാറ്റാ യൂസേജ് ആണ് ബിഎസ്എന്‍എല്ലിന്റെ വാഗ്ദാനം. 3ജി വേഗതയില്‍ ഒരു ദിവമാണ് പായ്ക്കിന്റെ കാലാവധി. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളിലാണ് അതിശയിപ്പിക്കുന്ന ഓഫര്‍.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള ചെറിയ ഉപയോഗത്തിനാണ് ഉയര്‍ന്ന നിരക്കിലുള്ള ഇന്റര്‍നെറ്റ് ചാര്‍ജ് നല്‍കുന്നവരെ ആകര്‍ഷിക്കുകയാണ് ബിഎസ്എന്‍എല്ലിന്റെ ലക്ഷ്യം. ഫേസ്ബുക്ക് അപ്‌ഡേഷന്‍, വാട്‌സ്ആപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം 4 രൂപയില്‍ ഒതുങ്ങും. സ്മാര്‍ട്ട് ഫോണ്‍ ഇതര മൊബൈല്‍ ഫോണുകളില്‍ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് പായ്ക്ക് ലഭ്യമാണ്.

bsnl

ഫിബ്രുവരി 13 മുതലാണ് പുതിയ പ്ലാന്‍ ആരംഭിക്കുന്നത്. എല്ലാ ദിവസവും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്കും, വല്ലപ്പോഴും മാത്രം ഇന്റര്‍നെറ്റ് ആവശ്യമുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു പുതിയ പ്ലാന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഇതിലൂടെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ബിഎസ്എന്‍എല്ലിന് ആകര്‍ഷിക്കാന്‍ കഴിയും.

ബിഎസ്എന്‍എല്ലിന്റെ മറ്റു സര്‍ക്കിളുകളില്‍ വ്യത്യസ്ത ചാര്‍ജ് ആയിരിക്കും ഈടാക്കുക. 4 രൂപയുടെ പ്ലാനില്‍ 3 രൂപവരെ സര്‍ക്കിളുകള്‍ക്ക് കൂട്ടാം. എന്നാല്‍ പ്ലാന്‍ അതേ രീതിയിലാണ് കേരള സര്‍ക്കിളില്‍ അവരിക്കുന്നത്.

English summary
BSNL launches a new Prepaid Data STV having 20MB 3G Data just Rs 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X