കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
LIVE

ബുറേവി ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു, മരണ സംഖ്യ വര്‍ദ്ധിക്കുന്നു, ജാഗ്രത കൈവിടാതെ കേരളവും
തിരുവനന്തപുരം: നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ ആശങ്ക പരത്തി കടന്നുപോയതിന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട് സര്‍ക്കാര്‍. കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാം....
Newest First Oldest First
മാന്നാർ കടലിടുക്കിൽ എത്തിയ തീവ്ര ന്യൂനമർദം കഴിഞ്ഞ 33 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1°N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലുമാണ്. നിലവിൽ തീവ്ര ന്യൂനമർദത്തിൻറെ പരമാവധി വേഗത മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെയുമാണ്.
Kerala: 177 people shifted from Ponmudi hill station in Trivandrum district to relief camp at Government High School in Anappara, in the wake of cyclone #Burevi. The process of shifting people to a safer location is underway. pic.twitter.com/tM1kGm48Yz
— ANI (@ANI) December 3, 2020
ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊന്മുടിയിലെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ ജില്ലാ ഭരണകൂടം സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. 15,840 പേരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്പുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
കോട്ടയം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് ഇന്നു(ഡിസംബര്‍ 3) മുതല്‍ ഡിസംബര്‍ അഞ്ചുവരെ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. വിനോദ സഞ്ചാര മേഖലയില്‍ ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെ ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്.
എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ് കാഷ്വാലിറ്റി ഉണ്ടായാല്‍ പോലും നേരിടാനുള്ള സംവിധാനങ്ങള്‍ ആശുപത്രി മാനേജ്മെന്റ് ഒരുക്കേണ്ടതാണ്. ആന്റി സ്നേക്ക്വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റും ഉറപ്പ് വരുത്തേണ്ടതാണ്. ഓര്‍ത്തോപീഡിഷ്യന്‍, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, സര്‍ജന്‍, അനസ്തീഷ്യാ ഡോക്ടര്‍ എന്നിവര്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയില്‍ അത്യാവശ്യമുള്ളപ്പോള്‍ എത്തേണ്ടതാണ്. മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങി താഴെത്തട്ടിലുള്ള ആശുപത്രികള്‍ ജാഗ്രതയോടെയിരിക്കണം.
ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അഞ്ചാം തീയതിവരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഉള്‍ക്കടലില്‍ അനൗണ്‍സ് ചെയ്ത് എല്ലാ മത്സ്യതൊഴിലാളികളെയും കരയിലേക്ക് എത്തിച്ചിട്ടുണ്ട്. മലയോര മേഖലയിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. കരയിലും കടലിലും എല്ലാ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ട്. വെള്ളം പെട്ടെന്ന് കയറിയാല്‍ മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ട്. ജനങ്ങള്‍ നന്നായി സഹകരിക്കുന്നുണ്ട്. അവരുടെ സഹകരണത്തോടെ ഏത് വെല്ലുവിളിയെയും അതിജീവിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്പുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
READ MORE