സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്
സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍, മുന്‍വര്‍ഷത്തേക്കാള്‍ 12.01 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.

തിരുവനന്തപുരം: കേരള സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തിയതായി പ്രഖ്യാപിച്ച് സാമ്പത്തിക അവലോകന സര്‍വേ. സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്കാണിത്. അതേസമയം റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചു.
സംസ്ഥാന ബജറ്റിന് മുന്നോടിയായിട്ടാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2012-13 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നില്‍ക്കുന്നതിനിടെ, ഇത്തരമൊരു വളര്‍ച്ച ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍, മുന്‍വര്‍ഷത്തേക്കാള്‍ 12.01 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. കൊവിഡിന് ശേഷമുള്ള സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികള്‍ വളര്‍ച്ചയ്ക്ക് സഹായകരമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം വളര്‍ച്ച മികച്ച രീതിയില്‍ ആണെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഏറെ ആഴത്തിലാണ്. ഇത് തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നയങ്ങളെയാണ് ഇതില്‍ സംസ്ഥാനം കുറ്റപ്പെടുത്തുന്നത്. സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നയങ്ങള്‍ സംസ്ഥാനത്തിന് തിരിച്ചടിയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കേന്ദ്ര നയങ്ങള്‍ കാരണം പ്രതിസന്ധി വരും വര്‍ഷങ്ങള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കണക്കെടുത്താല്‍ കൃഷിയും അനുബന്ധ പ്രവര്‍ത്തികളും വ്യവസായവും, വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യവസായ വളര്‍ച്ച 17.3 ശതമാനമാണ്. ഇതൊരു പോസിറ്റീവ് നേട്ടമാണ്. മുന്‍ വര്‍ഷങ്ങളില്‍ നെഗറ്റീവ് വളര്‍ച്ചയായിരുന്നു ഈ മേഖലയില്‍.
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
20000 കോടിയുടെ സാമ്പത്തിക പാക്കേജുകളും, വ്യവസായത്തിനായുള്ള 5650 കോടിയുടെ പാക്കേജും വളര്‍ച്ചയ്ക്ക് സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആഭ്യന്തര കടമാണ് പക്ഷേ ഇതേ കാലയളവില്‍ വര്‍ധിച്ചത്. പൊതുകടത്തില്‍ 95 ശതമാനവും ആഭ്യന്തര കടമാണ്.
കിഫ്ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകള്‍ സംസ്ഥാനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ പൊതുകടം ഉയര്‍ത്തുകയായിരുന്നു. അതേസമയം കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനത്തിലും വന്‍ കുതിച്ച് ചാട്ടമുണ്ടെന്ന് വൈദ്യുതി മന്ത്രി നിയമസഭയെ അറിയിച്ചു. അതേസമയം മുന്‍ വര്‍ഷത്തെ ബജറ്റിലെ കണക്കുകള്‍ അനുസരിച്ച് തനത് നികുതി വരുമാനവും, നികുതിയിതര വരുമാനവും വര്‍ധിച്ച് സംസ്ഥാനത്തിന്റെ മൊത്ത വരുമാനം 19.94 ശതമാനം വര്‍ധിക്കുമെന്ന് സര്‍വേയില്‍ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications