കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂണ്ടല്‍ പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം; പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചൂണ്ടല്‍ പാടത്ത് രണ്ടുമാസം മുമ്പ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. മൃതദേഹം ഒഡീഷ സ്വദേശിയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിനുപിന്നില്‍ ബംഗാള്‍ സ്വദേശികളാണെന്നാണ് പോലീസിനു ലഭിച്ച സൂചന.

കുന്നംകുളം സി.ഐയായിരുന്ന ഇപ്പോള്‍ പ്രമോഷനായി വടകരയില്‍ ഡിവൈ.എസ്.പിയായി ചാര്‍ജെടുത്ത സി.ആര്‍. സന്തോഷ്, എസ്.ഐ. യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരടക്കമുള്ള പ്രത്യേക സംഘം രണ്ടുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

murder

ഫെബ്രുവരി 17 നാണ് ചൂണ്ടല്‍ പാടത്ത് അജ്ഞാതമൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന സംശയം നിലനില്‍ക്കെയാണ് മൃതദേഹം പുരുഷന്റേതാണെന്ന് പോലീസ് ഫോറന്‍സിക് റിപ്പോര്‍ട്ടു പുറത്തുവന്നത്. ഇതോടെ കാണാതായവരെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ചൂണ്ടലില്‍നിന്ന് കൂട്ടത്തോടെ സ്ഥലം വിട്ടതായി പോലീസിന് വിവരം ലഭിച്ചത്.

ഇതോടെ ഈ വഴിക്കുള്ള ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം ആരുടേതാണെന്നും സംഭവത്തിനു പിറകിലുള്ളവരെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ചുള്ള ഊര്‍ജിതമായ അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അടുത്തദിവസങ്ങളില്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം ചുരുളഴിയുമെന്നാണ് കരുതുന്നത്.

English summary
burned body found in thrisur choondal padam ; police identified the deceased person
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X