തദ്ദേശത്തില്‍ മിന്നിച്ച് എല്‍ഡിഎഫ്; 24 ഇടത്ത് തേരോട്ടം, അടി കിട്ടിയത് തൃപ്പൂണിത്തുറയില്‍
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്‍ഡിഎഫിനും സിപിഎമ്മിനും ശുഭവാര്‍ത്ത. സംസ്ഥാനത്തെ 42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മുന്‍തൂക്കം എല്‍ഡിഎഫിനാണ്. എന്നാല്‍ നിര്‍ണായകമായ ചില മണ്ഡലങ്ങള്‍ നല്‍കുന്നത് അത്ര ശുഭസൂചനയുമല്ല. തൃക്കാക്കര നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ തിരിച്ചടി നേരിട്ടുമുണ്ട് ഇടതുപക്ഷം.
വിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര
അതേസമയം ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത് എന്നതും അമ്പരപ്പിക്കുന്ന കാര്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കൂടുതല്‍ സീറ്റില്‍ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. 24 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. അതേസമയം യുഡിഎഫ് 12 വാര്‍ഡുകളിലും വിജയിക്കാനായി. അതേസമയം അപ്രതീക്ഷിതമായി ആറിടത്ത് ബിജെപിക്കും വിജയിക്കാനായിട്ടുണ്ട്. വലിയ വിജയത്തിനിടയിലും തൃപ്പൂണിത്തുറയില്‍ ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്ടമായതാണ് വന്‍ തിരിച്ചടി. തൃപ്പൂണിത്തുറ നഗരസഭയില്‍ രണ്ട് സീറ്റുകള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പിടിച്ചെടുത്തു. ഇതോടെ എല്‍ഡിഎഫിന് ഇവിടെ ഭൂരിപക്ഷം നഷ്ടമായി. അതേസമയം വെളിനെല്ലൂരില്‍ യുഡിഎഫ് ഇടതിന്റെ സീറ്റ് പിടിച്ചെടുത്തതും തിരിച്ചടിയായി.

വെളിനെല്ലൂരിലും പഞ്ചായത്ത് ഭരണം ഇടതില്‍ നിന്നും യുഡിഎഫ് നേടിയ. അതേസമയം കെറ്റനാട് നറുക്കെടുപ്പിലൂടെ ഭരണം ഇടതിന് ലഭിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിര്‍ത്തി. നെടുമ്പാശ്ശേരി, പഞ്ചായത്തിലെ 17ാം വാര്‍ഡ് യുഡിഎഫ് തന്നെ നേടിയതോടെ ഇവിടെ പഞ്ചായത്ത് ഭരണം സേഫാക്കാനും സാധിച്ചു. എല്‍ഡിഎഫ് വിജയിച്ചിരുന്നെങ്കിലും യുഡിഎഫ് താഴെ വീഴുമായിരുന്നു. അതേസമയം കൊച്ചി കോര്‍പ്പറേഷനിലെ 62ാം ഡിവിഷനിലും ബിജെപിയാണ് വിജയിച്ചത്. ബിജെപിയിലെ പത്മജ എസ് മേനോന്‍ 77 വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ചെടുത്തിരുന്നു.

കണ്ണൂരില്‍ തന്നെ പയ്യന്നൂര്‍ നഗരസഭ ഒന്‍പതാ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിലാണഅ വിജയിച്ചത്. മാങ്ങാട്ടിടം പഞ്ചായത്തിലെ നിര്‍വേലി വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ബിജെപി സ്ഥാനാര്‍ത്ഥി ഷിജു ഒറോക്കണ്ടിയാണ് വിജയിച്ചത്. കുറുമാത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി രമ്യ വിജയിച്ചത്. 645 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷന് കീഴില്‍ വരുന്ന കക്കാട് ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. ഇവിടെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി കൗലത്താണ് വിജയിച്ചത്. കോഴിക്കോട് ജില്ലയിലെ കകൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി.

മലപ്പുറത്ത് യുഡിഎഫിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇവിടെ അട്ടിമറി ജയം എല്‍ഡിഎഫിനും നേടിയിട്ടുണ്ട്. മൂന്ന് സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് ജയം യുഡിഎഫിനായിരുന്നു. ആലംകോട് പഞ്ചായത്തിലെ എല്‍ഡിഎഫ് സീറ്റ് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. ഇതിന് പകരമായി വള്ളിക്കുന്നിലെ യുഡിഎഫ് വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ച് കയറി. രണ്ടിടത്തും ഭരണമാറ്റമില്ല. ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ത്തില്‍ ശശി പൂക്കൈപ്പുറത്താണ് മത്സരിച്ചത്. 215 വോട്ടിനായിരുന്നു ജയം. കണ്ണമംഗലം പഞ്ചായത്തിലെ 19ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ സികെ അഹമ്മദ് 279 വോട്ടിന് ജയിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിഎം രാധാകൃഷ്ണനാണ് പിടിച്ചെടുത്തത്. 280 വോട്ടിനായിരുന്നു ജയം.

എറണാകുളത്തെ വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂര്‍ വാര്‍ഡ് യുഡിഎഫ് തന്നെ നിലനിര്‍ത്തി. 25 വോട്ടുകളാണ് കെകെ ഹുസൈന്‍ വിജയിച്ചത്. കുന്നത്തുനാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടി. എന്‍ഒ ബാബു 139 വോട്ടിനാണ് ജയിച്ചത്. യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്. കൊല്ലം ജില്ലയിലും എല്‍ഡിഎഫിന്റെ തേരോട്ടമായിരുന്നു. ആറില്‍ അഞ്ച് വാര്‍ഡും എല്‍ഡിഎഫ് പിടിച്ചു. ഒരു സീറ്റ് യുഡിഎഫ് കൊണ്ടുപോയത് എല്‍ഡിഎഫിന് ക്ഷീണമായി. ഒരു പഞ്ചായത്ത് ഭരണവും ഇതോടൊപ്പം പോകും. പത്തനംതിട്ടയില്‍ മൂന്ന് വാര്‍ഡില്‍ രണ്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരു സീറ്റില്‍ യുഡിഎഫിനാണ് ജയം.

പാലക്കാട് ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിനാണ് വിജയം. ബിജെപിയുടെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂര്‍ വാര്‍ഡാണ് പിടിച്ചെടുത്തത്. ഏറ്റുമാനൂരിലെ 35ാം വാര്‍ഡില്‍ ബിജെപിയാണ് വിജയിച്ചത്. 83 വോട്ടിനാണ് ജയം. ഈ മുനിസിപ്പാലിറ്റി യുഡിഎഫാണ് ഭരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ രണ്ട് സീറ്റില്‍ യുഡിഎഫും എല്‍ഡിഎഫും വിജയിച്ചു. മണക്കാട് ഡിവിഷനില്‍ 634 വോട്ടിനാണ് കെവി അഭിലാഷ് വിജയിച്ചത്. ഇടുക്കിയില്‍ മൂന്ന് വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് രണ്ടിടത്തും ബിജെപി ഒരിടത്തും വിജയിച്ചു. ചേമ്പളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ഇടമലക്കുടിയിലെ പതിനൊന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.
പാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലി